രവി മേനോൻ (നടൻ)
രവി മേനോൻ | |
---|---|
ജനനം | ചാലപ്പുറത്ത് രവീന്ദ്രനാഥ മേനോൻ 1950 |
മരണം | 2007-നവംബർ-24 |
തൊഴിൽ | നടൻ |
സജീവ കാലം | 1973–2006 |
അറിയപ്പെടുന്നത് | നിർമ്മാല്യം |
1970-കളിലും 80-കളിലുമായി മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന ഒരു നായക നടനായിരുന്നു 2007-ൽ അന്തരിച്ച ചാലപ്പുറത്ത് രവീന്ദ്രനാഥ മേനോൻ എന്ന രവി മേനോൻ (English: Ravi Menon)[1][2].
മുഖ്യധാരാസിനിമയിലേക്കുള്ള രവി മേനോന്റെ അരങ്ങേറ്റം ഒരു ബോളിവുഡ് ചിത്രമായ ദുവിധിയിൽ നായകനായിട്ടായിരുന്നു. ഹിന്ദിയിൽ മണി കൗൾ സംവിധാനം ചെയ്ത ആ സിനിമയിലൂടെ ഈ രംഗത്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച രവി മേനോൻ, 1973-ൽ എം.ടിയുടെ നിർമ്മാല്യത്തിലൂടെയാണ് മലയാളത്തിലേക്കെത്തിയത്. നിർമാല്യത്തിലെ ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം രവി മേനോനു മികച്ച നടനുള്ള സംസ്ഥാന സർക്കാരിൻറെ അവാർഡ് നേടിക്കൊടുത്തു[1].
ജീവിതരേഖ
[തിരുത്തുക]കേരളത്തിലെ പാലക്കാട് ജില്ലയിലെ കരിമ്പുഴയിൽ ചാലപ്പുറത്ത് കല്യാണിയമ്മയുടെയും അമ്മന്നൂർ ബാലകൃഷ്ണമേനോന്റെയും മകനായി 1950-ൽ ജനിച്ചു. ആജീവനാന്തം അവിവാഹിതനായിരുന്നു അദ്ദേഹം.
ചലച്ചിത്രരംഗത്ത്
[തിരുത്തുക]ഒരു ജോലിയാവശ്യത്തിനായി ബോംബെയിലെത്തിയ രവി മേനോന് സിനിമാ രംഗത്ത് താല്പര്യം തോന്നിയപ്പോൾ പൂനൈ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്ന് പഠിച്ചു. അവിടെ സഹപാഠിയായ കബീർ റാവുത്തറിന്റെ ഡിപ്ലോമ ഫിലിമായ “മാനിഷാദ” യിലൂടെ അഭിനയ രംഗത്ത് തുടക്കമിട്ടു. ഈ ചിത്രം കാണാനിടയായ പ്രമുഖ സംവിധായകൻ മണി കൗൾ ദുവിധ എന്ന ബോളിവുഡ് ചിത്രത്തിൽ രവി മേനോനെ നായകനാക്കി. ചിത്രത്തിനോടൊപ്പം തന്നെ രവി മേനോൻ എന്ന നടനും ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ബോളിവുഡിൽത്തന്നെ സപ്നോം കി റാണി, ജംഗൽ മേം മംഗൽ, ദോ കിനാരേ, വ്യപാർ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. ദുവിധിലെ അഭിനയത്തിന് അദ്ദേഹത്തിന് രാഷ്ട്രപതിയുടെ പ്രത്യേക അഭിനന്ദനവും ലഭിക്കുകയുണ്ടായി[2].
എം ടി വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച് പുറത്തിറക്കിയ നിർമ്മാല്യത്തിലാണ് രവി മേനോൻ ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്നത്. നിർമ്മാല്യത്തിലെ ശാന്തിക്കാരനായ ഉണ്ണി നമ്പൂതിരി എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടർന്ന് ഏറെ മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. സിനിമാരംഗത്തിനു പുറമേ ടെലിവിഷൻ പരമ്പരകളിലും ടെലിഫിലിമുകളിലും അദ്ദേഹം സജീവമായിരുന്നു.
അഭിനയിച്ച സിനിമകൾ
[തിരുത്തുക]- നിർമ്മാല്യം (1973)
- വെളിച്ചം അകലെ (1975)
- നിറമാല (1975)
- തോമാശ്ലീഹാ (1975)
- യുദ്ധഭൂമി (1976)
- ഉദയം കിഴക്കു തന്നെ (താളപ്പിഴ) (1978)
- ബോയ് ഫ്രണ്ട് (1975)
- ഉല്ലാസയാത്ര (1975)
- ചോറ്റാനിക്കര അമ്മ (1976)
- നിറപറയും നിലവിളക്കും (1977)
- ചൂണ്ടക്കാരി (1977)
- അശ്വത്ഥാമാവ് (1979)
- മനോരഥം (1978)
- രണ്ടിലൊന്ന് (1978)
- ഏകാകിനി (1978)
- ഭ്രഷ്ട് (1978)
- സത്രത്തിൽ ഒരു രാത്രി (1978)
- തണൽ (1978)
- ഉത്രാടരാത്രി (1978)
- തേൻ തുള്ളി (1979)
- തെരുവുഗീതം (1977)
- രാധ എന്ന പെൺകുട്ടി (1979)
- വാടകവീട് (1979)
- പതിനാലാം രാവ് (1979)
- ശാലിനി എന്റെ കൂട്ടുകാരി (1980)
- എന്റെ നീലാകാശം (1979)
- പതിവ്രത (1979)
- ഇനിയാത്ര (1979)
- കരിമ്പന (1980)
- സൂര്യദാഹം (1980)
- ഒരിക്കൽക്കൂടി (1981)
- ഗ്രീഷ്മം (1981)
- സംഭവം (1981)
- വിട പറയും മുമ്പേ (1981)
- സഹ്യന്റ മകൻ (1982)
- രക്തം (1981)
- ആരതി (1981)
- പിന്നെയും പൂക്കുന്ന കാട് (1981)
- കോമരം (1982)
- നിറം മാറുന്ന നിമിഷങ്ങൾ (1982)
- കണ്മണിക്കൊരുമ്മ (ഉഷ്ണഭൂമി) (1982)
- വരന്മാരെ ആവശ്യമുണ്ട് (1983)
- അഹങ്കാരം (1983)
- അഷ്ടപദി (1983)
- രാജവെമ്പാല (1984)
- നിഴൽ മൂടിയ നിറങ്ങൾ (1983)
- പാവാടപ്രായത്തിൽ (1989)
- സ്വപ്നമേ നിനക്കു നന്ദി (1983)
- സന്ധ്യാവന്ദനം (1983)
- ഒരു കൊച്ചു സ്വപ്നം (1984)
- സ്വന്തം ശാരിക (1984)
- ചേക്കേറാനൊരു ചില്ല (1986)
- ശ്യാമ (1986)
- സ്വർഗ്ഗം (1987)
- അച്ചുവേട്ടന്റെ വീട് (1987)
- ഗൊറില്ല (1985)
- സ്വാമി ശ്രീ നാരായണ ഗുരു (1986)
- നാരദൻ കേരളത്തിൽ (1987)
- ശ്രുതി (1987)
- അർച്ചനപ്പൂക്കൾ (1987)
അവലംബം
[തിരുത്തുക]- ↑ "രവി മേനോൻ എന്ന നഷ്ടം". മലയാളം.വെബ് ദുനിയ.കോം.
- ↑ "നടൻ രവി മേനോൻ നിര്യാതനായി". മലയാളം.വെബ് ദുനിയ.കോം.