എസ്.പി. രമേഷ്
എസ്.പി. രമേഷ് | |
---|---|
![]() ഡോ. എസ്.പി. രമേഷ് | |
ജനനം | മാർച്ച് 25, 1945 |
മരണം | 2011 ജൂലൈ 30 |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | തിരക്കഥാകൃത്ത്, സംഗീതസംവിധായകൻ |
ജീവിതപങ്കാളി(കൾ) | ലത |
കുട്ടികൾ | സുകൃത തേജസ്സ് നന്ദിനി. |
മനോരോഗവിദഗ്ദ്ധനും തിരക്കഥാകൃത്തും സംഗീതസംവിധായകനുമായിരുന്നു ഡോ. എസ് പി രമേഷ് (25 മാർച്ച് 1945 - 30 ജൂലൈ 2011).
ജീവിതരേഖ[തിരുത്തുക]
കോട്ടയം തിരുനക്കര മങ്കൊമ്പിൽ അഡ്വ.ഇ.പി.ശങ്കരക്കുറുപ്പിന്റെയും പി.ഭാനുമതി അമ്മയുടെയും മകനാണ്. ‘അർദ്ധവിരാമം’ എഴുതിയ അമർത്യാനന്ദ മൂത്ത ചേട്ടനാണ്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും ബോംബെ കെ.ഇ.എം.ഹോസ്‌പിറ്റലിലും പഠിച്ചു. മനോരോഗവിദഗ്ദ്ധനാണ്. 2000 മാർച്ചിൽ തൃശൂർ മാനസികാരോഗ്യകേന്ദ്രം സൂപ്രണ്ടായി വിരമിച്ചു. അരവിന്ദനുമൊത്ത് പോക്കുവെയിലിന്റെ തിരക്കഥ രചിച്ചു. നോക്കുകുത്തി, അന്തിപ്പൊൻവെട്ടം, ബഷീർ ദ മാൻ, കോവിലൻ എന്റെ അച്ഛാച്ഛൻ എന്നിവയ്ക്ക് സംഗീതസംവിധാനം നിർവഹിച്ചു. സംസ്ഥാന അവാർഡ് നേടിയ 'മാർഗം' എന്ന സിനിമയുടെ തിരക്കഥ രാജീവ് വിജയരാഘവൻ, അൻവർ അലി എന്നിവരൊത്താണ് തയ്യാറാക്കിയത്. അന്തിപ്പൊൻവെട്ടത്തിന്റെ തിരക്കഥയും ഇദ്ദേഹത്തിന്റേതാണ്. "അന്തിപ്പൊൻവെട്ടം", "സൂത്രധാരൻ" എന്നീ സിനിമകളുടെ ഗാനരചനയും നടത്തി. രവീന്ദ്രസംഗീതത്തിൽ പണ്ഡിതൻ കൂടിയായിരുന്നു. ഇടശ്ശേരിയുടെയും ഒ.വി.ഉഷയുടെയും കവിതകൾക്ക് സംഗീതാവിഷ്‌കാരം നൽകിയിട്ടുണ്ട്. ചെക്കോവിന്റെ 'യോൺ' എന്ന കഥ, തിരക്കഥയാക്കിയിട്ടുണ്ട്.[1]
കൃതികൾ[തിരുത്തുക]
- ചെങ്ങഴിനീർപൂവ് (ചെറുകഥാസമാഹാരം),
- ദൈവായനം (യാത്രാവിവരണം)
- കാരൂർ നീലകണ്ഠപിള്ള (ജീവചരിത്രം)
അവലംബം[തിരുത്തുക]
- മാതൃഭൂമി ഓൺലൈൻ Archived 2011-07-31 at the Wayback Machine.
- മനോരമ ഓൺലൈൻ[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ഡോ.എസ്.പി.രമേശ് അന്തരിച്ചു". http://www.mathrubhumi.com. മൂലതാളിൽ നിന്നും 2012-07-27-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ജൂലൈ 11.
{{cite web}}
: Check date values in:|accessdate=
(help); External link in
(help)|publisher=