മലമ്പുഴ റൊട്ടാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rotala malampuzhensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

Rotala malampuzhensis
Rotala malampuzhensis-മലമ്പുഴ റൊട്ടാല.jpg
മലമ്പുഴ റൊട്ടാല, നീലിയാർകോട്ടത്ത് നിന്നും.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
(unranked):
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
R. malampuzhensis
ശാസ്ത്രീയ നാമം
Rotala malampuzhensis
Pradeep, K.T.Joseph & Sivar.

ലിത്രേസീ സസ്യകുടുംബത്തിലെ ഒരു വാർഷിക ഓഷധിയാണ് മലമ്പുഴ റൊട്ടാല (Rotala malampuzhensis). പശ്ചിമഘട്ടത്തിലെ തദ്ദേശീയ സസ്യമായ ഈ ചെടി കേരളത്തിൽ ആലപ്പുഴ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, കോട്ടയം, കണ്ണൂർ ജില്ലകളിൽ കണ്ടെത്തിയിട്ടുണ്ട്. ഒട്ടേറെ ശാഖകളോടുകൂടി കൂട്ടമായി കാണപ്പെടുന്ന ഈ ചെടി മഴക്കാലത്ത് ചെങ്കൽപ്പരപ്പിന്മേൽ രൂപംകൊള്ളുന്ന ചെറിയ വെള്ളക്കെട്ടുകളിലാണ് വളരുന്നത്.

ധാരാളം ശാഖകളുള്ള തണ്ടുകളുടെ സന്ധികളിൽ നിന്നാണ് വേരുകൾ വളരുന്നത്. ഇലകൾ അഭിമുഖമായി വിന്യസിച്ചിരിക്കുന്നു. ഇലകൾക്കും പൂക്കൾക്കും ഞെട്ടുകളില്ല. വീതികുറഞ്ഞ് നീണ്ട ഇലകളുടെ അഗ്രം നേരിയതായി മുറിച്ചുകളഞ്ഞതുപോലെ ഉള്ളതാണ്. പൂക്കളും ഫലങ്ങളും ക്രിംസൺ നിറമാണ്.[1][2][3]

അവലംബം[തിരുത്തുക]

  1. "Rotala malampuzhensis - Malampurha Rotala". Flowersofindia.net. ശേഖരിച്ചത് 2018-07-31.
  2. https://indiabiodiversity.org/species/show/226214
  3. http://www.iucnredlist.org/details/177218/0
"https://ml.wikipedia.org/w/index.php?title=മലമ്പുഴ_റൊട്ടാല&oldid=2856054" എന്ന താളിൽനിന്ന് ശേഖരിച്ചത്