റഷ്യൻ സോഷ്യൽ ഡെമോക്രാറ്റിക് ലേബർ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Russian Social Democratic Labour Party എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

റഷ്യയിൽ നിലനിന്നിരുന്ന ഒരു വിപ്ലവാത്മക സോഷ്യലിസ്റ്റ് രാഷ്ട്രീയകക്ഷിയാണ് റഷ്യൻ സോഷ്യൽ-ഡെമോക്രാറ്റിക് ലേബർ പാർട്ടി (ആർ.എസ്.ഡി.എൽ.പി) (Russian: Росси́йская Социа́л-Демократи́ческая Рабо́чая Па́ртия = РСДРП). റഷ്യൻ സോഷ്യൽ-ഡെമോക്രാറ്റിക് വർക്കേഴ്സ് പാർട്ടി എന്നും റഷ്യൻ സോഷ്യൽ-ഡെമോക്രാറ്റിക് പാർട്ടി എന്നും അറിയപ്പെടുന്നു. റഷ്യയിലെ വിവിധ വിപ്ലവപ്രസ്ഥാനങ്ങളെ ഒരു കക്ഷിക്കുകീഴിൽ അണിനിരത്തുക എന്ന ലക്ഷ്യത്തോറ്റെ 1898 മിൻസ്കിൽ വച്ചാണ് ഈ കക്ഷി രൂപീകരിച്ചത്. 1912-ൽ ബോൾഷെവിക് എന്നും മെൻഷെവിക് എന്നും രണ്ടു വിഭാഗങ്ങളായി ഈ കക്ഷി പിളർന്നു. ബോൾഷെവിക് വിഭാഗം പിന്നീട്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് സോവിയറ്റ് യൂനിയൻ എന്ന പേരിലേക്ക് മാറുകയും ചെയ്തു.