Jump to content

റിത വിൽസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rita Wilson എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റിത വിൽസൺ
വിൽസൺ 2019ൽ.
ജനനം
മാർഗരിറ്റ ഇബ്രാഹിമോഫ്

(1956-10-26) ഒക്ടോബർ 26, 1956  (68 വയസ്സ്)[1]
പൗരത്വം
  • യു.എസ്.എ.
  • ഗ്രീസ്[2]
തൊഴിൽ
  • നടി
  • ഗായിക
  • നിർമ്മാതാവ്
സജീവ കാലം1972–present
ജീവിതപങ്കാളി(കൾ)
കുട്ടികൾചെറ്റ് ഹാങ്ക്സ് ഉൾപ്പെടെ 2.
ബന്ധുക്കൾകോളിൻ ഹാങ്ക്സ് (വളർത്തുപുത്രൻ)
ജിം ഹാങ്ക്സ് (ബ്രദർ-ഇൻ-ലോ)
ലാറി ഹാങ്ക്സ് (ബ്രദർ-ഇൻ-ലോ)
Musical career
വിഭാഗങ്ങൾ
ലേബലുകൾ
  • Sing It Loud Records

റിത വിൽസൺ (ജനനം മാർഗരിറ്റ ഇബ്രാഹിമോഫ്;[3] ഒക്ടോബർ 26, 1956) ഒരു അമേരിക്കൻ നടിയും ഗായികയും നിർമ്മാതാവുമാണ്. വോളണ്ടിയർസ് (1985), സ്ലീപ്‌ലെസ് ഇൻ സിയാറ്റിൽ (1993), നൗ ആൻഡ് തെൻ (1995), ദാറ്റ് തിംഗ് യു ഡു! (1996), ജിംഗിൾ ഓൾ ദ വേ (1996), ദി സ്റ്റോറി ഓഫ് അസ് (1999), റൺഎവേ ബ്രൈഡ് (1999), ഇറ്റ്സ് കോംപ്ലിക്കേറ്റ് (2009), ലാറി ക്രൗൺ (2011) തുടങ്ങിയ സിനിമകൾ കൂടാതെ ദ ഗുഡ് വൈഫ്, ഗേൾ എന്നീ ടെലിവിഷൻ പരമ്പരകളിലും അവർ വേഷമിട്ടു. ബ്രോഡ്‌വേ നാടകങ്ങളിലും വേഷങ്ങൾ അവതരിപ്പിച്ചിട്ടുള്ള വിൽസൺ മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിംഗ് (2002) ഉൾപ്പെടെ നിരവധി ചിത്രങ്ങൾ നിർമ്മിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ഗായിക, ഗാനരചയിതാവ് എന്നീ നിലകളിലും അറിയപ്പെടുന്ന വിൽസൺ AM/FM, റിത വിൽസൺ, ബിഗ്ഗർ പിക്ചർ, ഹാഫ് വേ ടു ഹോം എന്നീ ആൽബങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. 2019 മാർച്ചിൽ അവരെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമിൽ ഉൾപ്പെടുത്തി.[4]

ആദ്യകാലജീവിതം

[തിരുത്തുക]

മാർഗരിറ്റ ഇബ്രാഹിമോഫ് എന്ന പേരിൽ ലോസ് ഏഞ്ചൽസ് നഗരത്തിൽ[5] ജനിച്ച റീത്ത വിൽസൺ ആദ്യകാലത്ത് അവിടെയാണ് വളർന്നത്.[6] ഗ്രീക്ക് വംശജയായ മാതാവ്, ഡൊറോത്തിയ സിഗ്കൗ (ഗ്രീക്ക്: Δωροθέα Τζίγκου) ഗ്രീസിന്റെ അതിർത്തിയോട് ചേർന്നുള്ള അൽബേനിയയിലെ ഡ്രോപ്പുൾ ഐ സിപർമിന് സമീപമുള്ള സോട്ടിറ നഗരത്തിൽ‌ ജനിച്ചു വളർന്ന വനിതയായിരുന്നു.[7] പിതാവ്, ഹസ്സൻ ഹാലിലോവ് ഇബ്രാഹിമോഫ് (ബൾഗേറിയൻ: Хасан Халилов Ибрахимов; 1920–2009) ബൾഗേറിയയുടെ അതിർത്തിയോട് ചേർന്നുള്ള ഗ്രീസിലെ ഒറൈയോയിൽ (ബ്രഷ്‌റ്റെനെ) ജനിച്ച ഒരു ബൾഗേറിയൻ മുസ്‌ലിം (പോമാക്) ആയിരുന്നു. പിതാവിന്റെ കുടുംബം  അദ്ദേഹം കുട്ടിയായിരുന്നപ്പോൾത്തന്നെ ബൾഗേറിയയിലേക്ക് താമസം മാറ്റി.[8][9] പിന്നീട് 1949-ൽ അദ്ദേഹം ബൾഗേറിയയിൽ നിന്ന് യു.എസിലേക്ക് കുടിയേറി. വിവാഹശേഷം ഇസ്‌ലാമിൽ നിന്ന് ഓർത്തഡോക്‌സ് ക്രിസ്‌ത്യാനിയായി പരിവർത്തനം ചെയ്‌ത[10] അദ്ദേഹം 1960-ൽ ഒരു പ്രാദേശിക തെരുവിന്റെ പേരിനെ അനുസ്മരിച്ചുകൊണ്ട് തന്റെ പേര് അലൻ വിൽസൺ എന്നാക്കി മാറ്റി. കുടുംബം ലോസ് ഏഞ്ചൽസ് നഗരത്തിൽ താമസിക്കുകയും അവിടെ പിതാവ് ഒരു മദ്യശാലയിലെ വിളമ്പുകാരൻറെ ജോലി നേടുകയും ചെയ്തു.[11] ഗ്രീക്ക് ഓർത്തഡോക്സ് വിശ്വാസത്തിലാണ് വിൽസൺ വളർന്നത്.[12] ബൾഗേറിയൻ ഭാഷയ്ക്ക് പുറമേ, പിതാവിന് "റഷ്യൻ, ടർക്കിഷ്, പോളിഷ്, ഗ്രീക്ക്, അൽപ്പം ഇറ്റാലിയൻ, അൽപ്പം ഫ്രഞ്ച്" എന്നിവ സംസാരിക്കാൻ കഴിയുമായിരുന്നുവെന്ന് പറഞ്ഞ വിൽസന്റെ ഭർത്താവ് ടോം ഹാങ്ക്‌സ് തൻറെ ടെർമിനൽ എന്ന സിനിമയിലെ വിക്ടർ നവോർസ്‌കി എന്ന കഥാപാത്രത്തെ രൂപപ്പെടുത്തിയത് അമ്മായിയപ്പനെ  മാതൃകയാക്കിക്കൊണ്ടായിരുന്നുവെന്ന് ഒരിക്കൽ പറഞ്ഞു.[13]

സിനിമ, ടെലിവിഷൻ, നാടകം.

[തിരുത്തുക]

1972 ൽ സംപ്രേക്ഷണം ചെയ്യപ്പെട്ട ദി ബ്രാഡി ബഞ്ച് എന്ന ടെലിവിഷൻ പരമ്പരയുടെ "ഗ്രെഗ്സ് ട്രയാംഗിൾ" എന്ന എപ്പിസോഡിൽ ഒരു അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് വിനോദ മേഖലയിലേയ്ക്കുള്ള തൻറെ കരിയർ ആരംഭിച്ച വിൽസൺ ഇതിൽ പ്രധാന ചിയർലീഡർ സ്ഥാനത്തേയ്ക്ക് മാർസിയ ബ്രാഡി എന്ന കഥാപാത്രത്തിനെതിരെ മത്സരിക്കുന്ന സ്ഥാനാർത്ഥികളിലൊരാളായ പാറ്റ് കോൺവേയെ അവതരിപ്പിച്ചു. 1982-ൽ M*A*S*H എന്ന ടെലിവിഷൻ പരമ്പരയിൽ നഴ്‌സ് ലേസി എന്ന കഥാപാത്രമായി രണ്ടു തവണയും കൂടാതെ ഭാവി ഭർത്താവ് ടോം ഹാങ്ക്‌സ് അഭിനയിച്ച ത്രീസ് കമ്പനി,  ബോസം ബഡ്ഡീസ് എന്നീ ആക്ഷേപ ഹാസ്യ പരമ്പരകളിലും ഫ്രേസിയർ എന്ന പരമ്പരയിൽ ഫ്രേസിയർ ക്രെയിൻ എന്ന കഥാപാത്രത്തിൻറെ മരണപ്പെട്ട അമ്മ ഹെസ്റ്റർ റോസ് ക്രെയിനായും അവർ  പ്രത്യക്ഷപ്പെട്ടു.

1980-കളിൽ, ഇംഗ്ലണ്ടിലെ ലണ്ടൻ അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ഡ്രമാറ്റിക് ആർട്ടിൽ വിൽസൺ പഠനം നടത്തിയിരുന്നു.വോളണ്ടിയേർസ്, ബാർബേറിയൻസ് അറ്റ് ദ ഗേറ്റ്, ദി ബോൺഫയർ ഓഫ് ദി വാനിറ്റീസ്, മിക്സഡ് നട്ട്‌സ്, സ്ലീപ്‌ലെസ് ഇൻ സിയാറ്റിൽ, നൗ ആന്റ് ദെൻ, ദാറ്റ് തിംഗ് യു ഡു!, ജിംഗിൾ ഓൾ ദ വേ, റൺഎവേ ബ്രൈഡ്, ഇൻവിസിബിൾ ചൈൽഡ്, ദി സ്റ്റോറി ഓഫ് അസ്, റെയ്സ് യുവർ വോയ്സ്, ഇറ്റ്സ് കോംപ്ലിക്കേറ്റഡ്, ലാറി ക്രൗൺ. തുടങ്ങി നിരവധി സിനിമകളിൽ അവർ ശ്രദ്ധേയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ഫ്രം ദ എർത്ത് ടു ദ മൂൺ എന്ന HBO മിനിപരമ്പരയിൽ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് ബോർമന്റെ ഭാര്യ സൂസൻ ബോർമനെ അവർ അവതരിപ്പിച്ചു. ഫ്രേസിയർ, കർബ് യുവർ എൻതൂസിയാസം, ലോ & ഓർഡർ: സ്പെഷ്യൽ വിക്ടിംസ് യൂണിറ്റ്, ബോഡി ഓഫ് പ്രൂഫ് എന്നിവയുൾപ്പെടെ നിരവധി പരമ്പരകളിൽ അതിഥി താരമായി പ്രത്യക്ഷപ്പെട്ടിട്ടുള്ള അവർ ദി ഗുഡ് വൈഫ് ആൻഡ് ഗേൾസ് എന്ന ടെലിവിഷൻ പരമ്പരയിൽ ആവർത്തിച്ചുള്ള വേഷങ്ങൾ ചെയ്തു. മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിങ്ങ് എന്ന നാടകത്തിൻറെ സിനിമാ സംരംഭത്തിൽ നടിയും നാടകകൃത്തുമായ നിയ വാർഡലോസിനെ സഹായിക്കുന്നതിൽ ഒരു പ്രധാന പങ്കുവഹിച്ച അവർ അതിൻറെ ചലച്ചിത്ര പതിപ്പിൻറെ നിർമ്മാണത്തിൽ ഭാഗധേയം വഹിക്കുകയും അത് എക്കാലത്തെയും ഉയർന്ന വരുമാനം നേടിയ സ്വതന്ത്ര ചിത്രമായി മാറുകയും ചെയ്തു. സിനിമ വികസിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ   വിൽസൺ നാടകത്തിന്റെ രണ്ട് സ്റ്റേജ് അവതരണം നടത്തിയിരുന്നു. 2016-ൽ പുറത്തിറങ്ങിയ മൈ ബിഗ് ഫാറ്റ് ഗ്രീക്ക് വെഡ്ഡിംഗ് 2 എന്ന ചിത്രത്തിൻറെ തുടർച്ചയിൽ വിൽസൺ സഹ-നിർമ്മാതാവാകുകയും ഒരു സഹകഥാപാത്രമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.

2016-ൽ ഗ്രീക്ക് തപാൽ സേവനമായ ELTA അവരെ മറ്റ് അഞ്ച് പേർക്കൊപ്പം ഒരു സ്റ്റാമ്പ് പുറത്തിറക്കിയ സമയത്ത് വിൽസന്റെ സ്വന്തം ഗ്രീക്ക് പൈതൃകം ആദരിക്കപ്പെട്ടു. ചലച്ചിത്ര നിർമ്മാതാവ് കോസ്റ്റ-ഗാവ്‌റാസ്, എഞ്ചിനീയറും സംരംഭകനുമായ പീറ്റർ ഡയമാൻഡിസ്, പത്രപ്രവർത്തകൻ ജോർജ്ജ് സ്റ്റെഫാനോപോളോസ്, കോടീശ്വരനായ വ്യവസായി ജോൺ കാറ്റ്സിമാറ്റിഡിസ് എന്നിവരായിരുന്നു സ്റ്റാമ്പുകളിൽ ചിത്രീകരിച്ച് ആദരിക്കപ്പെട്ട മറ്റ് നാല് പേർ. 2008-ൽ മമ്മ മിയ എന്ന ചിത്രവും എട്ട് വർഷങ്ങൾക്ക് ശേഷം അതിന്റെ തുടർച്ചയായ മമ്മ മിയ! ഹിയർ വി ഗോ എഗേൻ എന്ന ചിത്രവും അവർ നിർമ്മിച്ചു.

2006-ൽ, ഷിക്കാഗോ എന്ന മ്യൂസിക്കലിൻറെ പുനരുജ്ജീവനത്തിൽ റോക്സി ഹാർട്ടിന്റെ വേഷം ചെയ്തുകൊണ്ട് വിൽസൺ ബ്രോഡ്‌വേ നാടകവേദിയിൽ അരങ്ങേറ്റം കുറിച്ചു. 2015 ഏപ്രിലിൽ, തനിക്ക് സ്തനാർബുദം ബാധിച്ചുവെന്നു  ഇരട്ട മാസ്റ്റെക്ടമിയും പുനർനിർമ്മാണ ശസ്ത്രക്രിയയും നടത്തിയതായും വിൽസൺ പ്രഖ്യാപിച്ചു. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം, ലാറി ഡേവിഡിന്റെ ഫിഷ് ഇൻ ദി ഡാർക്ക്   എന്ന നാടകത്തിലൂടെ ബ്രോഡ്‌വേ നാടകവേദിയിൽ തിരിച്ചെത്തിയ അവർ ലാറി അവതരിപ്പിച്ച കഥാപാത്രത്തിൻറെ ഭാര്യ ബ്രെൻഡയുടെ വേഷം ചെയ്തു. ബ്രോഡ്‌വേ നാടകവേദിയക്ക് പുറത്ത്, നോറ എഫ്രോൺ, ഡെലിയ എഫ്രോൺ എന്നിവർ രചിച്ച ലവ്, ലോസ് ആൻഡ് വാട്ട് ഐ വോർ എന്ന നാടകത്തിലും അവർ വേഷങ്ങൾ ചെയ്തു. ഗെഫൻ പ്ലേഹൗസിൻറെ ലോസ് ഏഞ്ചൽസ് നാടകങ്ങളിലും അവർ തന്റെ വേഷങ്ങൾ വീണ്ടും അവതരിപ്പിച്ചു. ഗെഫൻ പ്ലേഹൗസിൽ, ടോണി അവാർഡ് ജേതാവ് ഡാൻ സള്ളിവൻ സംവിധാനം ചെയ്ത ഡാനിയൽ മാർഗുലീസിന്റെ പുലിറ്റ്‌സർ സമ്മാനം നേടിയ ഡിന്നർ വിത്ത് ഫ്രണ്ട്സ് എന്ന നാടകത്തിലും വിൽസൺ ഒരു വേഷം അവതരിപ്പിച്ചു. ലോസ് ഏഞ്ചൽസിലെ മാർക്ക് ടേപ്പർ ഫോറം വേദിയിൽ ലിസ ലൂമറിന്റെ ഡിസ്ട്രാക്ടഡ് എന്ന നാടകത്തിൻറെ  ആദ്യപ്രദർശനത്തിൽ  "മാമ" എന്ന കഥാപാത്രത്തെ വിൽസൺ അവതരിപ്പിച്ചു.

2020 മാർച്ചിൽ, ഓസ്‌ട്രേലിയയിൽ സംവിധായകൻ ബാസ് ലുഹ്‌മാനിനൊപ്പം എൽവിസ് (2021) എന്ന സിനിമയുടെ ചിത്രികരണവേളയിൽ ദമ്പതികൾക്ക് COVID-19 ബാധിച്ചതായും അതിൻറെ ചെറിയ ലക്ഷണങ്ങൾ അനുഭവപ്പെടുന്നതായും ഹാങ്ക്സ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ അറിയിച്ചു. ക്വാറന്റൈനിലേക്ക് മടങ്ങുന്നതിന് മുമ്പ് ഇവരെ ഗോൾഡ് കോസ്റ്റ് യൂണിവേഴ്‌സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. മാർച്ച് 27 ന്, വിൽസണും ഭർത്താവും വൈറസ് ബാധയിൽ നിന്ന് സുഖം പ്രാപിച്ചതിന് ശേഷം ലോസ് ഏഞ്ചൽസിലെ ഭവനത്തിലേക്ക് മടങ്ങി. വൈറസ് ഗവേഷണത്തിനായി തങ്ങളുടെ രക്തത്തിലെ ആന്റിബോഡികൾ ദാനം ചെയ്യാൻ ദമ്പതികൾ തീരുമാനിച്ചു.

വിൽസൺ നിർമ്മിച്ച എ മാൻ കോൾഡ് ഓട്ടോ എന്ന ചിത്രം 2022 ഡിസംബറിൽ റിലീസ് ചെയ്തു. സ്വീഡിഷ് സിനിമയായ എ മാൻ കാൾഡ് ഓവ് കണ്ടതിന് ശേഷമാണ് വിൽസൺ അതിനെ അടിസ്ഥാനമാക്കി എ മാൻ കാൾഡ് ഓട്ടോ എന്ന ചിത്രം നിർമ്മിക്കാൻ താൽപ്പര്യപ്പെടുന്നത്. 2022 ഫെബ്രുവരിയിൽ സോണി പിക്‌ചേഴ്‌സിന് 60 മില്യൺ ഡോളറിന് വിറ്റുപോയ ചിത്രം അക്കാലത്ത് വെർച്വൽ യൂറോപ്യൻ സിനിമാ വിപണിയിലെ ഏറ്റവും വലിയ ഇടപാട്  ആയിരുന്നു. ഡിസംബറിൽ, വിൽസൺ തന്റെ നിർമ്മാണ കമ്പനിയായ ആർട്ടിസ്റ്റിക് ഫിലിംസ് ആരംഭിക്കുകയും കമ്പനിയുടെ ആദ്യ പ്രോജക്റ്റായി എ മാൻ കോൾഡ് ഓട്ടോ നിർമ്മിക്കുകയും ചെയ്തു.

പത്രപ്രവർത്തനം

[തിരുത്തുക]

ഇരുപത്തിയൊന്നിലധികം ലേഖനങ്ങൾ എഴുതിയിട്ടുള്ള വിൽസൺ ഹാർപേഴ്‌സ് ബസാർ മാസികയിൽ ലേഖനങ്ങൾ സംഭാവന ചെയ്യുന്ന ഒരു എഡിറ്ററാണ്. അമ്പത് വയസ്സിന് മുകളിലുള്ള ആളുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഹഫ്/പോസ്റ്റ് 50 എന്ന പേരിലുള്ള ദി ഹഫിംഗ്ടൺ പോസ്റ്റിലെ ഒരു വിഭാഗത്തിൻ‌റെ എഡിറ്ററായി ജോലി ചെയ്തു. ഓ, ദി ഓപ്ര മാഗസിനുവേണ്ടിയും അവർ ലേഖനങ്ങൾ എഴുതിയിട്ടുണ്ട്.

സ്വകാര്യജീവിതം

[തിരുത്തുക]

വിൽസൺ 1988-ൽ നടൻ ടോം ഹാങ്ക്‌സിനെ വിവാഹം കഴിച്ചു. നേരത്തേ  കോളിൻ, എലിസബത്ത് ഹാങ്ക്‌സ് എന്നീ രണ്ട് കുട്ടികളുണ്ടായിരുന്ന ഹാങ്ക്സിൻറെ കുട്ടികളുടെ രണ്ടാനമ്മയായി അവർ മാറി. അവൾക്ക് ഹാങ്ക്സിൽ ചെറ്റ്, ട്രൂമാൻ എന്നിങ്ങനെ രണ്ട് ആൺമക്കൾകൂടിയുണ്ട്. കൂടാതെ വിൽസണിന് മൂന്ന് പേരക്കുട്ടികളുമുണ്ട്. വിൽസൺ ഗ്രീക്ക് ഓർത്തഡോക്സ് സഭയിലെ അംഗമാണ്.

അഭിനയരംഗം

[തിരുത്തുക]

സിനിമകൾ

[തിരുത്തുക]
വർഷം സിനിമയുടെ പേര് കഥാപാത്രം കുറിപ്പുകൾ
1977 ദ ഡേ ഇറ്റ് കെയിം ടു എർത്ത്. ഡെബ്ബി.
1980 ചീച്ച് ആൻറ് ചോങ്സ് നെക്സ്റ്റ് മൂവി. നടി
1985 വോളണ്ടിയേർസ് ബെത് വെൿസലർ
1989 ടീൻ വിച്ച് നർത്തകി
1990 ദ ബോൺഫയർ ഓഫ് ദ വാനിറ്റീസ്. പി.ആർ.വിമൻ
1993 Sleepless in Seattle Suzy
1994 മിക്സഡ് നട്സ് കാതറിൻ ഒ'ഷൗഗ്നെസി
1995 നൌ ആൻറ് ദെൻ ക്രിസ്സി ഡിവിറ്റ് വില്യംസ്
1996 ദാറ്റ് തിംഗ് യു ഡു! മാർഗരിറ്റ്
1996 ജിംഗിൾ ഓൾ ദ വേ ലിസ് ലാങ്സ്റ്റൺ
1996 നോ ഡോഗ്സ് അലൌഡ് ഹ്രസ്വ ചിത്രം
1998 സൈക്കോ കരോലിൻ
1999 റൺഎവേ ബ്രൈഡ് എല്ലി ഗ്രഹാം
1999 ദ സ്റ്റോറി ഓഫ് അസ് റേച്ചൽ
2001 പെർഫ്യൂം റോബർട്ട aka Dress to Kill
2001 ദ ഗ്ലാസ് ഹൌസ് ഗ്രേസ് ആവറി-ബേക്കർ Uncredited[citation needed]
2002 ഓട്ടോ ഫോക്കസ് ആൻ ക്രേൻ
2004 റേസ് യുവർ വോയ്സ് ഫ്രാൻസെസ് ഫ്ലെച്ചർ
2005 ദ ചംസ്ക്രബ്ബർ ടെറി ബ്രാറ്റ്ലി
2005 മാഗ്നിഫിസൻറ് ഡിസൊലേഷൻ: വാക്കിംഗ് ഓൺ ദ മൂൺ 3D ബീറ്റ സ്റ്റേഷൻ കമാൻഡർ ശബ്ദം മാത്രം
2006 ബ്യൂട്ടിഫുൾ ഒഹായോ ജൂഡിത്ത് മെസ്സർമാൻ
2009 മൈ ലൈഫ് റൂയിൻസ് എലിനർ
2009 ഓൾഡ് ഡോഗ്സ് ജെന്ന
2009 ഇറ്റ് ഈസ് കോംപ്ലിക്കേറ്റഡ് ട്രിഷ
2011 ദ ആർട്ട് ഓഫ് ഗെറ്റിംഗ് ബൈ. വിവിയൻ സാർജൻറ്
2011 ലാറി ക്രൌൺ വിൽമ ക്യു ഗമ്മൽഗാഡ്മ
2012 ജ്യൂട്ടോപ്പിയ അർലീൻ ലിപ്ഷിറ്റ്സ്
2013 ട ട്യൂട്ടർ ടിന Short film
2014 കിസ് മി എഡിത്
2014 ഡോൺ പട്രോൾ ഷെലിയ
2016 My Big Fat Greek Wedding 2 അന്ന
2016 ബ്രദർ നേച്ചർ കാത്തി ടർലി
2018 ഗ്ലോറിയ ബെൽl വിക്കി
2018 എ സിമ്പിൾ വെഡ്ഡിംഗ് മാഗ്ഗി ബക്കർ
2019 ബോയ് ജീനിയസ് മേരി ലോക്ക്
2020 ലവ് ഈസ് ലവ് ഈസ് ലവ്. മേരി കേ
2020 ബൊറാറ്റ് സബ്സിക്വൻറ് മൂവിഫിലിം. Cameo
2022 കിമി നതാലി ചൗധരി
2023 ആസ്റ്ററോയ്ഡ് സിറ്റി മിസ്സിസ് വെതർഫോർഡ്

അവലംബം

[തിരുത്തുക]
  1. Edwards, Gavin (October 2018). The World According to Tom Hanks. Grand Central Publishing. ISBN 978-1538712207. Archived from the original on June 29, 2023. Retrieved March 19, 2023.
  2. "PM meets Tom Hanks, now a Greek citizen". Ekathimerini. July 26, 2020. Archived from the original on July 26, 2020. Retrieved July 26, 2020.
  3. Adrian Room (2014) Dictionary of Pseudonyms: 13,000 Assumed Names and Their Origins, 5th edition. McFarland, p. 511, ISBN 0786457635.
  4. "Larry King Now Rita Wilson". Ora.tv. Archived from the original on February 18, 2022. Retrieved March 27, 2019.
  5. Betts, Stephen L. (November 17, 2015). "Rita Wilson Announces New Album, Spring Tour". Rolling Stone. Retrieved March 28, 2019.
  6. "Larry King Now Rita Wilson". Ora.tv. Archived from the original on February 18, 2022. Retrieved March 27, 2019.
  7. Dilouambaka, Ethel (March 18, 2018). "Famous Greek Actors in Hollywood". The Culture Trip. Archived from the original on September 28, 2022. Retrieved September 28, 2018. Born Margarita Ibrahimoff in Los Angeles, California, Wilson is Greek through her mother, Dorothea Genkos, a Greek native of Sotirë, Albania, near the Greek border. Her father, Hassan Halilov Ibrahimoff, was a Bulgarian Muslim born in Oraio, Greece, near the Bulgarian border.
  8. "Rita Wilson, Who Do You Think You Are?" Archived September 30, 2022, at the Wayback Machine., tracing-the-tree, March 31, 2012; retrieved April 3, 2012.
  9. Stated on Who Do You Think You Are?, March 30, 2012.
  10. Stated on Who Do You Think You Are?, March 30, 2012.
  11. Segalov, Michael (October 22, 2022). "Rita Wilson: 'I say a prayer of gratitude every morning'". Guardian. Archived from the original on November 13, 2022. Retrieved November 13, 2022.
  12. "My Big, Fat, Greek Mystery" Archived July 24, 2011, at the Wayback Machine., tmatt.net; September 18, 2002; accessed April 15, 2015.
  13. "Season 12 Episode 9." Inside the Actors Studio. Bravo. May 14, 2016. Television.
"https://ml.wikipedia.org/w/index.php?title=റിത_വിൽസൺ&oldid=3949375" എന്ന താളിൽനിന്ന് ശേഖരിച്ചത്