Jump to content

സാധു സുന്ദർ സിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sadhu Sundar Singh എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Sadhu Sundar Singh
ജനനം(1889-09-03)3 സെപ്റ്റംബർ 1889
Ludhiana, India
മരണംunknown
വിദ്യാഭ്യാസംAnglican College, Lahore
Congregations served
Reformers
TitleSadhu

ഇന്ത്യാക്കാരനായ ഒരു ക്രൈസ്തവ മിഷനറിയായിരുന്നു സാധു സുന്ദർ സിംഗ്. ഇന്ത്യയിലെ പഞ്ചാബിൽ 1889 സെപ്തംബർ 3 ന് ജനിച്ച അദ്ദേഹം 1929 ൽ ഹിമാലയത്തിന്റെ താഴ് വരകളിൽ മരണപ്പെട്ടതായി കരുതപ്പെടുന്നു.

ബാല്യം

[തിരുത്തുക]

പഞ്ചാബിലെ ലുധിയാനയിലുള്ള രാമ്പൂർ കട്ടാനിയ എന്ന ഗ്രാമത്തിലെ ഒരു സമ്പന്ന സിഖ് കുടുംബത്തിൽ അദ്ദേഹം ജനിച്ചു. ഏഴ് വയസിനുള്ളിൽ തന്നെ ഭഗവദ്ഗീത മന:പാഠമാക്കിയ അദ്ദേഹം പതിനാറു വയസിനുള്ളിൽ വേദങ്ങളിലും ഖുർആനിലും അറിവു നേടി. സന്യാസി വര്യന്മാരുമായുള്ള സഹവാസത്തിലൂടെ യോഗയും അദ്ദേഹം അഭ്യസിച്ചു.

ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുന്നതിനായി സുന്ദർ സിംഗിന്റെ മാതാവ് തന്റെ പരിചയത്തിലുള്ള ക്രിസ്ത്യൻ മിഷനറി സ്കൂളിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചു. ഇവിടെ വച്ച് സുന്ദർ സിംഗ് ബൈബിൾ പഠിക്കുന്നതിനിടയായി.

കേരളത്തിൽ

[തിരുത്തുക]

1917 ലെ മാരാമൺ കൺവൻഷനിൽ സാധു സുന്ദർ സിംഗ് മുഖ്യ പ്രഭാഷകനായിരുന്നു. ഹിന്ദിയിലുള്ള അദ്ദേഹത്തിന്റെ പ്രസംഗം മലയാളത്തിലേക്ക് തർജ്ജമ ചെയ്തത് തിരുവിതാംകൂറിലെ ചീഫ് കൺസർവേറ്റർ ആയിരുന്ന എം. ഒ ഉമ്മൻ ആണ്. സുന്ദർ സിംഗിന്റെ പ്രസംഗം ശ്രവിക്കുന്നതിന് പതിവിൽക്കവിഞ്ഞ് ആളുകൾ മാരാമണ്ണിലേക്ക് എത്തുകയുണ്ടായി.[1]

സുന്ദർ സിംഗിന്റെ കൃതികൾ

[തിരുത്തുക]

1922 നും 1929 നും ഇടയിൽ സുന്ദർ സിംഗ് എട്ട് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. ഇവയെല്ലാം ഉറുദു ഭാഷയിലാണ് എഴുതപ്പെട്ടിട്ടുള്ളത്. സുന്ദർസിംഗിന്റെ പുസ്തകങ്ങൾ വിവിധ ഭാഷകളിലേക്ക് തർജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

ക്രൈസ്തവ സാഹിത്യ സമിതി മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള സുന്ദർ സിംഗിന്റെ എട്ട് പുസ്തകങ്ങൾ ഇവയാണ്,

  • സ്വാമിപാദാന്തികം
  • ആധ്യാത്മിക ജീവിതം
  • ആധ്യാത്മിക ലോകം
  • യാഥാർഥ്യവും മതവും
  • ക്രിസ്തു സഹിതരും ക്രിസ്തു രഹിതരും
  • യാഥാർഥ്യത്തിനു വേണ്ടിയുള്ള അന്വേഷണം
  • യഥാർത്ഥ ജീവിതം
  • സാധു സുന്ദരസിംഗിന്റെ അനുഭവ സാക്ഷ്യം


അവലംബം

[തിരുത്തുക]
  1. https://nalloorlibrary.files.wordpress.com/2013/05/sadhu-sunder-singh.pdf
"https://ml.wikipedia.org/w/index.php?title=സാധു_സുന്ദർ_സിംഗ്&oldid=3704179" എന്ന താളിൽനിന്ന് ശേഖരിച്ചത്