റോഹൻ പെത്തിയാഗോഡ
റോഹൻ പെത്തിയാഗോഡ | |
---|---|
ജനനം | തിലക് റോഹൻ ഡേവിഡ് പെത്തിയാഗോഡ 19 നവംബർ 1955 |
ദേശീയത | ശ്രീലങ്കക്കാരൻ |
വിദ്യാഭ്യാസം | B.Sc., M.Phil |
കലാലയം | King's College, London, University of Sussex |
തൊഴിൽ | Taxonomist |
സജീവ കാലം | 1990–present |
തൊഴിലുടമ | Australian Museum |
അറിയപ്പെടുന്ന കൃതി | Freshwater fishes of Sri Lanka (1990) Pearls, spices and green gold: an illustrated history of biodiversity exploration in Sri Lanka (2007) Horton Plains: Sri Lanka's cloud-forest national park (2012) |
പുരസ്കാരങ്ങൾ | Rolex Award for Enterprise |
വെബ്സൈറ്റ് | The Wildlife Heritage Trust of Sri Lanka |
ശ്രീലങ്കയിലെ പ്രമുഖനായ ഒരു പ്രകൃതി ചരിത്രകാരനും ശ്രീലങ്കയിലെ ശുദ്ധജലമൽസ്യങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നയാളും ആണ് റോഹൻ പെത്തിയാഗോഡ (Rohan Pethiyagoda), 2010 -ൽ പേര് റോഹൻ പെറ്റ് എന്നാക്കിമാറ്റുകയുണ്ടായി.
ജീവിതം, സംഭാവനകൾ
[തിരുത്തുക]1955 - നവംബർ 19 -ന് കൊളംബോയിൽ ജനിച്ച അദ്ദേഹം ലണ്ടനിൽ ഉപരിപഠനം നടത്തി. ശ്രീലങ്കയിലെ ആരോഗ്യവകുപ്പിൽ ബയോമെഡിക്കൽ എഞ്ചിനീയറിംഗിൽ എഞ്ചിനീയറായി ചേർന്ന് 1982-87 കാലത്ത് അതിന്റെ ഡിറക്ടർ ആയിമാറി. 1984 -ൽ അതിനൊപ്പം റ്റന്നെ ശ്രീലങ്കയിലെ ജലവിഭവബോർഡിന്റെ ചെയർമാനുമായി നിയമിതനായി. ശ്രീലങ്കയിലെ ശുദ്ധജലമൽസ്യങ്ങളെപ്പറ്റി പഠിക്കാനായി സർക്കാർ ജോലി 1987 -ൽ രാജിവച്ച[1] അദ്ദേഹം 1990 -ൽ തന്റെ ആദ്യപുസ്തകം പുറത്തിറക്കി, ശ്രീലങ്കയിലെ ശുദ്ധജലമൽസ്യങ്ങൾ (Freshwater fishes of Sri Lanka).[2] രാജ്യത്തെ ശുദ്ധജലമൽസ്യങ്ങളെക്കുറിച്ച് നിറയെ ചിത്രങ്ങളുമായി തയ്യാറാക്കിയ അതിമനോഹരമായ ഒരു ഗ്രന്ഥമായിരുന്നു അത്.[3]
തന്റെ പുസ്തകത്തിൽ നിന്നും ലഭിച്ച ലാഭം കൊണ്ട് അദ്ദേഹം Wildlife Heritage Trust Archived 2017-10-02 at the Wayback Machine. (WHT) എന്നൊരു ഫൗണ്ടേഷൻ ഉണ്ടാക്കുകയും ശ്രീലങ്കയിലെ ജൈവവൈവിദ്ധ്യത്തെപ്പറ്റി കൂടുതലായി പഠിക്കുവാനും തുടങ്ങി. പ്രകൃതിശാസ്ത്രപുസ്തകങ്ങൾ ഇറക്കാനും അതിന്റെ വരുമാനം ഉപയോഗിച്ച് കൂടുതൽ പര്യവേഷണങ്ങളും ഗവേഷണങ്ങളും നടത്താനുള്ള ഒരു ബിസിനസ് രീതിയായിരുന്നു അത്. 1991നും 2012 നും ഇടയിൽ ഈ ട്രസ്റ്റ് ഇംഗ്ലീഷിലും സിംഹളയിലുമായി വളരെയധികം പ്രചാരം സിദ്ധിച്ച A field guide to the birds of Sri Lanka[4] അടക്കം 40 പുസ്തകങ്ങൾ പുറത്തിറക്കുകയും ലോകബാങ്ക്/ഹോളണ്ട് സഹൽകരണ പദ്ധതിപ്രകാരം അവ സിംഹളത്തിലേക്ക് വിവർത്തനം ചെയ്യുകയും 5000 സ്കൂൾ ലൈബ്രറികളിലേക്ക് സൗജന്യമായി നൽകുകയും ചെയ്തു.[5][6][7][8] അങ്ങനെ ശ്രീലങ്കയിൽ ആദ്യമായി ശാസ്ത്ര-ജൈവവൈവിധ്യപുസ്തകങ്ങൾ നാട്ടുഭാഷയിൽ യുവാക്കളിലേക്ക് എത്തി.[9]
കണ്ടുപിടിത്തങ്ങൾ
[തിരുത്തുക]WHT -യിലെ സഹപ്രവർത്തകർക്ക് ഒപ്പം പെത്തിയാഗോഡ നൂറോളം മൽസ്യങ്ങളെയും[2][10] ഉഭയജീവികളെയും[8][11] പല്ലിവർഗ്ഗജീവികളെയും[12][13] കണ്ടുപിടിച്ചു. അതുകൂടാതെ 43 ശുദ്ധജലഞണ്ടുകളെയും അവർ കണ്ടെത്തി.[14] കഴിഞ്ഞ 130 വർഷത്തിനിടയിൽ ശ്രീലങ്കയിലെ 19 ഉഭയജീവി സ്പീഷിസുകൾക്ക് വംശനാശം സംഭവിച്ചെന്നും അവർ കണ്ടെത്തി. ലോകത്തെവിടെയെങ്കിലും നിന്ന് ഇത്രയും വലിയ വംശനാശ വിവരം രേഖപ്പെടുത്തിയിട്ടില്ല.[11][15]
അംഗീകാരങ്ങൾ
[തിരുത്തുക]രാജ്യത്തെ മലങ്കാടുകൾ ഭീകരമായി അപ്രത്യക്ഷമാകുന്നതിനെ നേരിടാൻ 1998 -ൽ ഉപേക്ഷിക്കപ്പെട്ട ചായത്തോട്ടങ്ങൾ പ്രകൃതിദത്തവനങ്ങളാക്കുന്ന ഒരു പദ്ധതിക്ക് പെത്തിയാഗോഡ തുടക്കമിട്ടു.[16] ഇക്കാര്യത്തിന് അദ്ദേഹത്തിന് Rolex Awards for Enterprise ലഭിച്ചു.[1] ശ്രീലങ്കൻ സർക്കാരിലും ഐ യു സി എന്നിലും അദ്ദേഹത്തിന് ഉന്നതപദവികൾ ആണ് ഉള്ളത്. 60 ഗവേഷണപ്രബന്ധങ്ങൾ കൂടാതെ ശ്രീലങ്കയിലെ പ്രകൃതിചരിത്രത്തെപ്പറ്റിയുമെല്ലാം അദ്ദേഹം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. ആസ്ത്രേലിയയിലെ മ്യൂസിയത്തിൽ ഗവേഷണം നടത്തുന്ന അദ്ദേഹം ഏഷ്യയിലെ ശുദ്ധജലമൽസ്യങ്ങളെപ്പറ്റിയുള്ള ആനുകാലികമായ സൂടാക്സയുടെ എഡിറ്റർ ആണ്.
പിന്നീട്
[തിരുത്തുക]മൽസ്യങ്ങളും ഓന്തുകളും എട്ടുകാലികളും തുമ്പികളും അടക്കം പല പുതിയ സ്പീഷിസുകൾക്കും പെത്തിയാഗോഡയുടെ പേര് നൽകിയിട്ടുണ്ട്.[17][18][19][20][21] 2012 -ൽ അദ്ദേഹവും സംഘവും പുതുതായി കണ്ടുപിടിച്ച ഒരു മൽസ്യജനുസിന് റിച്ചാർഡ് ഡോക്കിൻസിന്റെ ബഹുമാനാർത്ഥം ഡോക്കിൻസിയ എന്നു പേരിടുകയുണ്ടായി .തന്റെ എഴുത്തുകളിലൂടെ മതങ്ങൾ വിഭാവനം ചെയ്യുന്നതിലും എത്രമടങ്ങ് സുന്ദമാണ് ലോകം എന്നു കാണിച്ചുതന്നതിനാണ് ഡോക്കിൻസിയ എന്നു നാമകരണം നടത്തിയതെന്നു പെത്തിയാഗോഡ പറഞ്ഞു.[22]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Rohan Pethiyagoda - The Project". Rolex Awards for Enterprise. Retrieved 14 January 2012.
- ↑ 2.0 2.1 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;fish
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ Moyle, P.B. (1991). "Review of R. Pethiyagoda, Freshwater Fishes of Sri Lanka". Copeia: 1166–1177. doi:10.2307/1446131.
- ↑ Kotagama S.; Wijayasinghe, A. (1995). A field guide to the birds of Sri Lanka. WHT. p. 224. ISBN 955-9114-07-7.
- ↑ Kotagama, S.; Wijayasinghe, A. Siri Laka kurullo [‘Birds of Sri Lanka’]. Colombo: WHT. p. 516. ISBN 955-9114-18-2.
- ↑ Ashton, M.S.; Gunatilleke, S.; de Zoysa, N.; Dassanayake, M.D.; Gunatilleke, N.; Siril Wijesundera, S. (2004). Siri Laka gaskolan athpotha [‘A handbook to the trees and shrubs of Sri Lanka’]. Translated by Wijayasinghe, A. Colombo: WHT. p. 513. ISBN 978-955-9114-30-7.
- ↑ Somaweera,, R. (2006). Sri Lankawe Sarpayin [‘Snakes of Sri Lanka’]. Colombo: WHT. p. 297. ISBN 955-9114-35-2.
{{cite book}}
: CS1 maint: extra punctuation (link) - ↑ 8.0 8.1 Manamendra-Arachchi, K.; Pethiyagoda, R. (2007). Sri Lankawe Ubhayajeeveen [‘The amphibian fauna of Sri Lanka’]. Colombo: WHT. p. 440. ISBN 955-9114-34-4.
- ↑ Fernando, Prithiviraj. "New perspective on amphibians". The Sunday Leader. Archived from the original on 2011-11-27. Retrieved 23 January 2012.
- ↑ Pethiyagoda, R.; Kottelat, M.; Silva, A.; Maduwage, M.; Meegaskumbura, M. (2008). "A review of the genus Laubuca in Sri Lanka, with description of three new species (Teleostei: Cyprinidae)". Ichthyological Exploration of Freshwaters. 19: 7–26.
- ↑ 11.0 11.1 Manamendra-Arachchi, K.; Pethiyagoda, R. (2005). "The Sri Lankan shrub frogs of the genus Philautus Gistel". Raffles Bulletin of Zoology. Supplement 12: 163–303.
- ↑ Pethiyagoda, R.; Manamendra-Arachchi, K. (1998). "A revision of the endemic Sri Lankan agamid lizard genus Ceratophora Gray, 1835, with description of two new species". Journal of South Asian Natural History. 3: 1–52.
- ↑ Manamendra–Arachchi, K.; Batuwita, S.; Pethiyagoda, R. (2007). "A revision of the Sri Lankan day geckos (Reptilia: Gekkonidae: Cnemaspis), with description of new species from Sri Lanka and southern India". Zeylanica. 7: 9–122.
- ↑ Bahir, Mohomed M.; Ng, P.K.L.; Crandall, K.; Pethiyagoda, R. (2005). "A conservation assessment of the freshwater crabs of Sri Lanka". Raffles Bulletin of Zoology. Supplement 12: 121–126.
- ↑ Bambaradeniya, Channa, ed. (2006). The fauna of Sri Lanka: status of taxonomy, research and conservation (PDF). International Union for Conservation of Nature. pp. 125–131. ISBN 955-8177-51-2. Archived from the original (PDF) on 2012-02-24. Retrieved 2016-09-14.
- ↑ Pethiyagoda, Rohan S., Jr.; Nanayakkara, S. (2011). "Invasion by Austroeupatorium inulifolium (Asteraceae) arrests succession following tea cultivation in the highlands of Sri Lanka". Ceylon Journal of Science (Biological Sciences). 40 (2): 175–181. doi:10.4038/cjsbs.v40i2.3934.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Devi, K. Rema; Indra, T.J.; Knight, J.D. Marcus (26 August 2010). "Puntius rohani (Teleostei: Cyprinidae), a new species of barb in the Puntius filamentosus group from southern Western Ghats of India". Journal of Threatened Taxa. 2 (9): 1121–1129. doi:10.11609/jott.o2505.1121-9.
- ↑ Batuwita, Sudesh; de Silva, M.; Edirisinghe, U. (November 2013). "A review of the danionine genera Rasboroides and Horadandia (Pisces: Cyprinidae), with description of a new species from Sri Lanka". Ichthyological Exploration of Freshwaters. 24 (2): 121–140.
- ↑ Amarasinghe, A.A. Thasun; Karunarathna, D.M.S.S.; Hallermann, J.; Fujunuma, J.; Grillitsch, H.; Campbell, P.D. (2014). "A new species of the genus Calotes (Squamata: Agamidae) from high elevations of the Knuckles Massif of Sri Lanka". Zootaxa. 3785 (1): 59–78. doi:10.11646/zootaxa.3785.1.5.
- ↑ Benjamin, Suresh P. (2010). "Revision and cladistic analysis of the humping spider genus Onomastus (Araneae: Salticidae)". Zoological Journal of the Linnean Society. 159: 711–745. doi:10.1111/j.1096-3642.2009.00580.x.
- ↑ van der Poorten, Nancy (2012). "Macromidia donaldi pethiyagodai subsp. nov. from Sri Lanka (Odonata: Corduliidae)". International Journal of Odonatology. 15 (2): 99–106. doi:10.1080/13887890.2012.692112.
- ↑ AFP (16 July 2012). "Sri Lankans name new type of fish after Richard Dawkins". The Telegraph. Archived from the original on 2012-12-27. Retrieved 9 August 2012.