റോബിൻ ഹുഡ് (2009 ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robinhood (2009 film) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബിൻഹുഡ്
സംവിധാനംജോഷി
നിർമ്മാണംശാന്താ മുരളി & ഡോ. മുരളീധരൻ
രചനസച്ചി-സേതു
അഭിനേതാക്കൾപൃഥ്വിരാജ്
നരേൻ
ജയസൂര്യ
ഭാവന
ബിജു മേനോൻ
സംഗീതംഎം. ജയചന്ദ്രൻ
ചിത്രസംയോജനംരഞജൻ എബ്രഹാം
വിതരണംഅനന്താ വിഷൻ
ഭാഷമലയാളം

ജോഷി സംവിധാനം ചെയ്ത് സച്ചി-സേതു തിരക്കഥയെഴുതി 2009 ഡിസംബർ 24 നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് റോബിൻ ഹുഡ് പൃഥ്വിരാജ് സുകുമാരൻ, ഭാവനാ ബാലചന്ദ്രൻ എന്നിവർ പ്രമുഖ വേഷത്തിലെത്തുന്നു. കൂടാതെ നരേൻ, ജയസൂര്യ, ബിജു മേനോൻ എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. പൃഥ്വിരാജുമായുള്ള ജോഷിയുടെ രണ്ടാമത്തെ ചിത്രമാണിത്.

അഭിനേതാക്കൾ[തിരുത്തുക]

അഭിനേതാവ് വേഷം
പൃഥ്വിരാജ് വെങ്കടേഷ്(വെങ്കി) - "റോബിൻ ഹുഡ്" സിദ്ദാർത്ത്(സിദ്ദു )
ഭാവനാ രൂപ
നരേൻ അലക്സാണ്ടർ ഫെലിക്സ്
ജയസൂര്യ എ.സി.പി. ഹാരിസ്
ബിജു മേനോൻ നന്ദകുമാർ മേനോൻ
സംവൃതാ സുനിൽ അഭിരാമി
സലീം കുമാർ നാസർ
ലെന മീരാ
ജാഫർ ഇടുക്കി സണ്ണി

കഥാസംഗ്രഹം[തിരുത്തുക]

വ്യാജ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് വെങ്കി(പൃഥ്വിരാജ്) ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ(ATM)ൽ നിന്നും പണം അപഹരിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കൊച്ചി കേന്ദ്രീകരിച്ച് എ.ടി.എം. മോഷണം തുടങ്ങുന്നു .എല്ലാ മോഷണവും ഇമ്പീരിയൽ ബാങ്ക് ഓഫ് ഇൻഡ്യാ (IBI) ബാങ്കിനെ ലക്ഷ്യം വെച്ചായിരുന്നു.

എ.സി.പി. ഹാരിസ് (ജയസൂര്യ) നേത്രത്വത്തിൽ അന്വേഷണം ആരംഭിക്കുന്നു. ഉപഭോക്താക്കളെ ഹരാസ് ചെയ്യുന്ന രീതിയിലുള്ള എ.സി.പി. ഹാരിസിന്റെ അന്വേഷണം ബാങ്കിലേ മാനേജിങ്ങ് ഡയറക്ടർ നന്ദകുമാർ മേനോൻ (ബിജു മേനോൻ )ഇഷ്ട്ടമാകുന്നില്ല. മറ്റുള്ള ബാങ്കിനെ ലക്ഷ്യം വെച്ചല്ല മോഷണം നടക്കുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. ഡെബിറ്റ് കാർഡ് ഉപയോഗിച്ചാണ് എല്ലാ മോഷണങ്ങളും നടന്നിരിക്കുന്നത്

അലക്സാണ്ടർ ഫെലിക്സ് (നരേൻ)എന്ന ഒരു പ്രൈവറ്റ് ഇൻവേസ്റ്റിഗേറ്ററെ നന്ദകുമാർ മേനോൻ നിയമിക്കുന്നു. ബാങ്കിലെ സീനിയർ സിസ്റ്റം മാനേജർ രൂപാ (ഭാവന)ഫെലിക്സിന്റെ അസിസ്റ്റന്റ്.

അവലംബം[തിരുത്തുക]