Jump to content

റോബർട്ട് ഡ്രമ്മൺഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Robert Drummond എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡ്രമ്മണ്ടിന്റെ പുസ്തകത്തിലെ മലയാളം അക്ഷരമാല

മലയാളവ്യാകരണം സമാഹരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്ത ആദ്യ ഇംഗ്ലീഷുകാരനാണ് റോബർട്ട് ഡ്രമ്മൺഡ്. 1799 ൽ ബോംബെയിലെ കുറിയർ പ്രസ്സാണ് അദ്ദേഹം രചിച്ച 'Grammar of the Malabar Language' എന്ന പുസ്തകം പ്രസിദ്ധീകരിച്ചത്.[1] ഈ പുസ്തകത്തിനു വേണ്ടിയാണ് ഇന്ത്യയിൽ ആദ്യമായി മലയാള അച്ചുകൾ കൊത്തിയുണ്ടാക്കിയത്. ശസ്ത്രക്രിയാ വിദഗ്ദ്ധനായിരുന്ന അദ്ദേഹം ഇന്ത്യയിൽ പ്രവർത്തിച്ചിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥരുടേയും കത്തോലിക്കാ മിഷണറിമാരുടേയും സഹായത്താലും പ്രേരണയാലുമാണ് ഈ ഗ്രന്ഥം രചിച്ചത്.[2] വളരെ അപൂർവ്വവമായ ഈ കൃതിയുടെ പതിപ്പ് കൊൽക്കത്തയിലെ ഭാരതീയ ദേശീയ ഗ്രന്ഥശാലയിൽ ലഭ്യമാണ്.[3]

ഡ്രമ്മണ്ടിന്റെ പുസ്തകത്തിലെ ഭാഷ ഇംഗ്ലീഷാണെങ്കിലും ഉദാഹരണങ്ങൾ മലയാളത്തിലുള്ള കൃതികളിൽ നിന്നാണ് ഉദ്ധരിച്ചിരിക്കുന്നത്. ക്ലമന്റിന്റെ സംക്ഷേപവേദാർത്ഥത്തിലുള്ള നിരവധി വാക്യങ്ങൾ ഇതിനായി ഉപയോഗിച്ചിട്ടുണ്ട്. മറ്റു വരാപ്പുഴ പാതിരിമാരുടെ വ്യാകരണം തുടങ്ങിയ ഭാഷാ ശാസ്ത്ര സംബന്ധിയായ ഗ്രന്ഥങ്ങളോടും ഈ കൃതിക്ക് കടപ്പാടുണ്ട്.[4]

അവലംബം

[തിരുത്തുക]
  1. ഡ്രമ്മൺഡ്, റോബർട്ട്. Grammar of the Malabar Language (PDF) (in ഇംഗ്ലീഷ്) (പ്രഥമ പതിപ്പ് ed.). ബോംബെ: കുറിയർ പ്രസ്സ്. Retrieved 1 ജൂൺ 2013. {{cite book}}: Cite has empty unknown parameter: |chapterurl= (help)
  2. കേരള ചരിത്രം, പ്രൊഫ: എ ശ്രീധരമേനോൻ
  3. ഭാരതീയ ദേശീയ ഗ്രന്ഥശാല - മലയാള ഭാഷാ സമാഹാരങ്ങൾ
  4. ഉള്ളൂർ (1964). കേരള സാഹിത്യ ചരിത്രം. കേരള സാഹിത്യ അക്കാദമി. p. 680.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=റോബർട്ട്_ഡ്രമ്മൺഡ്&oldid=3480360" എന്ന താളിൽനിന്ന് ശേഖരിച്ചത്