Jump to content

റോബർട്ട് ലാംഗ്‍ലൻഡ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robert Langlands എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോബർട്ട് ലാംഗ്‍ലൻഡ്സ്
ജനനം (1936-10-06) ഒക്ടോബർ 6, 1936  (87 വയസ്സ്)
ദേശീയതകാനഡ/അമേരിക്കൻ ഐക്യനാടുകൾ
കലാലയംബ്രിട്ടീഷ് കൊളമ്പിയ സർവകലാശാല,
യേൽ സർവ്വകലാശാല
അറിയപ്പെടുന്നത്ലാൻഗ്‍ലാൻഡ്സ് പ്രോഗ്രാം
പുരസ്കാരങ്ങൾജെഫ്രി വില്യം പുരസ്കാരം (1980)
കോൾ പുരസ്കാരം (1982)
വോൾഫ് പുരസ്കാരം (1995–96)
ലെറോറി പി. സ്റ്റീൽ പുരസ്കാരം (2005)
നെമ്മർ പുരസ്കാരം (2006)
ഷാ പുരസ്താരം (2007)
ആബേൽ പുരസ്കാരം (2018)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംഗണിതം
സ്ഥാപനങ്ങൾപ്രിൻസ്ടൺ സർവ്വകലാശാല,
യേൽ സർവ്വകലാശാല,
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസ്
ഡോക്ടർ ബിരുദ ഉപദേശകൻകാഷ്യസ് അയണേസ്കു-തൽസിയ
ഡോക്ടറൽ വിദ്യാർത്ഥികൾജയിംസ് ആർതർ
തോമസ് കലിസ്റ്റർ ഹോൽസ്
ഡയാനാ ഷെൽസ്

ഒരു അമേരിക്കൻ-കനേഡിയൻ [1] ഗണിതശാസ്ത്രജ്ഞനാണ് റോബർട്ട് ഫെലാൻ ലാംഗ്‍ലൻഡ്സ് (/ˈlæŋləndz/; ജനനം ഒക്ടോബർ 6, 1936). ഗണിതശാസ്ത്രത്തിന്റെ വിവിധ മേഖലകളെ ആഴത്തിൽ ബന്ധിപ്പിക്കുന്ന ലാൻഗ്‍ലാൻസ് പ്രോഗ്രാം എന്ന വൻ പദ്ധതിക്ക് തുടക്കമിട്ടയാളെന്ന നിലയിൽ പ്രശസ്തനായ ലാംഗ്‍ലൻഡ്സിന് 2018ൽ ആബേൽ പുരസ്കാരം നൽകി നോർവീജിയൻ അക്കാഡമി ആദരിച്ചു.[2][3][4][5]അമേരിക്കയിലെ പ്രിൻസ്ടൺ സർവ്വകലാശാലയിൽ എമിരറ്റസ് പ്രൊഫസറാണ് ലാംഗ്‍ലൻഡ്സ്. ആൽബർട്ട് ഐൻസ്റ്റൈൻ ജോലി ചെയ്തിരുന്നതും ഇതേ ഓഫീസിലായിരുന്നു.[5][6]

വിദ്യാഭ്യാസം

[തിരുത്തുക]

16-ാംവയസ്സിൽ ബ്രിട്ടീഷ് കൊളമ്പിയ സർവകലാശാലയിൽ ബിരുദപഠനത്തിനായി ചേർന്ന ലാംഗ്‍ലൻഡ്സ് 1957 ൽ ബിരുദം കരസ്ഥമാക്കി. അവിടെ തുടർന്ന് പഠിച്ച അദ്ദേഹം 1958ൽ എം.എസ്.സി. വിജയിച്ചു.[7] പിന്നീട് അദ്ദേഹം യേൽ യൂണിവേഴ്സിറ്റിയിൽ നിന്നും 1960 ൽ പി.എച്ച്.ഡി. കരസ്ഥമാക്കി.

അദ്ധ്യാപന രംഗത്തെ അദ്ദേഹത്തിന്റെ സേവനം ആരംഭിച്ചത് പ്രിൻസ്ടൺ സർവ്വകലാശാലയിൽ നിന്നായിരുന്നു. 1960 മുതൽ 1967 വരെ അദ്ദേഹം അവിടെ അസോസ്സിയേറ്റ് പ്രൊഫസറായി.[2] 1964-65 കാലഘട്ടത്തിൽ കാലിഫോർണിയ സർവകലാശാലയിലെ മില്ലർ റിസർച്ച് ഫെലോ ആയിരുന്നു അദ്ദേഹം. 1967-72ൽ അദ്ദേഹം യേൽ സർവകലാശാലയിൽ ജോലി നോക്കി. ഇദ്ദേഹം 1972 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിലെ ഹെർമൻ വെയ്ൽ പ്രൊഫസറായി നിയമിതനാവുകയും 2007 ജനുവരിയിൽ എമരീറ്റസ് പ്രൊഫസ്സർ ആവുകയും ചെയ്തു.[6]

ഗവേഷണം

[തിരുത്തുക]

ലാംഗ്‍ലൻഡ്സിന്റെ പി.എച്ച്.ഡി. ലീ ഉപഗ്രൂപ്പുകളുടെ വിശകലന സിദ്ധാന്തത്തെ പറ്റി ആയിരുന്നു. എന്നാൽ തുടരൻന്ന് അദ്ദേഹം പ്രാതിനിധ്യ സിദ്ധാന്തത്തിലേക്ക് തിരിയുകയും അതിന്റെ ഭാഗമായി ഹരീഷ്-ചന്ദ്രയുടെ രീതികൾ പിന്തുടരുകയും ചെയ്തു.

അവലംബം

[തിരുത്തുക]
  1. http://www.nasonline.org/member-directory/members/47401.html
  2. 2.0 2.1 "The Canadian who Reinvented Mathematics", Toronto Star, March 27, 2015.
  3. D Mackenzie (2000) Fermat's Last Theorem's First Cousin, Science 287(5454), 792-793.
  4. "The Abel Prize Laureate 2018". The Abel Prize. The Norwegian Academy of Science and Letters Drammensveien 78 N-0271 Oslo, Norway. Archived from the original on 2018-03-24. Retrieved 22 മാർച്ച് 2018.
  5. 5.0 5.1 ഡോ., എൻ. ഷാജി (22 മാർച്ച് 2018). "റോബർട്ട് ലാൻഗ്‍ലൻസ്സിന് ആബെൽ പുരസ്കാരം". ലൂക്ക. Retrieved 22 മാർച്ച് 2018.
  6. 6.0 6.1 Edward Frenkel (2013). "preface". Love and Math: The Heart of Hidden Reality. Basic Books. ISBN 978-0465050741. Archived from the original on 2015-04-06. Robert Langlands, the mathematician who currently occupies Albert Einstein's office at the Institute for Advanced Study in Princeton
  7. Kenneth, Chang. "Robert P. Langlands Is Awarded the Abel Prize, a Top Math Honor". The New York Times. Retrieved 20 March 2018.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ലാംഗ്‍ലൻഡ്സ്&oldid=3900267" എന്ന താളിൽനിന്ന് ശേഖരിച്ചത്