റുപേർട്ട്‌ മർഡോക്ക്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rupert Murdoch എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കെയ്ത്ത് റുപേർട്ട് മർഡോക്ക്
ജനനം (1931-03-11) 11 മാർച്ച് 1931  (93 വയസ്സ്)
തൊഴിൽചെയർമാൻ , സി.എ.ഒ, ന്യൂസ് കോർപ്പറേഷൻ
ജീവിതപങ്കാളി(കൾ)1) Patricia Booker (1956 - 1967), one daughter Prudence;
2) Anna Tõrv (1967 - 1999), one daughter Elisabeth and two sons Lachlan and James;
3) Wendi Deng (1999 - present); two daughters Grace and Chloe

കെയ്ത്ത് റുപേർട്ട് മർഡോക്ക് (ജനനം:മാർച്ച് 11, 1931 ) ന്യൂസ് കോർപ്പറേഷൻ മാനേജിങ്ങ് ഡയരക്ടറും, ചെയർമാനുമാണ്‌. ദക്ഷിണ ആസ്ത്രേലിയയിലെ നഗരമായ ആഡലൈഡിൽ ഒരു പത്രത്തെ വെച്ച് ആരംഭിച്ച മർഡോക്ക് മറ്റു പ്രസിദ്ധീകരണങ്ങളും ആസ്ത്രേലിയയിൽ ആരംഭിച്ചു. ശേഷം തന്റെ പ്രവർത്തനമേഖല യു.എസ്, യു.കെ, ഏഷ്യ എന്നിവിടങ്ങളിളേക്കും വ്യാപിപ്പിച്ചു. അടുത്തകാലങ്ങളിലായി ഇദ്ദേഹം സാറ്റലൈറ്റ് ടെലിവിഷൻ, ചലച്ചിത്രവ്യവസായം,ഇന്റർനെറ്റ് എന്നീ മേഖലകളിലെ പ്രമുഖമുടക്കുമുതൽ നിക്ഷേപകനാണ്

2008-ലെ ഫോർബേസ്400 പ്രകാരം ഇദ്ദേഹം 109ആം റാങ്കുകാരനാണ്.

വൈവാഹിക ജീവിതം[തിരുത്തുക]

1956-ൽ പാട്രീഷ്യാ ബുക്കറെ വിവാഹം കഴിച്ചു. ഈ വിവാഹ ബന്ധത്തിൽ പ്രുഡൻസ് എന്ന മകൾ ഉണ്ട്. 1967-ൽ വിവാഹമോചനം നേടിയ റുപേർട്ട് മർഡോക്ക്‌ അതേ വർഷം അന്ന മരിയാ ട്രോവിനെ വിവാഹം കഴിച്ചു. ഈ വിവാഹ ബന്ധത്തിൽ എലിസബത്ത് മർഡോക്ക്, ലാക്ക്‌ലാൻ മർഡോക്ക്, ജെയിംസ് മർഡോക്ക് എന്നിങ്ങനെ മൂന്നു മക്കൾ ഉണ്ട്. 1999-ൽ മരിയാ ട്രോവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിച്ച റൂപ്പർട്ട് മർഡോക്ക്, വിവാഹമോചനം ലഭിച്ച് 17 ദിവസങ്ങൾ കഴിഞ്ഞതോടെ 1999 ജൂൺ 25-ാം തിയതി ചൈനീസ് വംശജയായ വെൻഡി ഡെങ്ങിനെ വിവാഹം കഴിച്ചു. 68-കാരനായ മർഡോക്ക് 30-കാരിയായ വെൻഡി ഡെങ്ങുമായുള്ള ദാമ്പത്യം 2012 ൽ അവസാനിപ്പിച്ചു. 2013 ജൂൺ 13-ാം തിയതി വെൻഡി ഡെങ്ങുമായുള്ള വൈവാഹിക ജീവിതം ശരിപ്പെടുത്താനാകാത്ത വിധം തകർന്നതിനാൽ വിവാഹ മോചനത്തിനൊരുങ്ങുന്നതായി അറിയിപ്പുണ്ടായി. [1]

അവലംബം[തിരുത്തുക]

  1. "റുപേർട്ട് മർഡോക്ക് വിവാഹ മോചനത്തിനൊരുങ്ങുന്നു". Archived from the original on 2013-06-17. Retrieved 2013-06-14."https://ml.wikipedia.org/w/index.php?title=റുപേർട്ട്‌_മർഡോക്ക്‌&oldid=3789827" എന്ന താളിൽനിന്ന് ശേഖരിച്ചത്