റൂബി മെയേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ruby Myers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സുലോചന
Sulochana in the 1920s.
ജനനം
റൂബി മെയേഴ്സ്

1907
മരണം10 October 1983 [1]
തൊഴിൽസിനിമ നടി
സജീവ കാലം1920s–1980s

സുലോചന എന്ന പേരിൽ ഇന്ത്യയിൽ പ്രശസ്തയായിരുന്ന സിനിമ നടി ആണ് റൂബി മെയേഴ്‌സ് (Ruby Myers) (1907 – 10 ഒക്ടോബർ 1983). നിശ്ശബ്ദ സിനിമയുടെ കാലത്ത് ഇന്ത്യയിലെ ആദ്യത്തെ സിനിമ താരം ആയിരുന്നു ഇവർ. ബാഗ്ദാദി ജൂത പാരമ്പര്യമുള്ള ഇവർ ബോംബെ പ്രസിഡൻസിയിലെ പൂനയിൽ 1907 -ൽ ജനിച്ചു.[2]

അവരുടെ പ്രഭവകാലത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങിയിരുന്ന സിനിമ അഭിനേതാവായിരുന്നു. ദിൻഷാ ബില്ലിമോറിയയോടൊപ്പം ഇമ്പീരിയൽ സിനിമ നിർമ്മിച്ച നിരവധി സിനിമകളിൽ ജോഡിയായി അഭിനയിച്ചു. ഇന്ത്യയിൽ ആദ്യമായി ഒരു സിനിമ താരം എന്ന വിശേഷണം ലഭിച്ചത് ഇവർക്കായിരുന്നു. 1930 ന്റെ മധ്യകാലത്ത് റൂബി പിക്ചേർസ് എന്ന പേരിൽ ഒരു സിനിമ നിർമ്മാണകമ്പനി ഇവർ ആരംഭിച്ചു.[3]

ഭാരതത്തിൽ സിനിമ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നൽകുന്ന പരമോന്നതപുരസ്കാരമായ ദാദ ഫാൽക്കെ അവാർഡ്1973 -ൽ അവർക്ക് ലഭിച്ചു,[4]

സിനിമയിൽ[തിരുത്തുക]

ചാരനിരമുള്ള മനോഹരമായ കണ്ണുകളുള്ള അവർ സ്വയം സുലോചന എന്ന പേര് സ്വീകരിച്ചു. ഇന്ത്യയിലെ ആദ്യത്തെ യൂറേഷ്യൻ സിനിമ നടി ഇവർ ആണ്.

കോഹിനൂർ ഫിലിം കമ്പനിയിലെ മോഹൻ ഭവാനി ഇവരെ ആദ്യമായി ഒരു സിനിമയിൽ അഭിനയിക്കാനായി സമീപിക്കുന്ന കാലത്ത് അവർ ടെലഫോൺ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. പക്ഷേ അക്കാലത്ത് സ്ത്രീകൾ സിനിമയിൽ അഭിനയിക്കുന്നത് വളരെ മോശം കാര്യമായി കണക്കാക്കപ്പെട്ടിരുന്നതിനാൽ അവർ ആദ്യം ആ നിർദ്ദേശം സ്വീകരിച്ചില്ല. ഭവാനി പക്ഷേ പിന്തിരിഞ്ഞില്ല. തുടരെയുള്ള നിർബന്ധത്തിന് വഴങ്ങി അവസാനം സമ്മതിച്ചു. സിനിമയുടെ സാങ്കേതികത്വമോ അഭിനയ പരിചയമോ ഒട്ടും അവർക്ക് ഇല്ലായിരുന്നു. കോഹിനൂർ കമ്പനിയിൽ ഭവാനിയുടെ സംവിധാനത്തിൽ നിർമ്മിക്കപ്പെട്ട സിനിമകളിലൂടെ അവർ ഒരു താരം ആയി മാറി. പിന്നീട് ഇമ്പീരിയൽ ഫിലിം കമ്പനിയിൽ എത്തിയതോടെ ഭാരതത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന സിനിമ താരമായി മാറി. ടൈപിസ്റ്റ് ഗേൾ (1926), ബലിദാൻ (1927) തുടങ്ങിയ സിനിമകളിലൂടെ അവർ പ്രശസ്തിയുടെ ഉന്നതിയിൽ എത്തി വൈൽഡ് കാറ്റ് ഓഫ് ബോംബെ (1927) എന്ന സിനിമയിൽ തോട്ടക്കാരൻ, പോലീസുകാരൻ, ഹൈദരബാദു മാന്യൻ, തെരുവുതെണ്ടി, പഴക്കച്ചവടക്കാരൻ, യൂറോപ്യൻ സുന്ദരി എന്നീ എട്ടു വേഷങ്ങളിൽ അഭിനയിച്ചു.

ആർ.എസ്.ചൗധരി സംവിധാനം ചെയ്ത മൂന്നു സൂപ്പർ ഹിറ്റ് പ്രണയ സിനിമകളിൾ 1928 ൽ അവർ അഭിനയിച്ചു. മാധുരി (1928), അനാർക്കലി (1928) ഇന്ദിര .ബി.എ. (1929) ഈ സിനിമകളിലൂടെ നിശ്ശബ്ദസിനിമകളുടെ കാലത്തെ ഏറ്റവും പ്രശസ്ത നടിയായി അവർ മാറി. ശബ്ദസിനിമകളുടെ വരവോടെ സുലോചന പെട്ടെന്ന് പ്രതിസന്ധിയിലായി. ഹിന്ദിയിൽ നേരിട്ട് സംസാരിക്കുവാൻ അവർക്ക് അത്ര പരിചയം ഇല്ലായിരുന്നു. ഒരു വർഷം കൊണ്ട് അവർ ഹിന്ദി പഠിച്ചെടുത്ത് ’മാധുരി’(1932) എന്ന സിനിമയിലൂടെ ശക്തമായി തിരിച്ച്വരവ് നടത്തി. അക്കാലത്ത് പ്രതിമാസം 5000 രൂപ പ്രതിഫലം അവർ നേടിയിരുന്നു. 1935 മോഡൽ ഷെവർലെ കാർ അവർക്ക് സ്വന്തമായി ഉണ്ടായിരുന്നു. 1933 മുതൽ 1939 വരെ പൂർണ്ണമായും സുലോചന ഡി.ബില്ലിമോറിയയോടൊപ്പം മാത്രമാണ് പ്രവർത്തിച്ചത്. അദ്ദേഹവുമായി പ്രണയത്തിലാവുകയും ചെയ്തു.വളരെ ജനപിന്തുണയുള്ള താര ജോഡിയായി ഇവർ മാറി. പ്രണയ പരാജയം അവരുടെ സിനിമ ജീവിതത്തെയും സാരമായി ബാധിച്ചു. ഇമ്പീരിയൽ സിനിമ കമ്പനി വിട്ട് സുലോചന മറ്റ് കമ്പനികൾക്ക് വേണ്ടി സിനിമകൾ ചെയ്തു. പുതിയ ചെറുപ്പക്കാരായ നടികളുടെ വരവോടെ സുലോചനയുടെ കുത്തോട്ട് പോക്ക് ആരംഭിച്ചു. തന്റെ സ്വന്തമായി റൂബി പിക്ചേഴ്സ് സ്ഥാപിച്ച് ഒരു തിരിച്ച് വരവിന് ശ്രമിച്ചു. ജീവിതത്തിന്റെ അവസാനകാലം ദുരിതത്തിലും അവഗണനയിലും ആയിരുന്നു സുലോചന. 1983 ൽ ബോംബെയിൽ ഒരു ഫ്ലാറ്റിൽ ആരാലും അറിയപ്പെടാതെ അവർ അന്തരിച്ചു

പ്രധാന സിനിമകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Ruby Myers, Sulochana - Biography Archived 2012-10-11 at the Wayback Machine. British Film Institute.
  2. Queens of hearts The Tribune], December 9, 2007.
  3. Silent Screen Stars' India Heritage:Performing Arts:Cinema In India:Personalities:Silent Screen Stars.
  4. "Madurainetwork.com - Dada Saheb Phalke Award". Archived from the original on 2008-02-16. Retrieved 2016-03-26.
"https://ml.wikipedia.org/w/index.php?title=റൂബി_മെയേഴ്സ്&oldid=3656649" എന്ന താളിൽനിന്ന് ശേഖരിച്ചത്