റിയോ ഡി ഓറോ
ദൃശ്യരൂപം
(Rio de Oro എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഏറെക്കാലം സ്പെയിനിന്റെ അധീനതയിലായിരുന്ന പശ്ചിമസഹാറയുടെ ദക്ഷിണഭാഗമാണ് റിയോ ഡി ഓറോ. സ്പാനിഷ് ഭാഷയിൽ റിയോ ഡി ഓറോ എന്നതിന് സ്വർണ്ണ നദി എന്നാണർത്ഥം. പണ്ട് ഇവിടെ കിഴക്കു പടിഞ്ഞാറായി ഒരു നദി ഒഴുകിയിരുന്നെന്നും പിന്നീട് അത് വറ്റി വരണ്ടുപോയെന്നും സൂചനകൾ ഉണ്ട്.