Jump to content

റുമേഷ് രത്നായകെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rumesh Ratnayake എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റുമേഷ് രത്നായകെ
රුමේෂ් රත්නායක
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്റുമേഷ് ജോസഫ് രത്നായകെ
ജനനം (1964-01-02) 2 ജനുവരി 1964  (60 വയസ്സ്)
ബാറ്റിംഗ് രീതിവലം-കൈയ്യൻ
ബൗളിംഗ് രീതിവലം-കൈ, മീഡിയം ഫാസ്റ്റ്
റോൾBowler
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 21)4 മാർച്ച് 1983 v ന്യൂസിലൻഡ്
അവസാന ടെസ്റ്റ്2 ജനുവരി 1992 v പാകിസ്താൻ
ആദ്യ ഏകദിനം (ക്യാപ് 28)26 സെപ്റ്റംബർ 1982 v ഇന്ത്യ
അവസാന ഏകദിനം1 ഡിസംബർ 1993 v വെസ്റ്റ് ഇൻഡീസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏക
കളികൾ 23 70
നേടിയ റൺസ് 433 612
ബാറ്റിംഗ് ശരാശരി 14.43 16.54
100-കൾ/50-കൾ 0/2 0/0
ഉയർന്ന സ്കോർ 56 33*
എറിഞ്ഞ പന്തുകൾ 4,961 3575
വിക്കറ്റുകൾ 73 76
ബൗളിംഗ് ശരാശരി 35.10 35.68
ഇന്നിംഗ്സിൽ 5 വിക്കറ്റ് 5 1
മത്സരത്തിൽ 10 വിക്കറ്റ് 0 0
മികച്ച ബൗളിംഗ് 6/66 5/32
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 9/– 11/–
ഉറവിടം: ക്രിക്കിൻഫോ, 3 മാർച്ച് 2016

ഒരു മുൻ ശ്രീലങ്കൻ ക്രിക്കറ്ററാണ് റുമേഷ് രത്നായകെ എന്നറിയപ്പെടുന്ന റുമേഷ് ജോസഫ് രത്നായകെ (ജനനം : 2 ജനുവരി 1964). 1982 മുതൽ 1993 വരെ ശ്രീലങ്കയ്ക്കായി അദ്ദേഹം 23 ടെസ്റ്റ് മത്സരങ്ങളും 70 ഏകദിന മത്സരങ്ങളും കളിച്ചിട്ടുണ്ട്. നിലവിൽ ഇദ്ദേഹം ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനാണ്[1].

1964 ജനുവരി രണ്ടിന് കൊളംബോയിലാണ് രത്നായകെ ജനിച്ചത്. കരിയറിൽ പലപ്പോഴും അദ്ദേഹത്തെ പരുക്ക് പിന്തുടർന്നിട്ടുണ്ട്. പുതിയ പന്തിൽ സ്വിംഗ് ചെയ്യാനും ഗണ്യമായ വേഗതയും ബൗൺസും സൃഷ്ടിക്കാനും കഴിവുള്ള ഒരു വലം കൈയ്യൻ ഫാസ്റ്റ് ബൗളറായിരുന്നു അദ്ദേഹം. ടെസ്റ്റ് മത്സരങ്ങളിലെ മികച്ച ഒരു ഹാർഡ്-ഹിറ്റിംഗ് ലോവർ ഓർഡർ ബാറ്റ്സ്മാനായിരുന്നു അദ്ദേഹം, പാക്കിസ്ഥാനും ഇംഗ്ലണ്ടിനുമെതിരായ അദ്ദേഹത്തിന്റെ ടെസ്റ്റ് അർദ്ധശതകങ്ങൾ ഇത് ശരിവയ്ക്കുന്നു.

അന്താരാഷ്ട്ര കരിയർ

[തിരുത്തുക]

1983 മാർച്ച് 4ന് ക്രൈസ്റ്റ്ചർച്ചിൽ ന്യൂസിലാൻഡിനെതിരായ ഒന്നാം ടെസ്റ്റായിരുന്നു രത്നായകെയുടെ കന്നി ടെസ്റ്റ് മത്സരം. 31 ഓവറുകൾ ബൗൾ ചെയ്ത അദ്ദേഹം എട്ട് മെയ്ഡനുകളുൾപ്പടെ 125 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകൾ വീഴ്ത്തി. പത്താമനായി ബാറ്റിംഗിനിറങ്ങിയ അദ്ദേഹം ഒന്നാം ഇന്നിംഗ്സിൽ ഒരു റണ്ണും രണ്ടാം ഇന്നിംഗ്സിൽ റൺസൊന്നും എടുക്കാതെയും പുറത്തായി. ഈ മത്സരത്തിൽ ലങ്ക ഇന്നിംഗ്സിനും 25 റൺസുകൾക്കും പരാജയപ്പെട്ടു[2]. രത്നായകെയുടെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന് 1985/86-ൽ ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലായിരുന്നു, ടെസ്റ്റ് പരമ്പരയിൽ 20 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം പര്യടനത്തിൽ മൊത്തം 25 വിക്കറ്റുകൾ വീഴ്ത്തി. രണ്ടാം ടെസ്റ്റിൽ 9 വിക്കറ്റുകൾ വീഴ്ത്തിയ അദ്ദേഹം ശ്രീലങ്കയ്ക്ക് അപൂർവ ടെസ്റ്റ് വിജയവും കന്നി പരമ്പര വിജയവും നേടിക്കൊടുത്തു. 1990/91 ൽ ഹൊബാർട്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ 66/6ഉം ലോർഡ്‌സിൽ ഇംഗ്ലണ്ടിനെതിരെ 69/5ഉം അദ്ദേഹത്തിന്റെ മികച്ച പ്രകടങ്ങളാണ്. പാകിസ്താനെതിരെ 1992 ജനുവരി രണ്ടിനു നടന്ന മൂന്നാം ടെസ്റ്റാണ് അദ്ദേഹത്തിന്റെ ഒടുവിലത്തെ ടെസ്റ്റ് മത്സരം, ഈ മത്സരത്തിൽ ആകെ ഒരു വിക്കറ്റും ഒൻപതു റൺസുമായിരുന്നു അദ്ദേഹത്തിന്റെ സംഭാവന. ഈ കളിയിൽ പാകിസ്താന്റെ വിജയം മൂന്ന് വിക്കറ്റുകൾക്കായിരുന്നു[3]. ടെസ്റ്റിൽ അഞ്ച് തവണ ഇദ്ദേഹം ഒരിന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്[4].

1982 സെപ്റ്റംബർ 26ന് ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിലാണ് രത്നായകെ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. 1983ലേയും, 1987ലേയും ഏകദിന ലോകകപ്പുകളിലെ ശ്രീലങ്കൻ ടീമുകളിൽ ഇദ്ദേഹം അംഗമായിരുന്നു. 1990 ഡിസംബർ 20ന് ഷാർജയിൽ പാകിസ്താനെതിരെ ഒൻപത് ഓവറിൽ 32 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തിയതാണ് അദ്ദേഹത്തിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച പ്രകടനം. ഈ മത്സരത്തിലെ കളിയിലെ താരവും രത്നായകെ ആയിരുന്നു[5].

വിരമിച്ച ശേഷം

[തിരുത്തുക]

2001 ജൂലൈയിൽ രത്നായകെ ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ അഡ്മിനിസ്ട്രേറ്റീവ് ടീം മാനേജരായി[6]. 2003 ൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ഡവലപ്മെൻറ് ഓഫീസറായിരുന്നു രത്‌നായക[7] ഏഷ്യൻ ഡ്രീം ടീമിന്റെ പരിശീലകനും സെലക്ടറുമായിരുന്നു അദ്ദേഹം. [8]. 2007 മെയ് മാസത്തിൽ ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്റെ സഹ പരിശീലക സ്ഥാനം ഇദ്ദേഹത്തിന് വാഗ്ദാനം ചെയ്യപ്പെട്ടു, [9] പിന്നീട് 2007 ജൂണിൽ അദ്ദേഹം അത് നിരസിച്ചു[10]. 2011 ഓഗസ്റ്റിൽ ശ്രീലങ്കൻ ദേശീയ ടീമിന്റെ മുഖ്യ പരിശീലകനായിരുന്നു അദ്ദേഹം[11]. 2017 ഓഗസ്റ്റ് 8 ന് ചമ്പക രാമനായക രാജിവച്ചപ്പോൾ രത്‌നായകയെ ദേശീയ ടീമിന്റെ ഫാസ്റ്റ് ബൗളിംഗ് പരിശീലകനായി നിയമിച്ചു[12] [13].

അവലംബം

[തിരുത്തുക]
  1. "Ratnayake to head SL's fast-bowling programme". ESPNcricinfo. Retrieved 8 March 2017.
  2. "Full Scorecard of New Zealand vs Sri Lanka 1st Test 1983 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-16.
  3. "Full Scorecard of Sri Lanka vs Pakistan 3rd Test 1992 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-16.
  4. "Rumesh Ratnayake". Retrieved 2020-11-16.
  5. "Full Scorecard of Pakistan vs Sri Lanka 1st ODI 1990 - Score Report | ESPNcricinfo.com" (in ഇംഗ്ലീഷ്). Retrieved 2020-11-16.
  6. Rediff.com July 25th, 2001 Retrieved on June 17th, 2008
  7. Monsoon Rains force Reschedule Cricinfo.com, July 18th, 2003 Retrieved on June 17th, 2008
  8. [1] Archived 2016-03-03 at the Wayback Machine.Retrieved on June 17th, 2008
  9. Rumesh to take over as assistant coach Sunday Times newspaper (Sri Lanka) Sunday May 20th, 2007 Retrieved on June 17th, 2008
  10. Whither the future, Marvan, Rumesh?[പ്രവർത്തിക്കാത്ത കണ്ണി] The Sunday Leader Vol. 14 Issue 2, July 1, 2007 Retrieved on June 17, 2008
  11. [2] Cricinfo.com, Aug 3rd, 2011 Retrieved on Aug 3rd, 2011
  12. "Rumesh Ratnayake to be Sri Lanka's head fast bowling coach". Hindustan Times. Retrieved 8 March 2017.
  13. "Ratnayake to head SLC's fast bowling program". CricBuzz. Retrieved 8 March 2017.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റുമേഷ്_രത്നായകെ&oldid=4100930" എന്ന താളിൽനിന്ന് ശേഖരിച്ചത്