Jump to content

റെസല്യൂട്ട് ഡെസ്ക്

Coordinates: 38°53′50″N 77°02′15″W / 38.89734°N 77.03742°W / 38.89734; -77.03742
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Resolute desk എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റെസല്യൂട്ട് ഡെസ്ക്
The Resolute desk
DesignerWilliam Evenden
(Chatham Dockyard, United Kingdom)
Dateസെപ്റ്റംബർ 9, 1879; 145 വർഷങ്ങൾക്ക് മുമ്പ് (1879-09-09)
MaterialsTimbers of the exploration ship HMS Resolute, Morocco leather
Style / traditionPartners desk
Height2 അടി (0.60960000 മീ)*
Width6 അടി (180 സെ.മീ)
Depth4 അടി (120 സെ.മീ)

പത്തൊമ്പതാം നൂറ്റാണ്ടിൽ അമേരിക്കൻ ഐക്യനാടുകളിലെ വൈറ്റ് ഹൗസ് ഓവൽ ഓഫീസിൽ, ഓവൽ ഓഫീസ് ഡെസ്ക് ആയി പല പ്രസിഡന്റുമാരും ഉപയോഗിച്ചിരുന്ന ഒരു മരമേശയാണ് റെസല്യൂട്ട് ഡെസ്ക്. 1880-ൽ വിക്ടോറിയ രാജ്ഞി രാഷ്ട്രപതി റഥർഫോർഡ് ബി. ഹെയ്സിന് നൽകിയ ഒരു ഉപഹാരമായിരുന്നു ഇത്. ഒരു ബ്രിട്ടീഷ് ആർട്ടിക് പര്യവേക്ഷണ കപ്പലായിരുന്ന HMS റെസല്യൂട്ട് എന്ന കപ്പലിൽ നിന്നുള്ള ഇംഗ്ലീഷ് ഓക്ക് തടിയിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. പ്രസിഡൻറ് ഫ്രാങ്ക്ലിൻ റൂസ്വെൽറ്റ് രാഷ്ട്രപതിയുടെ മുദ്രവെച്ച ഒരു വാതിൽ കൂടി ഇതിലേയ്ക്കു കൂട്ടിച്ചേർക്കാൻ ആവശ്യപ്പെട്ടു.[1] വൈറ്റ് ഹൌസിലെ പല സ്ഥലങ്ങളിലും ഹെയ്സ് മുതലായ പല പ്രസിഡന്റുമാർ ഈ മേശ ഉപയോഗിച്ചിരുന്നു.[2]

1963-ൽ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധത്തിനു ശേഷം, പ്രസിഡന്റ് ലിൻഡൻ ജോൺസൺ കെന്നഡി പ്രസിഡൻഷ്യൽ ലൈബ്രറിയിൽ ഒരു ട്രാവൽ എക്സിബിഷനിൽ കൊണ്ടുപോകാൻ അനുവദിച്ചപ്പോൾ വൈറ്റ് ഹൗസിൽ നിന്നും ഒരിക്കൽ മാത്രം ഈ മേശ പുറത്തെടുത്തു. അതിനുശേഷം ഇത് സ്മിത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ പ്രദർശിപ്പിച്ചിരുന്നു.

1977-ൽ പ്രസിഡന്റ് ജിമ്മി കാർട്ടർ ഓവൽ ഓഫീസിലേക്ക് മേശ തിരികെ കൊണ്ടു വന്നു. റൊണാൾഡ് റീഗൻ, ബിൽ ക്ലിന്റൺ, ജോർജ് ഡബ്ല്യു. ബുഷ്, ബറാക്ക് ഒബാമ, ഡൊണാൾഡ് ട്രംപ് തുടങ്ങിയ പല പ്രസിഡന്റുമാർ അത് ഉപയോഗിച്ചു. ജോർജ്ജ് എച്ച്. ഡബ്ല്യു. ബുഷ് ഓവൽ ഓഫീസിൽ സി & ഒ ഡെസ്ക് ഉപയോഗിക്കുകയും റിസല്യൂട്ട് ഡെസ്ക് വൈറ്റ് ഹൗസിൽ സൂക്ഷിക്കുകയും ചെയ്തു.

വിവരണം

[തിരുത്തുക]
ബ്രിട്ടീഷ് ആർട്ടിക്ക് കപ്പലായിരുന്ന റെസല്യൂട്ടിൻറെ തടികളിൽനിന്നു നിർമ്മിക്കപ്പെട്ട സെക്രട്ടേയർ.

1879 സെപ്തംബർ 9 ന് "പ്രസിഡന്റ്സ് ഡെസ്കിന്റെ" യഥാർത്ഥ രൂപകൽപനയും ഉയരവും സൃഷ്ടിക്കപ്പെട്ടു. അവ ഇപ്പോൾ ഇംഗ്ലണ്ടിലെ ഗ്രീൻവിച്ചിൽ നാഷണൽ മാരിടൈം മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്. ഓൺലൈനിൽ കാണാൻ കഴിയും.[3] നാഷണൽ മാരിടൈം മ്യൂസിയത്തിൻറെ 1879 സെപ്റ്റംബർ 9 ലെ രൂപകല്പനാ മാതൃകയുടെ രേഖാചിത്രങ്ങളിൽ നാവികകാര്യമന്ത്രാലത്തിൻറ നിർദ്ദേശപ്രകാരമുള്ള ഒരു "സെക്രട്ടേയറും" ഒരു "ലൈബ്രറി ടേബിളും" അടങ്ങുന്ന രണ്ടു വ്യത്യസ്ത ഉപഹാരങ്ങളായിരുന്നുവെങ്കിലും അത് ഒരിക്കലും നടപ്പിലാക്കിയില്ല. 1880-ൽ ഈ നിർദ്ദിഷ്ട സമ്മാനങ്ങൾ മാറ്റി. പകരം വില്യം ഈവൻഡെൻറെ 1880 ലെ റിസല്യൂട്ട് ഡെസ്ക് മാത്രമായി അതിനെ മാറ്റി. പ്രസിഡന്റ് ഹെയ്സിന് കൈമാറിയ ഈവൻഡെൻ ഡെസ്ക് ഗ്രിൻവിച്ചിൽ സംഘടിപ്പിച്ച പദ്ധതിക്ക് അനുസൃതമായി നിർമ്മിക്കുന്നതിനുപകരം, നശിച്ചുപോയ "ആർട്ടിക് ഷിപ്പ് റിസല്യൂട്ടിന്റെ തടിയിൽ നിന്നു നിർമ്മിക്കുകയായിരുന്നു.

ചരിത്രം

[തിരുത്തുക]

എച്ച്.എം.എസ് റിസല്യൂട്ട്

[തിരുത്തുക]
Jules Cambon, the French Ambassador to the United States, signing the memorandum of ratification on behalf of Spain in 1899.
കപ്പൽ ഒരു സൗമനസ്യസൂചകമായി രാജ്ഞിക്കു സമർപ്പിക്കുന്നതിനുതൊട്ടുമുമ്പുള്ള ദിനമായ 1856 ഡിസംബർ 16-ന് വിക്ടോറിയ രാജ്ഞി HMS റെസൊല്യൂട്ട് സന്ദർശിച്ചവേള.

1845 ൽ ബ്രിട്ടനിൽനിന്ന് കനേഡിയൻ ആർട്ടിക്കിലൂടെ, നോർത്ത്‍വെസ്റ്റ് ഇടനാഴിയെന്ന ഐതിഹാസിക പ്രവേശനമാർഗ്ഗം അന്വേഷിച്ചു നാവിക സഞ്ചാരം നടത്തവേ അപ്രത്യക്ഷനായ ബ്രിട്ടീഷ് പര്യവേക്ഷകനായിരുന്ന സർ ജോൺ ഫ്രാങ്ക്ലിനെ അന്വേഷിച്ചു കണ്ടുപിടിക്കുവാനായി 1852 ഏപ്രിൽ മാസത്തിൽ,  എഡ്വേർഡ് ബെൽച്ചറിന്റെ നേതൃത്വത്തിൽ ബ്രിട്ടനിൽനിന്നു അയക്കപ്പെട്ട അഞ്ചു കപ്പലുകളടങ്ങിയ ഒരു വ്യൂഹത്തിന്റെ ഭാഗമായിരുന്നു യഥാർത്ഥത്തിൽ HMS റെസൊല്യൂട്ട്. ക്യാപ്റ്റൻ കെല്ലറ്റിന്റെ നിയന്ത്രണത്തിലുള്ള HMS റെസൊല്യൂട്ട്, HMS ഇൻട്രപിഡ് എന്നീ കപ്പലുകളുൾപ്പെട്ട ഈ വ്യൂഹത്തിന്റെ പടിഞ്ഞാറൻ നാവിക വിഭാഗം പടിഞ്ഞാറൻ പ്രദേശത്തേയ്ക്കു നാവികയാത്ര നടത്തുകയും ശീതകാലം മെൽവില്ലെ ദ്വീപിൽ കഴിച്ചുകൂട്ടുകയും ചെയ്തു. സർ എഡ്വേർഡ് ബെൽച്ചറിന്റെ ഉത്തരവിലുള്ള HMS അസിസ്റ്റൻസ്, പയനിയർ എന്നീ കപ്പലുകളടങ്ങിയ കിഴക്കൻ വിഭാഗം വടക്കൻ ദിശയിലേയ്ക്ക് വെല്ലിംഗ്ടൺ ചാനൽവരെ സഞ്ചരിക്കുകയും നോർത്തമ്പർലാന്റ് ജലസന്ധിക്കു സമീപം ശീതകാലത്തു തങ്ങുകയും ചെയ്തു. 1852 ലെ ശരത്‌കാലത്തോടൊപ്പം, 1853 ലെ വസന്തകാലവും വേനൽക്കാലവും ഫ്രാങ്ക്ലിൻ പര്യവേക്ഷകസംഘത്തേയും അതോടൊപ്പം HMS ഇൻവെസ്റ്റിഗേററർ (ക്യാപ്റ്റൻ, റോബർട്ട മക്ലൂർ), HMS എൻറർപ്രൈസ് (ക്യാപ്റ്റൻ, റിച്ചാർഡ് കോളിൻസൺ) എന്നിവയിലെ ആളുകളേയും തിരഞ്ഞ് ആർട്ടിക്കിനു കുറുകേ ഹിമശകടയാത്ര നടത്തുകയും ചെയ്തു. മക്ലൂറെയേയും ഇൻവെസ്റ്റിഗേറ്റർ കപ്പൽ ജീവനക്കാരേയും കണ്ടെത്തുകയും രക്ഷപെടുത്തുകയും ചെയ്തതിനുശേഷം റിസല്യൂട്ട്, ഇൻട്രിപിഡ് എന്നിവ കിഴക്കൻ ദിക്കിലേയ്ക്കു സഞ്ചരിച്ചുവെങ്കിലും ശൈത്യകാലത്തെ തണുത്തുറഞ്ഞ മഞ്ഞിൽ കിഴക്കുഭാഗത്തേയ്ക്ക് വളരെ പതുക്കെമാത്രമേ അവയ്ക്ക് സഞ്ചരിക്കാൻ സാധിച്ചിരുന്നുള്ളൂ.  ബെൽച്ചറിന്റ രണ്ടു കപ്പലുകളും ഡിസാസ്റ്റർ ബേയ്ക്കു സമീപത്തുവച്ചു വീണ്ടും തണുത്തുറയുന്നതിനുമുമ്പ്, വെല്ലിംഗ്ടൺ ചാനലിലൂടെ തെക്കോട്ടു നീങ്ങി

1854-ലെ വസന്തകാലത്ത് ബെൽച്ചർ തന്റെ അഞ്ച് കപ്പലുകളിൽ നാലെണ്ണം ഉപേക്ഷിക്കുവാൻ ഉത്തരവിടുകയും ബീക്കെ ദ്വീപിൽ എല്ലാവരും ഒന്നിച്ചുകൂടുകയും ചെയ്തു. അവർ അവിടം വിടാൻ തയ്യാറായപ്പോഴേയ്ക്കും തകർച്ച നേരിടാത്ത അസിസ്റ്റൻസും പയനിയറും ബീക്കെ ദ്വീപിൽനിന്ന് ഏതാനും കിലോമീറ്ററുകൾ മാത്രം ദൂരത്തായി, വെല്ലിംഗ്ടൺ ചാനലിലൂടെ ഏകദേശം 45 മൈൽ തെക്കോട്ടു സഞ്ചരിച്ചിരുന്നു. തിവ്രനൈരാശ്യത്താൽ വീട്ടിലേയ്ക്കു തിരിച്ചുപോകാനുള്ള മാനസികാവസ്ഥയിലായിരുന്ന ബെൽച്ചറിൽ ഇതു യാതൊരു ചലനവും സൃഷ്ടിച്ചില്ല. എല്ലായ്പ്പോഴും ചെയ്തിരുന്നതുപോലെ തന്റെ രണ്ടു കപ്പലുകളെ പ്രേതക്കപ്പലുകളായി ഒഴുകിനടക്കുവാൻ അനുവദിച്ചതുമുതൽ അദ്ദേഹത്തിന്റെ സഹനാവികരും  ആശയറ്റു തങ്ങളുടെ വീടുകളിലേയ്ക്കു തിരിച്ചപോകാനുള്ള മാനസികാവസ്ഥയിലായിരുന്നു. എന്നിരുന്നാലും ക്യാപ്റ്റൻ കെല്ലറ്റ് റെസോലൂട്ട് മാത്രം ഉപേക്ഷിക്കുകയും ഇൻട്രെപിഡിനെ ഉപേക്ഷിക്കുന്നതിനെ എതിർക്കുകയും ചെയ്തു. ഉദ്യോഗസ്ഥരും സഹനാവികരും HMS നോർത്ത് സ്റ്റാറിലും രക്ഷക്കായി എത്തിയ കപ്പലുകളായ HMS ഫിനിക്സ്, HMS ടാൽബട്ട് എന്നിവയിൽ തിരിച്ചുപോകുകയും ചെയ്തു.

റോയൽ നേവിയിലെ പതിവുനടപടിക്രമം എന്ന നിലയിൽ കപ്പൽ നഷ്ടപ്പെട്ട എല്ലാ ക്യാപ്റ്റൻമാരും കോർട്ട് മാർഷൽ വഴി വിചാരണ ചെയ്യപ്പെട്ടു. അതിനാൽ സഞ്ചാരയോഗ്യമായ നാല് കപ്പലുകളെ ഉപേക്ഷിച്ചതിനോടനുബന്ധിച്ച് ബേൽച്ചറെയും റിസൊല്യൂട്ടിൻറെ ക്യാപ്റ്റൻ ഹെൻറി കെല്ലറ്റ്, ഇൻട്രീപിഡിന്റെ കമാൻഡർ ഫ്രാൻസിസ് ലിയോപോൾഡ് മക്ലിന്റാക്ക്; പയനിയർ കമാൻഡർ ഷെർഡാർഡ് ഓസ്ബോൺ എന്നിവരെയും കോർട്ട് മാർഷൽ ഉപയോഗിച്ച് വിചാരണ ചെയ്തെങ്കിലും എല്ലാവരും കുറ്റവിമുക്തമാക്കപ്പെട്ടു. എന്നിരുന്നാലും ബെൽച്ചർക്കു പിന്നീടൊരിക്കലും മറ്റൊരു ദൗത്യം നൽകപ്പെട്ടില്ല. അദ്ദേഹത്തിൻറെ പടവാൾ തിരിച്ചുകൊടുക്കുന്നവേളയിൽ പൂർണ്ണ നിശ്ശബ്ദനായിനിന്ന അദ്ദേഹത്തെ കോർട്ട്മാർഷൽ നടത്തിയ ഉദ്യോഗസ്ഥർ പരിഹസിക്കുകയുണ്ടായി. റിസല്യൂട്ട് മഞ്ഞുകട്ടകൾക്കിടയിലൂടെ സാവധാനം കിഴക്കോട്ടു നീങ്ങുന്നത് തുടരുകയും ഒരു വർഷം കഴിഞ്ഞ് 1855-ലെ ശരത്കാലത്ത് അവൾ ഉപേക്ഷിക്കപ്പെട്ട സ്ഥലത്തുനിന്ന് ഏകദേശം 1200 മൈൽ ദൂരെയായിരുന്നു. 1855 സെപ്റ്റംബറിൽ കണക്റ്റിക്കട്ടിലെ ന്യൂ ലണ്ടനിൽ നിന്നുള്ള ജെയിംസ് ബെഡിങ്ടൺ എന്ന ഒരു അമേരിക്കൻ തിമിംഗിലവേട്ടക്കാരൻ ഡേവിസ് കടലിടുക്കിലെ കേപ് വാൽസിങമിൽനിന്നകലെ ഗതിതെറ്റിയ കപ്പൽ മഞ്ഞുകട്ടകൾക്കിടയിൽപ്പട്ടുകിടക്കുന്നത് കാണാനിടയായി. അദ്ദേഹം തൻറെ കപ്പൽ ജോലിക്കാരെ രണ്ടായി വിഭജിച്ച് കപ്പലിനെ ന്യൂ ലണ്ടനിലെത്തിക്കുകയും ക്രിസ്തുമസിനു തലേന്നു വീട്ടിലേക്ക് എത്തിച്ചേരുകുയം ചെയ്തു.

ചിത്രശാല

[തിരുത്തുക]


ഇത് കൂടി കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
Sources consulted and recommended reading
  • Abbott James A., and Elaine M. Rice. Designing Camelot: The Kennedy White House Restoration. Van Nostrand Reinhold: 1998. ISBN 0-442-02532-7.
  • Matthews, Elizabeth. HMS Resolute. Auxilium ab Alto Press: 2007. ISBN 978-0-7552-0396-3.
  • Monkman, Betty C. The White House: The Historic Furnishing & First Families. Abbeville Press: 2000. ISBN 0-7892-0624-2.
  • Owen, Roderic. The Fate of Franklin, Hutchinson: 1978. ISBN 0-09-131190-X.
  • Sandler, Martin W. Resolute: The Epic Search for the Northwest Passage and John Franklin, and the Discovery of the Queen's Ghost Ship. Sterling: 2006. ISBN 978-1-4027-4085-5.
  • Seale, William. The President's House. White House Historical Association and the National Geographic Society: 1986. ISBN 0-912308-28-1.
  • Seale, William, The White House: The History of an American Idea. White House Historical Association: 1992, 2001. ISBN 0-912308-85-0.
  • The White House: An Historic Guide. White House Historical Association and the National Geographic Society: 2001. ISBN 0-912308-79-6.
Endnotes
  1. "Resolute Desk". White House Museum. Retrieved February 10, 2016.
  2. "Resolute Desk". The White House Museum. Retrieved December 22, 2017.
  3. "President's Desk". National Maritime Museum. Retrieved February 11, 2016.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=റെസല്യൂട്ട്_ഡെസ്ക്&oldid=3643366" എന്ന താളിൽനിന്ന് ശേഖരിച്ചത്