രാജീവ്‌ ഗാന്ധി ദേശീയ നിയമ സർവ്വകലാശാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rajiv Gandhi National University of Law എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജീവ്‌ ഗാന്ധി ദേശീയ നിയമ സർവ്വകലാശാല
സ്ഥാപിതം2006
ചാൻസലർചീഫ്ജസ്റ്റിസ്, പഞ്ചാബ് - ഹരിയാന ഹൈ കോടതി
വൈസ്-ചാൻസലർപ്രൊഫ.(ഡോ.)പരംജിത്ത് സിംഗ് ജസ്വാൾ
സ്ഥലംപാട്ട്യാല, പഞ്ചാബ്, ഇന്ത്യ
ക്യാമ്പസ്50 acres (0.20 km2)
അഫിലിയേഷനുകൾഇന്ത്യൻ ബാർ കൗൺസിൽ, യു.ജി.സി.
വെബ്‌സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്

പഞ്ചാബിലെ പട്യാല ആസ്ഥാനമായി 2006 സ്ഥാപിതമായ ഒരു നിയമ സർവ്വകലാശാലയാണ് രാജീവ്‌ ഗാന്ധി ദേശീയ നിയമ സർവ്വകലാശാല (അഥവാ രാജീവ്‌ ഗാന്ധി നാഷണൽ ലോ യൂണിവേഴ്സിറ്റി, പഞ്ചാബ്)[1].

ചരിത്രം[തിരുത്തുക]

ആഗോളവത്കരണത്തിന്റേയും ഉദാരവത്കരണത്തിന്റേയും കാലത്ത് രാജ്യത്തെ നിയമ വിദ്യാഭ്യാസ രംഗത്ത് പുത്തൻ ഉണർവ്വ് നൽകുക എന്ന ഉദ്ദേശത്തോടെ പഞ്ചാബ് നിയമസഭ പാസ്സാക്കിയ രാജീവ്‌ ഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലോ, പഞ്ചാബ് ആക്റ്റ്, 2006 (2006ലെ പഞ്ചാബ് ആക്റ്റ് നമ്പർ 12) വഴിയാണ് ഈ സർവ്വകലാശാല നിലവിൽ വന്നത്.[2]

കോഴ്സുകൾ[തിരുത്തുക]

  • ബി.എ എൽ.എൽ.ബി (ഹോണേഴ്സ്) - പഞ്ചവത്സരം
  • എൽ.എൽ.എം
  • പി.എച്ച്.ഡി - ലോ & സോഷ്യൽ സയൻസ് (നിയമവും സാമൂഹ്യ ശാസ്ത്രവും) - ഫുൾടൈം & ഹാഫ്ടൈം[3]

പ്രവേശനം[തിരുത്തുക]

ദേശീയ നിയമ പൊതു പ്രവേശന പരീക്ഷ (കോമൺ ലോ എന്ട്രൻസ് ടെസ്റ്റ്‌ - ക്ലാറ്റ്) വഴി മെറിറ്റ്‌ അടിസ്ഥാനമാക്കിയാണ് പ്രവേശനം നടത്തുന്നത്.[4]

പ്രസിദ്ധീകരണങ്ങൾ[തിരുത്തുക]

  • ആർ.ജി.എൻ.യു.എൽ സ്റ്റുഡൻറ് ലോ റിവ്യൂ
  • ആർ.ജി.എൻ.യു.എൽ ഫിനാൻഷ്യൽ (സാമ്പത്തിക) - മർക്കന്റൈൽ (വ്യാപാര) ലോ റിവ്യൂ
  • ആർ.ജി.എൻ.യു.എൽ ജേർണൽ ഓഫ് സോഷ്യൽ സയൻസ്‌ (ആർ.ജി.എൻ.യു.എൽ സാമൂഹ്യ ശാസ്ത്ര പ്രസിദ്ധീകരണം)
  • ആർ.ജി.എൻ.യു.എൽ ബുക്ക്‌ സീരീസ്‌ ഓൺ കോർപ്പറേറ്റ് ലോ ആൻഡ്‌ കോർപ്പറേറ്റ് അഫയേഴ്സ് (കോർപ്പറേറ്റ് നിയമവുമായി ബന്ധപ്പെട്ടത്)
  • ആർ.ജി.എൻ.യു.എൽ ടൈംസ്‌[5]

അവലംബം[തിരുത്തുക]

  1. https://rgnul.ac.in/page.aspx?page=2
  2. https://rgnul.ac.in/PDF/72e14666-9dbc-4351-8a85-7331dc758f72.pdf
  3. http://www.lawentrance.com/rgnlu_patiala.htm
  4. https://clat.ac.in/wp-content/uploads/2016/01/01RGNUL-Brochure.pdf[പ്രവർത്തിക്കാത്ത കണ്ണി]
  5. https://rgnul.ac.in/page.aspx?page=93