റിംഗ് (പ്രോഗ്രാമിങ് ഭാഷ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ring (programming language) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Ring
ശൈലി:Multi-paradigm: object-oriented, imperative, functional, procedural, reflective, declarative, natural language programming
പുറത്തുവന്ന വർഷം:ജനുവരി 25, 2016; 8 വർഷങ്ങൾക്ക് മുമ്പ് (2016-01-25)
രൂപകൽപ്പന ചെയ്തത്:Mahmoud Fayed
വികസിപ്പിച്ചത്:The Ring Development Team
ഏറ്റവും പുതിയ പതിപ്പ്:1.10/ ജനുവരി 25, 2019; 5 വർഷങ്ങൾക്ക് മുമ്പ് (2019-01-25)
ഡാറ്റാടൈപ്പ് ചിട്ട:Dynamic, weak
സ്വാധീനിക്കപ്പെട്ടത്:Lua, Python, Ruby, C, C#, BASIC, QML, xBase, Supernova[1]
ഓപറേറ്റിങ്ങ് സിസ്റ്റം:Linux, macOS and Microsoft Windows
അനുവാദപത്രം:MIT License
വെബ് വിലാസം:http://ring-lang.net

ചലനാത്മകമായി ടൈപ്പ് ചെയ്യുന്ന, ജനറൽ-പർപ്പസ് പ്രോഗ്രാമിങ് ഭാഷയാണ് റിംഗ്. ഇത് സി / സി ++ പ്രോജക്ടുകളിൽ ഉൾപ്പെടുത്താവുന്നതാണ്, സി / സി++ കോഡ് ഉപയോഗിച്ച് വിപുലീകരിക്കുകയും സ്റ്റാൻഡലോൺ ഭാഷയായി ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു. ഇമ്പറേറ്റീവ്, പ്രൊസീജറൽ, ഒബ്ജക്റ്റ് ഓറിയെന്റഡ്, ഫങ്ഷണൽ, മെറ്റാ, നെസ്റ്റഡ് സ്ട്രക്ച്ചറുകൾ ഉപയോഗിച്ചുള്ള ഡിക്ലറേഷൻ, നാച്വറൽ പ്രോഗ്രാമിങ് എന്നിവ പിന്തുണയ്ക്കുന്ന പ്രോഗ്രാമിങ് പാരാഡിംസിന് ഉദാഹരണങ്ങൾ ആകുന്നു. ഭാഷ പോർട്ടബിൾ (വിൻഡോസ്, ലിനക്സ്, മാക് ഒഎസ്, ആൻഡ്രോയ്ഡ്, തുടങ്ങിയവ) ആണ്, കൂടാതെ ഇത് കൺസോൾ, ജിയുഐ, വെബ്, ഗെയിം, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്നു.[2][3][4][5][6][7][8][9][10][11][12]

ചരിത്രം[തിരുത്തുക]

  • 2011 നവംബറിൽ പുതിയ ഭാഷ എന്ന ആശയം ഉരുത്തിരിഞ്ഞു.
  • 2013 സെപ്തംബറിൽ ഡിസൈനും നടപ്പാക്കലും ആരംഭിച്ചു.
  • ഏപ്രിൽ 2015 ൽ, ഭാഷയുടെ പേര് തിരഞ്ഞെടുത്തു.
  • മെയ് 2015-ൽ കമ്പൈലർ നടപ്പിലാക്കി.
  • 2015 സപ്തംബർ മാസത്തിൽ ഡോക്യുമെന്റേഷൻ നടത്തുകയുണ്ടായി.
  • 2016 ജനവരി 25 ന് റിങ് 1.0 പുറത്തിറങ്ങി.
  • ഒക്ടോബർ 6, 2016 ൽ റിംഗ് 1.1 പുറത്തിറങ്ങി.
  • 2017 ജനവരി 25 ന് റിങ് 1.2 പുറത്തിറങ്ങി.
  • 2017 മെയ് 15 ന് റിങ് 1.3 പുറത്തിറങ്ങി.
  • ജൂൺ 29, 2017 ൽ റിംഗ് 1.4 പുറത്തിറങ്ങി.
  • ആഗസ്ത് 21, 2017 ൽ റിങ് 1.5 പുറത്തിറങ്ങി.
  • നവംബർ 7, 2017 ൽ റിംഗ് 1.6 പുറത്തിറങ്ങി.
  • 2018 ജനുവരി 25 നാണ് റിങ് 1.7 പുറത്തിറങ്ങിയത്.
  • ജൂൺ 25, 2018 ൽ റിംഗ് 1.8 പുറത്തിറങ്ങി.
  • ഒക്ടോബർ 6, 2018 ൽ റിങ് 1.9 പുറത്തിറങ്ങി.
  • 2019 ജനുവരി 25 ന് റിങ് 1.10 പുറത്തിറങ്ങി.

[13]

ലക്ഷ്യങ്ങൾ[തിരുത്തുക]

  • ആപ്ലിക്കേഷൻ പ്രോഗ്രാമിങ് ഭാഷ.
  • ഉത്പാദനക്ഷമതയും ഉയർന്ന തലത്തിലുള്ള പരിഹാരങ്ങൾ വികസിപ്പിക്കുന്നതിനും.
  • സി / സി ++ പ്രോജക്ടുകളിൽ എംബെഡ് ചെയ്യാവുന്ന ചെറുതും വേഗതയുമുള്ള ഭാഷ.
  • വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോഗിക്കാനും കമ്പൈലർ / വി.എം ആശയങ്ങൾ അവതരിപ്പിക്കാനും കഴിയുന്ന ലളിതമായ ഭാഷ.
  • ഡൊമെയ്ൻ-നിർദ്ദിഷ്ട ലൈബ്രറികൾ, ചട്ടക്കൂടുകൾ, ഉപകരണങ്ങൾ എന്നിവയ്ക്കായി ഉപയോഗിക്കാവുന്ന പൊതുവായ ഉദ്ദേശ്യഭാഷ.
  • പ്രോഗ്രാമിങ് വിത്ത് ഔട്ട് കോഡിംഗ് ടെക്നോളജി സോഫ്റ്റ്വെയറിന്റെ അടുത്ത പതിപ്പ് സൃഷ്ടിക്കാൻ രൂപകൽപ്പന ചെയ്ത പ്രായോഗിക ഭാഷ.[14]

ഹലോ വേൾഡ് പ്രോഗ്രാം[തിരുത്തുക]

ഒരേ രീതി തന്നെ വ്യത്യസ്ത ശൈലികൾ ഉപയോഗിച്ച് എഴുതാൻ കഴിയും. ഇവിടെ "ഹലോ, വേൾഡ്!" പ്രോഗ്രാം മൂന്നു വ്യത്യസ്ത ശൈലികൾ ഉപയോഗിക്കുന്നത് എങ്ങനെയെന്ന് താഴെ കാണിക്കുന്നു. ആദ്യ ശൈലി:

See "Hello, World!"

രണ്ടാമത്തെ ശൈലി:

Put "Hello, World!"

മൂന്നാമത്തെ ശൈലി:

Load "stdlib.ring"
Print("Hello, World!")

[15] [16] [17]

അവലംബം[തിരുത്തുക]

  1. Ring Team (3 December 2017). "Ring and other languages". ring-lang.net.
  2. Wikibooks (18 January 2017). "Ring Book (Wikibooks)". en.wikibooks.org. Wikibooks.
  3. Majdi Sobain (2 May 2017). "Squares Puzzle using RingAllegro". codeproject.com. Code_Project.
  4. Hany Salah (11 January 2016). "Ring: A New programming language". youm7.com. youm7.
  5. Ilya Bubnov (12 December 2017). "5 languages for 5 years". geekbrains. Archived from the original on 2019-01-31. Retrieved 2019-02-07.
  6. Ciklum (12 December 2017). "New Programming Languages – A Hype Or Reality?". ciklum.com. Ciklum.
  7. Lea Karam (25 February 2017). "New programming languages that grab my attention!". In Agile web and app development.
  8. FOP. "What is Ring". YouTube.
  9. Akiba. "Ring API". Hatena_(company).
  10. Dave. "Ring - A new revolutionary programming language". FreeNIXSecurity.
  11. Etqan Company (29 January 2019). "3D Puzzle Game developed using Ring by Etqan Company". store.steampowered.com. Steam_(software).
  12. Crypto Vision (29 January 2019). "Blockchain App Development Outlook: Will We All Write Apps in the Future?". medium.com. Medium_(website).
  13. Ring Team (28 January 2019). "Ring Reference". ring-lang.net.
  14. Ring Team (18 January 2017). "Ring Reference". ring-lang.net.
  15. Rubin Liu (28 December 2017). "Different styles for writing Hello World program in the Ring programming language". codeproject.com. Code_Project.
  16. Fayed, Mahmoud (18 January 2017). "Syntax Flexibility in Ring (Article)". Code_Project.
  17. Roshan Ali (4 June 2018). "Ring programming tutorial". YouTube.

External links[തിരുത്തുക]