വിദ്യാഭ്യാസ അവകാശനിയമം കേരളത്തിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Right to education act in kerala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2009-ലെ കേന്ദ്ര നിയമപ്രകാരം കേരള സർക്കാർ സംസ്ഥാനത്തിനു ബാധകമാകുന്ന തരത്തിൽ കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകുക എന്ന ഉദ്ദേശത്തോടുകൂടി ചട്ടങ്ങൾ രൂപപ്പെടുത്തുകയുണ്ടായി[1]. ലിഡ ജേക്കബ് അദ്ധ്യക്ഷയായ കമ്മീഷണനാണ് ഈ ചട്ടങ്ങൾ രൂപപ്പെടുത്തുന്നതിൽ മുഖ്യ പങ്കു വഹിച്ചത്[2].

പ്രധാന വ്യവസ്ഥകൾ[തിരുത്തുക]

  • ആറിനും പതിനാലിനുമിടയിൽ പ്രായമുള്ള എല്ലാ കുട്ടികൾക്കും സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം അടുത്തുള്ള വിദ്യാലയത്തിൽ നിന്ന് ലഭ്യമാക്കണം.
  • പ്രാഥമിക വിദ്യാഭ്യാസത്തിനായി നേരിട്ടുള്ള (സ്കൂൾ ഫീസ്) ഫീസോ; യൂണിഫോമിനും പുസ്തകങ്ങൾക്കും, ഉച്ചഭക്ഷണത്തിനും, യാത്രയ്ക്കും മറ്റുമുള്ള നേരിട്ടുള്ളതല്ലാത്ത ഫീസോ കുട്ടിയോ രക്ഷിതാക്കളോ നൽകേണ്ട സ്ഥിതിയുണ്ടാവരുത്.
  • പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാകുന്നതുവരെയുള്ള വിദ്യാഭ്യാസച്ചെലവുകൾ സർക്കാർ വഹിക്കുന്നതാണ്.
  • എല്ലാ സ്കൂളുകളും അടിസ്ഥാനസൗകര്യങ്ങൾ അദ്ധ്യാപകരുടെ യോഗ്യത എന്നീ കാര്യങ്ങളിലെ വ്യവസ്ഥകൾ പാലിക്കേണ്ടതാണ്. പ്രാഥമിക വിദ്യാഭ്യാസ തലത്തിൽ 60 വിദ്ദ്യാർത്ഥികൾക്ക് രണ്ട് അദ്ധ്യാപകരെ വീതം നിയമിക്കേണ്ടതാണ്.
  • സ്കൂൾ നടത്തിപ്പിനായി എല്ലാ വിദ്യാലയങ്ങളിലും സ്കൂൾ മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കേണ്ടതാണ്. പ്രാദേശിക ഉദ്യോഗസ്ഥർ, മാതാപിതാക്കളും രക്ഷാകർത്താക്കളും, അദ്ധ്യാപകർ എന്നിവരായിരിക്കണം ഇത്തരം കമ്മിറ്റികളിലെ അംഗങ്ങൾ. സ്കൂൾ പരിതഃസ്ഥിതിയും സർക്കാർ സഹായം ചെലവഴിക്കുന്നതും ഇത്തരം കമ്മിറ്റികളുടെ മേൽനോട്ടത്തിൽ നടക്കും.
  • കമ്മിറ്റികളുടെ 50% സ്ത്രീകളും പിന്നോക്കവിഭാഗങ്ങളിൽ പെട്ട കുട്ടികളുടെ മാതാപിതാക്കളുമായിരിക്കണമെന്ന് ചട്ടം വ്യവാസ്ഥ ചെയ്യുന്നു. [1][2]

ലിഡ ജേക്കബിന്റ വിദ്യാഭ്യാസ അവകാശ നിയമം.

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

  • ജാഗ്രത ബ്ലോഗ് വിദ്യാഭ്യാസ അവകാശ നിയമം ജൂൺ 1 മുതൽ കേരളത്തിൽ പ്രാബല്യത്തിൽ
  1. 1.0 1.1 കേരള സർക്കാർ, ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്. "G. O. (P) No. 100/2011/G.Edn" (PDF). 2011 ഏപ്രിൽ 30. കേരള ഗസറ്റ്. Retrieved 2013 ഫെബ്രുവരി 20. {{cite web}}: Check date values in: |accessdate= (help)
  2. 2.0 2.1 കേരള സർക്കാർ, ജനറൽ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ്. "RIGHT TO EDUCATION". Retrieved 2013 ഫെബ്രുവരി 20. {{cite web}}: Check date values in: |accessdate= (help)