രംഗനാഥ് മിശ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ranganath Misra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രംഗനാഥ് മിശ്ര
21-ആമത് ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ
ഓഫീസിൽ
25 സെപ്റ്റംബർ 1990 – 24 നവംബർ 1991
നിയോഗിച്ചത്ആർ. വെങ്കിട്ടരാമൻ
മുൻഗാമിSabyasachi Mukharji
പിൻഗാമിKamal Narain Singh
ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ
ഓഫീസിൽ
12 ഒക്ടോബർ 1993 – 24 നവംബർ 1996
Governor of Odisha
ഓഫീസിൽ
25 June 1982 - 31 August 1982
മുൻഗാമിCheppudira Muthana Poonacha
പിൻഗാമിCheppudira Muthana Poonacha
വ്യക്തിഗത വിവരങ്ങൾ
ജനനം(1926-11-25)25 നവംബർ 1926
Banapur, Odisha
മരണം13 സെപ്റ്റംബർ 2012(2012-09-13) (പ്രായം 85)
Bhubaneswar, Odisha
അൽമ മേറ്റർRavenshaw College
Allahabad University

ഇന്ത്യയുടെ 21-ആമത് സുപ്രീം കോടതി ചീഫ് ജസ്റ്റിസാണ് രംഗനാഥ് മിശ്ര (1926 നവംബർ 25 - 2012 സെപ്റ്റംബർ 13). ഒഡീഷാ ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായിരുന്ന ഇദ്ദേഹം 1983-ൽ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായി. 1990 സെപ്റ്റംബർ 25 മുതൽ 1991 നവംബർ 24 വരെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ചു.

1993-ൽ രൂപീകരിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആദ്യ ചെയർമാനായിരുന്നു ഇദ്ദേഹം.[1] 1998 - 2004 കാലഘട്ടത്തിൽ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായും പ്രവർത്തിച്ചിരുന്നു.

കുടുംബം[തിരുത്തുക]

1926 നവംബർ 25-ന് ഒഡീഷയിലെ ബാണാപൂരിൽ ഒരു ബ്രാഹ്മണ കുടുംബത്തിലാണ് രംഗനാഥ് മിശ്രയുടെ ജനനം. അദ്ദഹത്തിന്റെ പിതാവ് ഗോദാവരിഷ് മിശ്ര ഒരു സാഹിത്യകാരനും കോൺഗ്രസ് പ്രവർത്തകനുമായിരുന്നു. 1941-ൽ ബ്രിട്ടീഷ് ഭരണകാലത്ത് ഒഡീഷയുടെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരുന്ന ഗോദാവരിഷ് മിശ്ര ഉത്കൽ സർവകലാശാലയുടെ രൂപീകരണത്തിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്.

ഗോദാവരിഷ് മിശ്രയുടെ മൂന്ന് മക്കളിൽ ഏറ്റവും ഇളയകുട്ടിയായിരുന്നു രംഗനാഥ് മിശ്ര. രംഗനാഥിന്റെ സഹോദരന്മാരായ ലോകനാഥ് മിശ്രയും രഘുനാഥ് മിശ്രയും രാഷ്ട്രീയപ്രവർത്തകരായിരുന്നു.

പഠനം[തിരുത്തുക]

ബാണാപ്പൂർ ഹൈസ്കൂളിലും പി.എം. അക്കാദമിയിലും പ്രാഥമിക വിദ്യാഭ്യാസം നേടിയ രംഗനാഥ് മിശ്ര പിന്നീട് റാവെൻഷാ കോളേജിലും അലഹബാദ് സർവകലാശാലയിലും ഉപരിപഠനത്തിനായി ചേർന്നു. പഠനം പൂർത്തിയാക്കിയ ശേഷം സ്വന്തം സമുദായാംഗമായിരുന്ന സുമിത്ര മിശ്രയെ വിവാഹം കഴിച്ചു. ഇരുവരുടെയും പുത്രൻ ദേവാനന്ദ മിശ്ര ഒഡീഷാ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും അഭിഭാഷകനായിരുന്നു. 2009-ൽ തന്റെ 59-ആം വയസ്സിൽ ദേവാനന്ദ മിശ്ര മരണമടഞ്ഞത് മാതാപിതാക്കളെ ദുഃഖത്തിലാക്കി.

ഔദ്യോഗിക ജീവിതം[തിരുത്തുക]

1950 സെപ്റ്റംബർ 18-ന് ഒഡീഷാ ഹൈക്കോടതിയിൽ അഭിഭാഷകനായി ജോലിയിൽ പ്രവേശിച്ച രംഗനാഥ് മിശ്ര 1969 വരെ അവിടെ പരിശീലനം തുടർന്നു. ഒഡീഷാ ഹൈക്കോടതിയിൽ പിന്നീട് സ്ഥിരം ജഡ്ജിയായി. 1980 നവംബർ 6 മുതൽ 1981 ജനുവരി 16 വരെ ഒഡീഷാ ഹൈക്കോടതിയിൽ ആക്ടിങ് ചീഫ് ജസ്റ്റിസായും അതിനുശേഷം സ്ഥിരം ചീഫ് ജസ്റ്റിസായും പ്രവർത്തിച്ചു.

1983-ൽ സുപ്രീം കോടതി ജഡ്ജിയായി. 1990 സെപ്റ്റംബർ 25-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസായി സ്ഥാനമേറ്റ രംഗനാഥ് മിശ്ര 1991 നവംബർ 24 വരെ ആ പദവിയിൽ തുടർന്നു.

1992 മുതൽ ഓൾ ഇന്ത്യാ ബോയ്സ് സ്കൗട്ട്സ് അസോസിയേഷന്റെ ചീഫ് സ്കൗട്ടായി പ്രവർത്തിച്ചു.[2] 1993 ഒക്ടോബർ 12-ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രൂപീകരിച്ചപ്പോൾ രംഗനാഥ് മിശ്രയെയാണ് ആദ്യ ചെയർമാനായി നിയമിച്ചത്. 1998 മുതൽ 2004 വരെ കോൺഗ്രസിനെ പ്രതിനിധീകരിച്ച് രാജ്യസഭാംഗമായി പ്രവർത്തിച്ചു.[3]

മരണം[തിരുത്തുക]

ദീർഘകാലത്തെ അസുഖത്തെ തുടർന്ന് 2012 സെപ്റ്റംബർ 13-ന് രംഗനാഥ് മിശ്ര അന്തരിച്ചു. സുപ്രീം കോടതിയുടെ 45-ആമത് ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്ര ഇദ്ദേഹത്തിന്റെ അനന്തരവനാണ്.

അവലംബം[തിരുത്തുക]

  1. "Curtain Raiser for Foundation Day on October. 12, 2006". ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ). Archived from the original on 2014-10-06. Retrieved 27 March 2012.
  2. "Law Book Shop". Archived from the original on 2016-09-13. Retrieved 2018-01-02.
  3. "Alphabetical List Of All Members Of Rajya Sabha Since 1952". Retrieved 30 December 2012. Misra Shri Ranganath Odisha INC 02/07/1998 01/07/2004

പുറംകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രംഗനാഥ്_മിശ്ര&oldid=3642609" എന്ന താളിൽനിന്ന് ശേഖരിച്ചത്