രത്‌നശ്രീ അയ്യർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rathnasree എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

കേരളീയയായ തബലാ വാദകയാണ് രത്‌നശ്രീ അയ്യർ. 2019 ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ് ലഭിച്ചു.[1]

ജീവിതരേഖ[തിരുത്തുക]

വൈക്കം, തലയാഴം കളപ്പുരയ്ക്കൽ മഠത്തിൽ രാമചന്ദ്ര അയ്യരുടെയും സരോജയുടെയും മകളാണ്. പതിമൂന്നാം വയസിൽ കാരിക്കോട് ചെല്ലപ്പൻ മാസ്റ്ററുടെ കീഴിൽ തബലവായനയിൽ പരിശീലനം തുടങ്ങി. കോലാപ്പൂർ ശിവാജി യൂണിവേഴ്സിറ്റിയിൽ നിന്ന് ഫസ്റ്റ് റാങ്കോടെ തബലയിൽ ബിരുദാനന്തരബിരുദം നേടി. രസതന്ത്രത്തിലും ബിരുദാനന്തര ബിരുദമുണ്ട്. പിയാനോ വിദഗ്ദൻ ഉത്സവ് ലാൽ, വയലിനിസ്റ്റ് എ കന്യാകുമാരി,ടി.വി ഗോപാലകൃഷ്ണൻ, ചെങ്കോട്ട ഹരിഹരസുബ്രഹ്മണ്യം, കുടമാളൂർ ജനാർദ്ദനൻ, വീണാവാദകൻ സൗന്ദരരാജൻ, ഉസ്താദ് ഫയാസ്ഖാൻ എന്നിവരുമായെല്ലാം വേദി പങ്കിടാൻ കഴിഞ്ഞിട്ടുണ്ട്. ആകാശവാണിയുടെ എഗ്രേഡ് ആർട്ടിസ്റ്റുമാണ്. [2]

സൂര്യ ഫെസ്റ്റിവൽ, അബ്ദുൾ കരീം ഖാൻ ഫെസ്റ്റിവൽ, തുരീയം ഫെസ്റ്റിവൽ, അംബ ബായ് നവരാത്രി ഫെസ്റ്റിവൽ തുടങ്ങി ഇന്ത്യയുടെ അകത്തും പുറത്തും പലവേദികളിലും അവതരണങ്ങൾ നടത്തിയിട്ടുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2019 ൽ കേരള സംഗീത നാടക അക്കാദമിയുടെ അവാർഡ്

അവലംബം[തിരുത്തുക]

  1. https://www.deshabhimani.com/news/kerala/sangeetha-nadaka-academi/813788
  2. https://www.mathrubhumi.com/women/interview/ratnasree-iyer-women-tabala-player-1.1860660
"https://ml.wikipedia.org/w/index.php?title=രത്‌നശ്രീ_അയ്യർ&oldid=3178016" എന്ന താളിൽനിന്ന് ശേഖരിച്ചത്