സഹർ ഖലീഫ
(Sahar Khalifeh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
സഹർ ഖലീഫ سحر خليفة | |
---|---|
ജനനം | 1941 Nablus, British Mandate for Palestine |
ഭവനം | Iowa, USA; Nablus; Palestinian Territories |
തൊഴിൽ | writer, novelist, feminist |
പ്രമുഖ പലസ്തീനിയൻ എഴുത്തുകാരിയാണ് സഹർ ഖലീഫ (English: Sahar Khalifeh (അറബിക്: سحر خليفة)
ജീവചരിത്രം[തിരുത്തുക]
1941ൽ ബ്രിട്ടീഷ് നിയന്ത്രിത പലസ്തീനിലെ നബ്ലുസിൽ ജനിച്ചു. ബിർസീറ്റ് സർവ്വകലാശാലയിൽ നിന്ന് പഠനം പൂർത്തിയാക്കി. ഇതിന് ശേഷം സ്കോളർഷിപ്പോടെ തുടർപഠനത്തിനായി അമേരിക്കയിലേക്ക് പോയി, ചാപ്പൽഹില്ലിലെ യൂനിവേഴ്സിറ്റി ഓഫ് നോർത്ത് കരോതിനയിൽ നിന്ന്് ഇംഗ്ലീഷ് സാഹിത്യത്തിൽ മാസ്റ്റർ ബിരുദം നേടി. ഐയവ സർവ്വകലാശാലയിൽ നിന്ന് വിമൻസ് സ്റ്റഡീസിൽ പിഎച്ച്ഡി നേടി. ഗസ, അമ്മാൻ, ജോർദാൻ എന്നിവിടങ്ങളിൽ ശാഖകളുള്ള വിമൻസ് അഫേഴ്സ് സെന്ററിന്റെ സ്ഥാപകയാണ്. നിരവധി നോവലുകളും ലേഖനങ്ങളും വിവർത്തനങ്ങളും ചെയ്തിട്ടുള്ള സഹർ അറിയപ്പെടുന്ന പലസ്തീനിയൻ എഴുത്തുകാരിയാണ്. ഹീബ്രു ഭാഷയിലേക്ക് അടക്കം നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
പുരസ്കാരം[തിരുത്തുക]
- ദ ഇമേജ്, ദ ഐക്കൺ ആൻഡ് ദ കവനന്റ് എന്ന നോവലിന് 2006ൽ സാഹിത്യത്തിനുള്ള നഗീബ് മഹ്ഫൂസ് മെഡൽ ലഭിച്ചു.
- 1976ൽ പുറത്തിങ്ങിയ വൈൽഡ് തോൺസ് - (Wild Thorns (1976) കാട്ടുമുള്ളുകൾ എന്ന നോവൽ ഏറെ പ്രസിദ്ധമാണ്.
അവലംബം[തിരുത്തുക]
- Bio-bibliography (in French) on the site Samed devoted to palestinian literature
- Arab World Books
- al-Mallah, Ahmad. "Sahar Khalifa." Twentieth-Century Arabic Writers. Dictionary of Literary Biography Vol. 346. Gale, 2009. Literature Resource Center. Gale. 17 Mar. 2009 Gale Literature Resource Center
- Who Is Hidden beneath the Burqa? An Appeal to the West by Sahar Khalifa