രസഗുള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rasgulla എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
രസഗുള
Bikalkar rasagola.gif
ഉത്ഭവ വിവരണം
മറ്റ് പേരുകൾ: രസോഗുല
ഉത്ഭവ രാജ്യം: ഇന്ത്യ
പ്രദേശം / സംസ്ഥാനം: ബംഗാൾ, ഒറീസ
വിഭവത്തിന്റെ വിവരണം
പ്രധാന ഘടകങ്ങൾ: ചെന, സെമോളിന, പഞ്ചസാര
വകഭേദങ്ങൾ : Bikalkar rasagola, Kheermohan

മധുരപാനീയത്തിൽ മുക്കി വിളമ്പുന്ന ഒരു പലഹാരമാണ് രസഗുള (ഒറിയ: ରସଗୋଳା rôsôgola; ബംഗാളി: রসগোল্লা rôshogolla [ˈrɔʃoˌgolːa]; ഹിന്ദി: रसगुल्ला rasgullā). ചെന‍ എന്ന ഗാർഹിക പാൽക്കട്ടിയിൽ നിന്നാണ് രസഗുള നിർമ്മിക്കുന്നത്. ഇതിന്റെ ഉറവിടം ബംഗാൾ, ഒറീസ എന്നീ സ്ഥലങ്ങളാണ്. രസഗുളയുടെ പേരിൽ ബംഗാളും ഒറീസയും തമ്മിൽ പോരടിക്കുന്ന സംസ്ഥാങ്ങൾ ആണ്‌. ജിയോ പാറ്റന്റിനാണു തർക്കം.

തയ്യാറാക്കുന്ന വിധം[തിരുത്തുക]

ചെന, റവ എന്നിവ പഞ്ചസാര ലായനിയിൽ പാകം ചെയ്തിട്ടാണ് രസഗുള നിർമ്മിക്കുന്നത്. ചെന, ചെറിയ അളവിൽ റവമാവുമായി ചേർത്ത് ചെറിയ ബാ‍ൾ രൂപത്തിലാക്കുന്നു. പിന്നീട് ഇത് പഞ്ചസാര ലായനിയിൽ തിളപ്പിക്കുന്നു. ലായനി കട്ടിയായി മാവിന്റെ ബാളിൽ കട്ടീയാകുന്നതുവരെ ഇത് തിളപ്പിക്കുന്നു. ചില സ്ഥലങ്ങളിൽ ഏലക്കായ, പനിനീർ , പിസ്ത എന്നിവ രുചിക്ക് വേണ്ടി ചേർക്കാറുണ്ട്.

ചരിത്രം[തിരുത്തുക]

രസഗുള ഒരു സിറപ് അടിസ്ഥാനമായ മധുരപലഹാരമായി ഒറീസ്സയിലാണ് ആദ്യം നിർമ്മിച്ചത്. [1][2][3][4][5]. [6][7]. ഏറ്റവും നല്ല രസഗുള ഒറീസ്സയിൽ കട്ടക് നഗരത്തിലെ ബികലന്ദര കർ ( Bikalananda Kar) എന്ന മധുരപലഹാരക്കടയിലാണ് ഉണ്ടാക്കിയെന്ന പറയപ്പെടുന്നു. പക്ഷേ ഇത് ഒരു വാദമായി ഇന്നും തുടരുന്നു. [8]. രസഗുളയുറ്റെ മറ്റൊരു തരമായ പഹാല (Pahala) ഭുവനേശ്വർ, കട്ടക് എന്നിവടങ്ങളിൽ പ്രസിദ്ധമാണ്. [9].


തരങ്ങൾ[തിരുത്തുക]

രസഗുള -ഒറീസയിൽ നിന്നുള്ളത്

രസഗുള സാധാരണ രീതിയിൽ സാധാരണ ഊഷ്മാവിൽ ആണ് കഴിക്കുന്നത്. ചില സ്ഥലങ്ങളിൽ നന്നായി തണുപ്പിച്ച് കഴിക്കുന്ന രീതിയുണ്ട്.ഒറീസ്സയിൽ പലസ്ഥലങ്ങളിലും ചൂടാക്കി കഴിക്കുന്ന പതിവുമുണ്ട്. [9].

ബംഗാളിൽ ഖീർ‌മോഹൻ (kheermohan) എന്ന രീതിയിൽ വലിപ്പമുള്ള രസഗുള്ള ലഭിക്കുന്നു. ചില രസഗുളകളിൽ അകത്ത് മധുരത്തിനായി ഒരു ഉണക്കമുന്തിരി, അണ്ടിപ്പരിപ്പ് അല്ലെങ്കിൽ ഏലക്കായ എന്നിവ വക്കാറുണ്ട്.


പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikibooks
വിക്കി കുക്ക് ബുക്കിൽ ഈ ലേഖനം ഉണ്ട്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രസഗുള&oldid=2462327" എന്ന താളിൽനിന്നു ശേഖരിച്ചത്