റോസ യാസീൻ ഹസൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rosa Yaseen Hasan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോസ യാസീൻ ഹസൻ

സിറിയൻ എഴുത്തുകാരിയും നോവലിസ്റ്റുമാണ് [1] റോസ യാസീൻ ഹസൻ. (English: Rosa Yaseen Hassan (അറബി: روزا ياسين حسن)

ജനനം[തിരുത്തുക]

1974ൽ ഡമസ്‌കസിൽ ജനിച്ചു. വാസ്തുശിൽപകലയിൽ സർവ്വകലാശാല ബിരുദം നേടി. 1998 മുതൽ വിവിധ സിറിയൻ, അറബി ആനുകാലികങ്ങളിൽ പത്രപ്രവർത്തകയായി ജോലി ചെയ്തു. എ സ്‌കൈ ടൈന്റ്ഡ് വിത്ത് ലൈറ്റ് എന്ന പേരിൽ 2000ൽ ചെറുകഥാ സമാഹാരം പുറത്തിറക്കി. റോസയുടെ പ്രസിദ്ധീകൃതമായ ആദ്യ പുസ്തകമായിരുന്നു ഇത്. ശേഷം നിരവധി നോവലുകൾ എഴുതി. 2004ൽ എഴുതിയ ഇബോനി എന്ന നോവലിന് ഹന്ന മിന പുരസ്‌കാരം ലഭിച്ചു. അവരുടെ മൂന്നാമത്തെ നോവലായ 2009ൽ പുറത്തിറങ്ങിയ ഹുർറാസ് അൽ ഹവ (ഗാർഡിയൻസ് ഓഫ് ദ് എയർ ) അറബിക് ബുക്കര് പ്രൈസിനുള്ള പട്ടികയിൽ ഇടം നേടിയിരുന്നു.

2009ൽ. 40 വയസ്സിനു താഴെയുള്ള 39 അറബ് എഴുത്തുകാരെ തിരഞ്ഞെടുക്കുന്ന ബെയ്‌റൂത്ത്39ൽ ഇവരെയും തിരഞ്ഞെടുത്തിരുന്നു..[2]

അവലംബം[തിരുത്തുക]

  1. "Profile on IPAF website". Archived from the original on 2016-03-10. Retrieved 2017-08-31.
  2. Profile on Hay Festival website
"https://ml.wikipedia.org/w/index.php?title=റോസ_യാസീൻ_ഹസൻ&oldid=3643501" എന്ന താളിൽനിന്ന് ശേഖരിച്ചത്