എസ്.ഡി. ഷിബുലാൽ
ദൃശ്യരൂപം
(S. D. Shibulal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇൻഫോസിസിന്റെ സ്ഥാപകരിൽ ഒരാൾ ആണ് എസ്.ഡി. ഷിബുലാൽ. ഇൻഫോസിസിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറും മാനേജിങ്ങ് ഡയറക്ടറും ആയിരുന്നു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ(സി.ഇ.ഒ) പദവിയിൽ നിന്നും 2014 ജൂലൈ 31ന് സ്ഥാനമൊഴിഞ്ഞു.
ജീവിതരേഖ
[തിരുത്തുക]ആലപ്പുഴ ജില്ലയിൽ, ചേർത്തല താലൂക്കിൽ മുഹമ്മ ഏഴുകുളങ്ങര വീട്ടിൽ സർക്കാർ ആയുർവേദ ഡോക്‌ടറായിരുന്ന ദാമോദരൻ വൈദ്യന്റേയും ജില്ലാ എക്‌സൈസ് മാനേജരായിരുന്ന സരോജിനിയുടെയും മകനായി ജനനം. മുഹമ്മയിലെ സർക്കാർ സ്‌കൂളിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. അമേരിക്കയിലെ ബോസ്‌റ്റൺ സർവകലാശാലയിൽനിന്നു കമ്പ്യൂട്ടർ സയൻസിൽ എം.എസ്. കരസ്‌ഥമാക്കി.
ഭാര്യ കുമാരി. മക്കൾ : ശ്രുതി, ശ്രേയസ്
S. D. Shibulal എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.