Jump to content

രവിചന്ദ്രൻ അശ്വിൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ravichandran Ashwin എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രവിചന്ദ്രൻ അശ്വിൻ
വ്യക്തിഗത വിവരങ്ങൾ
മുഴുവൻ പേര്രവിചന്ദ്രൻ അശ്വിൻ
ജനനം (1986-09-17) 17 സെപ്റ്റംബർ 1986  (38 വയസ്സ്)
മദ്രാസ്, തമിഴ്നാട്, ഇന്ത്യ
ബാറ്റിംഗ് രീതിവലംകയ്യൻ
ബൗളിംഗ് രീതിവലങ്കയ്യൻ ഓഫ് ബ്രേക്ക്
റോൾഓൾ റൗണ്ടർ
അന്താരാഷ്ട്ര തലത്തിൽ
ദേശീയ ടീം
ആദ്യ ടെസ്റ്റ് (ക്യാപ് 271)6 നവംബർ 2011 v വെസ്റ്റ് ഇൻഡീസ്
അവസാന ടെസ്റ്റ്4th march-8th march 2017 v australia
ആദ്യ ഏകദിനം (ക്യാപ് 185)5 ജൂൺ 2010 v ശ്രീലങ്ക
അവസാന ഏകദിനം6 ജനുവരി 2017 v england
ഏകദിന ജെഴ്സി നം.99
ആദ്യ ടി20 (ക്യാപ് 30)12 ജൂൺ 2010 v സിംബാബ്‌വെ
അവസാന ടി2028 ഡിസംബർ 2016 v westindies
പ്രാദേശിക തലത്തിൽ
വർഷംടീം
2006/07–തുടരുന്നുതമിഴ്നാട്
2008–തുടരുന്നുരാജസ്ഥാൻ റോയൽസ്
കരിയർ സ്ഥിതിവിവരങ്ങൾ
മത്സരങ്ങൾ ടെസ്റ്റ് ഏകദിനം ഫസ്റ്റ് ക്ലാസ് ട്വന്റി20
കളികൾ 12 43 47 18
നേടിയ റൺസ് 596 298 1,766 53
ബാറ്റിംഗ് ശരാശരി 45.84 18.62 38.39 26.50
100-കൾ/50-കൾ 1/3 0/0 3/10 0/0
ഉയർന്ന സ്കോർ 103 38 107* 17*
എറിഞ്ഞ പന്തുകൾ 3985 2,323 12,479 425
വിക്കറ്റുകൾ 63 59 197 14
ബൗളിംഗ് ശരാശരി 32.41 31.15 29.49 37.85
ഇന്നിംഗ്സിൽ 5 വിക്കറ്റ് 5 0 16 0
മത്സരത്തിൽ 10 വിക്കറ്റ് 1 n/a 4 n/a
മികച്ച ബൗളിംഗ് 6/31 3/24 6/31 2/16
ക്യാച്ചുകൾ/സ്റ്റം‌പിംഗ് 2/– 6/– 17/– 3/–
ഉറവിടം: ESPNcricinfo, 8 ജനുവരി 2013

രവിചന്ദ്രൻ അശ്വിൻ ഉച്ചാരണം (ജനനം: 1986 സെപ്റ്റംബർ 17, മദ്രാസ്, തമിഴ്നാട്) ഒരു ഇന്ത്യൻ അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കാരനാണ്. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് ടീമിനുവേണ്ടിയും ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസ് വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ഒരു വലങ്കയ്യൻ ബാറ്റ്മാനും, വലങ്കയ്യൻ ഓഫ് സ്പിന്നറുമാണ് അദ്ദേഹം. കാരം ബോൾ എറിയാനുള്ള കഴിവ് അദ്ദേഹത്തെ കൂടുതൽ ആക്രമണകാരിയായ ഒരു ബൗളറാക്കുന്നു.[1]

സ്വകാര്യ ജീവിതം

[തിരുത്തുക]

ഒരു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വിവരസാങ്കേതികവിദ്യയിൽ ഒരു ബി.ടെക് ബിരുദധാരിയാണ് അദ്ദേഹം. അശ്വിന്റെ പിതാവും മുൻപ് തമിഴ്നാട്ടിലെ മത്സരക്രിക്കറ്റിൽ ഒരു ഫാസ്റ്റ് ബൗളറായിരുന്നു. 2011 നവംബറിൽ അശ്വിൻ ബാല്യകാല സുഹൃത്തായിരുന്ന പ്രീതി നാരായണനെ വിവാഹം കഴിച്ചു.[2] ചെന്നൈയിലെ മാമ്പലത്താണ് അദ്ദേഹം താമസിക്കുന്നത്.

ക്രിക്കെറ്റ് ജീവിതം

[തിരുത്തുക]

ഇന്ത്യക്കു വേണ്ടി ഏറ്റവും വേഗതിൽ 100 വിക്കറ്റ് തികച്ച ബൗളർ ആണ് അശ്വിൻ.(18ആമതെ ടെസ്റ്റ്). ഒരു ടെസ്റ്റിൽ 100 റൺസും 5വിക്കെറ്റും നേടുക എന്ന അപൂർവ നെട്ടം രണ്ട് തവണ നേടിയ ഒരെ ഒരു ഭാരതീയനും അശ്വിൻ ആണ്.[3]

മികച്ച ടെസ്റ്റ് ക്രിക്കറ്റ് ബൗളിങ് പ്രകടനങ്ങൾ

[തിരുത്തുക]
പ്രകടനം എതിരാളി വേദി വർഷം
6/31  ന്യൂസിലൻഡ് ഹൈദരാബാദ് 2012
6/47  വെസ്റ്റ് ഇൻഡീസ് ഡെൽഹി 2011
6/54  ന്യൂസിലൻഡ് ഹൈദരാബാദ് 2012
5/69  ന്യൂസിലൻഡ് ബെംഗളൂരു 2012
5/156  വെസ്റ്റ് ഇൻഡീസ് മുംബൈ 2011

അന്താരാഷ്ട്ര ടെസ്റ്റ് ശതകങ്ങൾ

[തിരുത്തുക]
രവിചന്ദ്രൻ അശ്വിന്റെ ടെസ്റ്റ് ശതകങ്ങൾ
# റൺസ് പന്തുകൾ 4s 6s എതിരാളി വേദി വർഷം മത്സരഫലം
1 103 118 15 2  വെസ്റ്റ് ഇൻഡീസ് വാങ്കഡെ സ്റ്റേഡിയം, മുംബൈ, ഇന്ത്യ 2011 സമനില[4]

റെക്കോഡുകൾ

[തിരുത്തുക]
  • ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറിയും (100 റൺസ്), 5 വിക്കറ്റുകളും നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റർ.[5]
  • അരങ്ങേറ്റ മത്സരത്തിൽതന്നെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന നാലാമത്തെ ഇന്ത്യക്കാരൻ.
  • ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ നേടിയ ഇന്ത്യൻ കളിക്കാരൻ (9 ടെസ്റ്റുകളിൽനിന്ന്).
  • ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 50 വിക്കറ്റും 500 റൺസും ഏറ്റവും വേഗത്തിൽ നേടിയ 3 കളിക്കാരിൽ ഒരാൾ (11 ടെസ്റ്റുകളിൽനിന്ന്).

അവലംബം

[തിരുത്തുക]
  1. "അശ്വിന്റെ ബൗളിങ് ശൈലി". ESPN Cricinfo. Retrieved 7 April 2011.
  2. "രവിചന്ദ്രൻ അശ്വിന്റെ വിവാഹം". Archived from the original on 2011-11-12. Retrieved 2013-01-13.
  3. http://stats.espncricinfo.com/ci/engine/stats/index.html?class=1;filter=advanced;orderby=start;qualmin1=5;qualmin2=100;qualval1=wickets;qualval2=runs;runsmin1=100;runsval1=runs;size=200;template=results;type=allround;view=match;wicketsmin1=5;wicketsval1=wickets
  4. വെസ്റ്റ് ഇൻഡീസ് v ഇന്ത്യ: 3-ആം ടെസ്റ്റ് (2011/12), ESPNക്രിക്കിൻഫോ, retrieved 24 നവംബർ 2012
  5. "ഓൾ റൗണ്ട് റെക്കോഡുകൾ". Retrieved 27 നവംബർ 2011.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=രവിചന്ദ്രൻ_അശ്വിൻ&oldid=3910827" എന്ന താളിൽനിന്ന് ശേഖരിച്ചത്