റുഡോൾഫ് ക്രോബാക്ക്
ദൃശ്യരൂപം
(Rudolf Chrobak എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Rudolf Chrobak | |
---|---|
ജനനം | |
മരണം | 1 ഒക്ടോബർ 1910 | (പ്രായം 67)
ദേശീയത | Austrian |
കലാലയം | University of Vienna |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | Gynecology |
ഓസ്ട്രിയൻ സിലേസിയയിലെ ട്രോപ്പാവ് സ്വദേശിയായ ഗൈനക്കോളജിസ്റ്റായിരുന്നു റുഡോൾഫ് ക്രോബാക്ക് (8 ജൂലൈ 1843 - 1 ഒക്ടോബർ 1910).
1866-ൽ അദ്ദേഹം വിയന്ന സർവകലാശാലയിൽ നിന്ന് മെഡിക്കൽ ഡോക്ടറേറ്റ് നേടി, വിയന്ന ജനറൽ ഹോസ്പിറ്റലിൽ ഇന്റേൺ ആയും ജോഹാൻ വോൺ ഓപ്പോൾസറിന്റെ (1808-1871) ക്ലിനിക്കിൽ അസിസ്റ്റന്റായും ജോലി ചെയ്തു. 1880-ൽ അദ്ദേഹം ഒരു അസോസിയേറ്റ് പ്രൊഫസറായി, 1889-ൽ ഓഗസ്റ്റ് ബ്രെയ്‌സ്‌കിയുടെ (1832-1889) പിൻഗാമിയായി വിയന്നയിലെ രണ്ടാമത്തെ ഫ്രോവൻക്ലിനിക്കിന്റെ പ്രൊഫസറും ഡയറക്ടറുമായി. 1908-ൽ വിരമിക്കുന്നതുവരെ ക്രോബാക്ക് ഈ സ്ഥാനം നിലനിർത്തി. ഫ്രെഡറിക് ഷൗട്ടയോടൊപ്പം (1849-1919), വിയന്നയിലെ ഗൈനക്കോളജിക്കായുള്ള പുതിയ ആശുപത്രി ഡിപ്പാർട്ട്‌മെന്റിന്റെ ആസൂത്രണത്തിനും രൂപകൽപ്പനയ്ക്കും അദ്ദേഹം ഉത്തരവാദിയായിരുന്നു.
അനുബന്ധ പേരുകൾ
[തിരുത്തുക]- ക്രോബാക്ക്സ് ഓപ്പറേഷൻ: ഗർഭാശയത്തിൻറെ സുപ്രാവജിനൽ ഛേദിക്കൽ.
- ഓട്ടോ-ക്രോബാക്ക് പെൽവിസ് : പെൽവിക് അറയിലേക്ക് അസറ്റാബുലത്തിന്റെ നീണ്ടുനിൽക്കൽ. ജർമ്മൻ അനാട്ടമിസ്റ്റ് അഡോൾഫ് വിൽഹെം ഓട്ടോ (1786-1845) യോടൊപ്പം നാമകരണം ചെയ്യപ്പെട്ടു.
തിരഞ്ഞെടുത്ത പ്രസിദ്ധീകരണങ്ങൾ
[തിരുത്തുക]- Die mikroskopische Anatomie des Uterus, ഡൈ മൈക്രോസ്കോപ്പിഷെ അനാട്ടമി ഡെസ് യൂട്രസ്, (ഗർഭപാത്രത്തിന്റെ മൈക്രോസ്കോപ്പിക് അനാട്ടമി) ഇതിൽ: സലോമൻ സ്‌ട്രൈക്കറുടെ "Handbuch der Lehre von den Geweben des Menschen und der Thiere (ഹാൻഡ്‌ബച്ച് ഡെർ ലെഹ്രെ വോൺ ഡെൻ ഗെവെബെൻ ഡെസ് മെൻഷെൻ അൻഡ് ഡെർ തിയർ)" (1871-1873).
- Ueber bewegliche Niere und Hysterie .
- Die Erkrankungen der weiblichen Geschlechtsorgane (ഡൈ എർക്രാങ്കുൻഗെൻ ഡെർ വെയ്ബ്ലിചെൻ ഗെഷ്‌ലെക്റ്റ്‌സോർഗനെ) ( അൽഫോൺസ് വോൺ റോസ്‌തോണിനൊപ്പം 1857-1909), രണ്ട് വാല്യങ്ങൾ 1896/1906. കാൾ വിൽഹെം ഹെർമൻ നോത്‌നാഗൽ (1841-1905) എഴുതിയ "Handbuch der speciellen Pathologie und Therapie (ഹാൻഡ്‌ബച്ച് ഡെർ സ്പെസിയെല്ലെൻ പാത്തോളജി ഉൻഡ് തെറാപ്പി)"യിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
- Untersuchungsmethoden und Gynäkologische Therapie, In: Pitha - Billroth - "Handbuch der Frauenkrankheiten".
അവലംബം
[തിരുത്തുക]- റുഡോൾഫ് ക്രോബാക്ക് @ who named it
- AEIOU എൻസൈക്ലോപീഡിയയിലെ [1] Archived 2012-12-30 at Archive.is ജീവചരിത്രം