റഹ്‌മാൻ (നടൻ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rahman (actor) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
റഹ്‌മാൻ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ റഹ്‌മാൻ (വിവക്ഷകൾ) എന്ന താൾ കാണുക. റഹ്‌മാൻ (വിവക്ഷകൾ)
റഹ്‌മാൻ
Rahman wiki.jpg
ജനനംRashin Rahman
(1967-05-23) 23 മേയ് 1967 (പ്രായം 52 വയസ്സ്)
Kozhikkode
സജീവം1983 – present
ജീവിത പങ്കാളി(കൾ)Meherunnisa (1993-present)
കുട്ടി(കൾ)2
ബന്ധുക്കൾA. R. Rahman (Co-Brother)
വെബ്സൈറ്റ്www.actorrahman.com

മലയാളിയായ ഒരു ദക്ഷിണേന്ത്യൻ ചലച്ചിത്രനടനാണ് റഹ്‌മാൻ (ജനനം മേയ് 23, 1967 - ). യഥാർത്ഥ പേര്- റഷീൻ റഹ്‌മാൻ, തമിഴ്,മലയാളം, തെലുങ്ക് ഭാഷകളിലായി നൂറ്റമ്പതിലേറെ ചിത്രങ്ങളിൽ നായക-ഉപനായക വേഷങ്ങൾ ചെയ്തു. എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു. തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് കളം മാറ്റിയതോടെ മലയാളത്തിൽ ഇടവേള വന്നു. സംവിധായകൻ പത്മരാജന്റെ കണ്ടെത്തലായിരുന്നു റഹ്മാൻ. ആറടി രണ്ടിഞ്ച് ഉയരമുള്ള റഹ്മാൻ ഒരുകാലത്ത് മലയാള സിനിമയിലെ ഏറ്റവും തിരക്കുള്ള യുവ നടനായിരുന്നു. ഭരതൻ, കെ. ബാലചന്ദർ, പ്രിയദർശൻ, കെ.എസ്. സേതുമാധവൻ തുടങ്ങിയ പ്രശസ്ത സംവിധായകരുടെ ചിത്രങ്ങളിൽ നായകവേഷങ്ങൾ ചെയ്തിട്ടുണ്ട്. ശിവാജി ഗണേശൻ, പ്രേംനസീർ തുടങ്ങിയ പഴയതലമുറയ്ക്കൊപ്പവും അഭിനയിച്ചു. മമ്മൂട്ടി, മോഹൻലാൽ, റഹ്മാൻ കൂട്ടുകെട്ടിന്റേതായി ഏഴ് ചിത്രങ്ങൾ പുറത്തുവന്നു. ഇവയിലേറെയും സൂപ്പർ ഹിറ്റുകളായിരുന്നു.

സ്വകാര്യ ജീവിതം[തിരുത്തുക]

ജനിച്ചത് ഐക്യ അറബ് എമിറേറ്റുകളിലെ അബുദാബിയിലാണെങ്കിലും റഹ്മാൻ മലപ്പുറം ജില്ലയിലെ നിലമ്പൂർ സ്വദേശിയാണ്. റഷീൻ എന്നായിരുന്നു റഹ്മാന്റെ യഥാർത്ഥ പേര്. സിനിമയിൽ വന്നപ്പോൾ പിതാവിന്റെ പേര് സ്വന്തം പേരാക്കുകയായിരുന്നു.ബാംഗ്ലൂരിലെ ബാൽഡ്വിൻ ബോയ്സ് ഹൈസ്കൂൾ, അബുദാബി സെന്റ് ജോസഫ് സ്കൂൾ, ഊട്ടി റെക്സ് ഹയർ സെക്കൻഡറി സ്കൂൾ, മമ്പാട് എം.ഇ.എസ്. കോളജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂർത്തിയാക്കി. ചെന്നൈയിൽ സ്ഥിരതാമസമാക്കിയ ഗുജറാത്തിലെ കച്ച് വംശജയായ മെഹ്റുന്നിസയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ഇവർക്ക് റുഷ്ദ, അലീഷ എന്നീ രണ്ടു മക്കളുണ്ട്. ഓസ്കാർ അവാർഡ് ജേതാവ് എ.ആർ. റഹ്മാൻ, റഹ്മാന്റെ ഭാര്യാസഹോദരിയുടെ ഭർത്താവാണ്. 1987 വരെ കോഴിക്കോട് താമസിച്ച റഹ്മാൻ പിന്നീട് മൂന്നു വർഷം ബാംഗ്ലൂരിലാണ് താമസിച്ചത്. 1990ൽ ചെന്നൈയിൽ സ്ഥിരതാമസമാക്കി.

ചലച്ചിത്ര ലോകം[തിരുത്തുക]

മലയാളം സിനിമ[തിരുത്തുക]

പത്മരാജൻ സംവിധാനം ചെയ്ത കൂടെവിടെ ആയിരുന്നു റഹ്മാന്റെ ആദ്യ മലയാളചിത്രം. ഈ ചിത്രത്തിലെ രവി പൂത്തൂരാൻ എന്ന കൗമാരക്കാരന്റെ വേഷത്തോടെ മലയാളത്തിൽ റഹ്മാൻ തന്റെ സ്ഥാനം ഉറപ്പിച്ചു. 1983ലാണ് കൂടെവിടെ പുറത്തിറങ്ങിയത്. ആ വർഷത്തെ ഏറ്റവും മികച്ച സഹനടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരവും രവി പുത്തൂരാനിലൂടെ റഹ്മാൻ നേടി. എൺപതുകളിൽ മലയാളത്തിലെ സൂപ്പർതാരമായിരുന്നു റഹ്മാൻ. മമ്മൂട്ടിയും മോഹൻലാലും താരപദവിയിലേക്ക് എത്തുന്നതിനു മുൻപു തന്നെ മാധ്യമങ്ങൾ റഹ്മാനെ സൂപ്പർതാരമായി വിളിച്ചു തുടങ്ങിയിരുന്നു. അക്കാലത്തെ ഏതാണ്ട് എല്ലാ സംവിധായകരുടെയും ചിത്രങ്ങളിൽ റഹ്മാൻ അഭിനയിച്ചു. കാണാമറയത്ത്, വാർത്ത, പൂമുഖപ്പടിയിൽ നിന്നെയും കാത്ത്, അടിയൊഴുക്കുകൾ, കരിയിലക്കാറ്റുപോലെ തുടങ്ങിയ സൂപ്പർഹിറ്റ് ചിത്രങ്ങൾ റഹ്മാന്റേതായി പുറത്തുവന്നു. പൂമുഖപ്പടിയിൽ നിന്നെയും കാത്ത് എന്ന ചിത്രത്തിൽ റഹ്മാൻ നായകവേഷവും മോഹൻലാൽ വില്ലൻ വേഷവും ചെയ്തു എന്നതിൽ നിന്നു തന്നെ റഹ്മാന്റെ അന്നത്തെ താരമൂല്യം മനസ്സിലാക്കാം. ഭരതന്റെ ഇത്തിരി പൂവേ ചുവന്ന പൂവേ, ചിലമ്പ്, കെ.എസ്. സേതുമാധവന്റെ സുനിൽ വയസ് 20, സത്യൻ അന്തിക്കാടിന്റെ ഗായത്രീദേവി എന്റെ അമ്മ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.

എൺപതുകളുടെ അവസാനം തമിഴ് ചിത്രങ്ങളിലും അഭിനയിച്ചു തുടങ്ങിയതോടെ റഹ്മാൻ മലയാള സിനിമയിൽ നിന്ന് മെല്ലെ അകന്നു. വർഷം ഒരു ചിത്രം എന്ന കണക്കിൽ കുറെ സിനിമകളിൽ അഭിനയിച്ചുവെങ്കിലും പിന്നീട് തീർത്തും ഇല്ലാതെയായി. 1997 മുതൽ 2003 വരെയുള്ള ഏഴ് വർഷത്തിനിടയിൽ ഒരു മലയാള സിനിമയിൽ മാത്രമാണ് റഹ്മാൻ അഭിനയിച്ചത്. തൊണ്ണൂറുകളിൽ റഹ്മാൻ അഭിനയിച്ച ഐ.വി. ശശിയുടെ 'അപാരത' എന്ന ചിത്രം മാത്രമാണ് വിജയിച്ചത്. മറ്റുള്ളവയൊക്കെ പരാജയമായി.

നീണ്ട ഇടവേളയ്ക്കു ശേഷം 2006ൽ റഹ്മാൻ മലയാളത്തിലേക്കു തിരിച്ചുവന്നു. രഞ്ജിത് സംവിധാനം ചെയ്ത ബ്ലാക്ക് എന്ന മമ്മൂട്ടി ചിത്രത്തിലെ ഉപനായക വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. തൊട്ടടുത്ത വർഷം അൻവർ റഷീദിന്റെ രാജമാണിക്യത്തിലും ശ്രദ്ധേയമായ വേഷം ചെയ്തു. 2007 ൽ രണ്ടു ചിത്രങ്ങളിൽ നായക വേഷങ്ങൾ ചെയ്തു. പത്തു വർഷത്തിനു ശേഷമായിരുന്നു മലയാളത്തിൽ റഹ്മാൻ നായകനായി ഒരു ചിത്രം പുറത്തുവന്നത്. എബ്രാഹം ലിങ്കൺ എന്ന ഈ ചിത്രത്തിൽ പക്ഷേ, കലാഭവൻ മണിയും മറ്റൊരു നായകനായി ഉണ്ടായിരുന്നു. മഹാസമുദ്രം, ഭാർഗവചരിതം മൂന്നാം ഖണ്ഡം,ഗോൾ,റോക്ക് എൻ റോൾ, നന്മ, വെറുതെ ഒരു ഭാര്യ (അതിഥി വേഷം), മോസ് എൻ ക്യാറ്റ്, മഞ്ചാടിക്കുരു എന്നീ ചിത്രങ്ങളിലും റഹ്മാൻ പിന്നീട് അഭിനയിച്ചു. അഞ്ജലി മേനോൻ സംവിധാനം ചെയ്ത മഞ്ചാടിക്കുരു തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിച്ചു. പ്രമോദ് പപ്പൻ സംവിധാനം ചെയ്യുന്ന 'മുസാഫിർ, രാജസേനൻ സംവിധാനം ചെയ്യുന്ന ഭാര്യ ഒന്ന്, മക്കൾ മൂന്ന് എന്നീ ചിത്രത്തിൽ നായകവേഷങ്ങളിൽ അഭിനയിച്ചു.

തമിഴ് സിനിമ[തിരുത്തുക]

1986ൽ പുറത്തിറങ്ങിയ നിലവേ മലരേയാണ് റഹ്മാന്റെ ആദ്യ തമിഴ് ചിത്രം. തമിഴ് നടൻ വിജയിൻറെ അച്ഛനും പ്രശസ്ത സംവിധായകനുമായ എസ്. എ. ചന്ദ്രശേഖറായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. നിലവേ മലരേ വൻ വിജയം നേടി. ഈ ചിത്രം പ്രിയവദയ്ക്കൊരു പ്രണയഗീതം എന്ന പേരിൽ മലയാളത്തിലും ഡബ് ചെയ്തു പുറത്തിറക്കി. കണ്ണേ കണ്ണേമുതേ, വസന്തരാഗം, അൻപുള്ള അപ്പ, ഒരുവർ വാഴും ആലയം തുടങ്ങിയ ചിത്രങ്ങളിലും തൊട്ടടുത്ത വർഷങ്ങളിൽ റഹ്മാൻ അഭിനയിച്ചു. അൻപുള്ള അപ്പയിൽ ശിവാജി ഗണേശനൊപ്പമാണ് റഹ്മാൻ അഭിനയിച്ചത്. 1989ൽ പുറത്തിറങ്ങിയ കെ. ബാലചന്ദ്രറിന്റെ പുതു പുതു അർത്ഥങ്ങൾ എന്ന ചിത്രമാണ് റഹ്മാനെ തമിഴിലെ തിരക്കുള്ള താരമാക്കിയത്. വൻ വിജയം നേടിയ ഈ ചിത്രം മൂന്നുറു ദിവസത്തോളം തുടർച്ചയായി പ്രദർശിപ്പിച്ചു. ഇളയരാജയുടെ നിരവധി ഹിറ്റ് ഗാനങ്ങളുള്ള ഈ ചിത്രത്തിൽ സിത്താരയും ഗീതയും ആയിരുന്നു റഹ്മാന്റെ നായികമാർ. തമിഴിലെ സൂപ്പർ ഹിറ്റ് സംവിധായകൻ കെ.എസ്. രവികുമാറിന്റെ ആദ്യ ചിത്രമായ പുരിതായതെ പുതിർ റഹ്മാൻ നായകനായ മറ്റൊരു സൂപ്പർഹിറ്റ് ചിത്രമായി. വസന്ത് സംവിധാനം ചെയ്ത നീ പാതി നാൻ പാതി, ചിന്ന ദളപതി, ആത്മ, ഉടൻ പിറപ്പ്, അതിരടിപ്പടൈ, പൊൻവിലങ്ക്, കറുപ്പു വെള്ളൈ, കൽക്കി തുടങ്ങിയ റഹ്മാന്റെ ചിത്രങ്ങളും സൂപ്പർഹിറ്റുകളായി.

എ.ആർ. റഹ്മാൻ സംഗീതസംവിധാനം ചെയ്ത സംഗമം എന്ന ചിത്രം പ്രതീക്ഷിച്ച വിജയം നേടാതെ വന്നതോടെ റഹ്മാന്റെ താരമൂല്യത്തിന് തമിഴിൽ മങ്ങലേറ്റു. കെ.എസ്. രവികുമാറിന്റെ എതിരി എന്ന ചിത്രത്തിലൂടെയാണ് റഹ്മാൻ പിന്നീട് തമിഴിൽ തിരിച്ചെത്തുന്നത്. അമീർ സുൽത്താന്റെ റാം, ഹരികുമാർ സംവിധാനം ചെയ്ത തൂത്തുക്കുടി, വിഷ്ണുവർദ്ധന്റെ ബില്ല തുടങ്ങിയ ചിത്രങ്ങളിലും റഹ്മാൻ പിന്നീട് അഭിനയിച്ചു. എതിരി, റാം എന്നീ ചിത്രങ്ങളിലാണ് റഹ്മാൻ ആദ്യമായി സ്വന്തം ശബ്ദത്തിൽ ഡബ് ചെയ്തത്. തൂത്തുക്കിടിയിലെയും റാമിലെയും അഭിനയം നിരൂപകരുടെ പ്രശംസ പിടിച്ചുപറ്റി. റഹ്മാൻ അഭിനയിച്ച ആദ്യ വില്ലൻ വേഷമായിരുന്നു എതിരി. പിന്നീട് ബില്ലയിലും റഹ്മാൻ വില്ലൻ വേഷം ചെയ്തു. മുരളീകൃഷ്ണ സംവിധാനം ചെയ്യുന്ന ബലം, അഹമദ് സംവിധാനം ചെയ്യുന്ന വാമനൻ എന്നീ ചിത്രങ്ങളിലാണ് റഹ്മാന്ർ ഇപ്പോൾ തമിഴിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ ചിത്രമായ കൂടെവിടെയിലെ നായിക സുഹാസിനിക്കൊപ്പം 25 വർഷത്തെ ഇടവേളയ്ക്കു ശേഷം റഹ്മാൻ അഭിനയിക്കുന്ന ചിത്രമാണ് ബലം. റഹ്മാന്റെ മലയാളത്തിലെ ഭാഗ്യ ജോഡിയായിരുന്ന രോഹിണി വാമനനിലു അഭിനയിക്കുന്നുണ്ട്.

തെലുഗു സിനിമ[തിരുത്തുക]

1986ൽ റഹ്മാന്റെ ആദ്യ തെലുഗു ചിത്രമായ രാസലീല പുറത്തുവന്നു. ചിത്രം നല്ല വിജയം നേടി. തൊട്ടുപിന്നാലെ അഭിനയിച്ച ചിനാരി സ്നേഹം എന്ന ചിത്രവും റഹ്മാന്റെ തെലുഗു വിജയം ചിത്രങ്ങളിലൊന്നാണ്. സൂപ്പർഹിറ്റ് സംവിധായകനായ കോടി രാമകൃഷ്ണയുടെ ഭാരത് ബന്ദ് എന്ന ചിത്രത്തിന്റെ വൻവിജയമാണ് തെലുഗു സിനിമയിൽ റഹ്മാന്റെ സ്ഥാനം ഉറപ്പിച്ചത്. കെ. വാസുവിന്റെ റപ്പൂട്ടി റൌഡി (ചിന്ന ദളപതി - തമിഴ്), ആർ.കെ. ശെൽവമണിയുടെ സമരം എന്നിവയും റഹ്മാന്റെ സൂപ്പർഹിറ്റ് തെലുഗു ചിത്രങ്ങളാണ്. വിജയശാന്തിയുടെ നായകനായി അഭിനയിച ശ്രീമതി സത്യഭാമ, കമാൻഡർ ജ്യോതി തുടങ്ങിയ ചിത്രങ്ങളും റഹ്മാന്റേതായി തെലുങ്കിൽ പുറത്തുവന്നു. 2005 ൽ പുറത്തിറങ്ങിയ ധൈര്യം എന്ന ചിത്രം പരാജയപ്പെട്ടതോടെ തെലുങ്കിലും റഹ്മാന് ഇടവേള വന്നു. തിരിച്ചുവരവിലും റഹ്മാൻ തെലുങ്കിൽ സ്ഥാനം പിടിച്ചു. എബ്രാഹം ലിങ്കൺ എന്ന മലയാള സിനിമയുടെ തെലുഗു ഡബ്ബിങ് നല്ല കളക്ഷൻ നേടിയതോടെ കൂടുതൽ അവസരങ്ങൾ റഹ്മാനെ തേടിയെത്തി. മുത്തയാല സുബ്ബയയ്യയുടെ ആലയം കഴിഞ്ഞ വർഷം പുറത്തിറങ്ങി. ഈ ചിത്രം സാമാന്യം നല്ല വിജയം നേടി. ബില്ലയുടെ തെലുഗു പതിപ്പായി ബില്ല-2009ലും റഹ്മാൻ അഭിനയിച്ചു.

പുരസ്കാരങ്ങൾ[തിരുത്തുക]

ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന അവാർഡ് സ്വന്തമാക്കുന്ന അപൂർവം മലയാള നടൻമാരിൽ ഒരാളാണ് റഹ്മാൻ. കൂടെവിടെയാണ് ഈ ബഹുമതി നേടിക്കൊടുത്തത്. ഫിലിം ക്രിട്ടിക്സ്, ഫിലിം ചേമ്പർ അവാർഡുകളും കൂടെവിടെ റഹ്മാന് നേടിക്കൊടുത്തു. മലയാള സിനിമയുടെ 78 വർഷത്തെ ചരിത്രത്തിലെ ട്രെൻഡ്സെറ്റർ എന്ന ദുബായ് എത്തിസലാത്ത് എവറസ്റ്റ് ഫിലിം അവാർഡ് 2007ൽ റഹ്മാനെ തേടിയെത്തി. കമലാഹാസൻ, ശ്രീദേവി, മഞ്ജു വാര്യർ, നദിയ മൊയ്തു തുടങ്ങിവർക്കിടയിൽ നിന്ന് വോട്ടെടുപ്പിലൂടെ ജനങ്ങളാണ് റഹ്മാനെ ഈ അവാർഡിനു തിരഞ്ഞെടുത്തത്.

അഭിനയിച്ച ചിത്രങ്ങൾ[തിരുത്തുക]

മലയാളം[തിരുത്തുക]

1983

1984

 • കളിയിൽ അൽപം കാര്യം - സത്യൻ അന്തിക്കാട് മോഹൻലാൽ
 • കാണാമറയത്ത് - ഐ.വി. ശശി മമ്മൂട്ടി, ശോഭന
 • ഇത്തിരിപ്പൂവേ ചുവന്ന പൂവേ - ഭരതൻ മമ്മൂട്ടി, ശോഭന
 • ഇവിടെ തുടങ്ങുന്നു ശശികുമാർ മോഹൻലാൽ
 • അടിയൊഴുക്കുകൾ ഐ.വി. ശശി മമ്മൂട്ടി, മോഹൻലാൽ
 • അറിയാത്ത വീഥികൾ കെ.എസ്. സേതുമാധവൻ മമ്മൂട്ടി, മോഹൻലാൽ
 • പറന്നു പറന്ന് പറന്ന് പത്മരാജൻ രോഹിണി
 • അടുത്തടുത്ത് സത്യൻ അന്തിക്കാട് മോഹൻലാൽ, അഹല്യ

1985

 • ഇൌറൻ സന്ധ്യ ജേസി മമ്മൂട്ടി, ശോഭന
 • ഇൌ തണലിൽ ഇത്തിരി നേരം പി.ജി. വിശ്വംഭരൻ മമ്മൂട്ടി, ശോഭന
 • തമ്മിൽ തമ്മിൽ സാജൻ മമ്മൂട്ടി, ശോഭന
 • കഥ ഇതുവരെ ജോഷി മമ്മൂട്ടി, സുഹാസിനി
 • കൂടുംതേടി പോൾബാബു നദിയാ മൊയ്തു, മോഹൻലാൽ
 • ഗായത്രീദേവി എന്റെ അമ്മ സത്യൻ അന്തിക്കാട് രോഹിണി
 • എന്റെ കാണാക്കുയിൽ ശശികുമാർ രേവതി
 • ഇവിടെ ഇൌ തീരത്ത് പി.ജി. വിശ്വംഭരൻ രോഹിണി
 • ഒരിക്കൽ ഒരിടത്ത് ജേസി രോഹിണി
 • ഒന്നാം പ്രതി ഒളിവിൽ ബേബി
 • ഇൌ ലോകം ഇവിടെ കുറെ മനുഷ്യർ പി.ജി. വിശ്വംഭരൻ മമ്മൂട്ടി, അംജദ് ഖാൻ
 • ഉപഹാരം സാജൻ മമ്മൂട്ടി, ശോഭന
 • വാർത്ത ഐ.വി.ശശി മമ്മൂട്ടി, മോഹൻാൽ
 • അങ്ങാടിക്കപ്പുറത്ത് ഐ.വി. ശശി മമ്മൂട്ടി, മോഹൻാൽ
 • കണ്ടു കണ്ടറിഞ്ഞു സാജൻ മമ്മൂട്ടി, മോഹൻാൽ

1986

 • കരിയിലക്കാറ്റുപോലെ പത്മരാജൻ മമ്മൂട്ടി, മോഹൻാൽ
 • പപ്പൻ പ്രിയപ്പെട്ട പപ്പൻ സത്യൻ അന്തിക്കാട് മോഹൻാൽ
 • സുനിൽ വയസ് 20 കെ.എസ്. സേതുമാധവൻ ഉർവശി
 • കൂടയണയും കാറ്റ് ഐ.വി. ശശി മുകേഷ്
 • പൂമുഖപ്പടയിൽ നിന്നെയും കാത്ത് ഭദ്രൻ മമ്മൂട്ടി, മോഹൻാൽ
 • ചിലമ്പ് ഭരതൻ ശോഭന
 • ആയിരം കണ്ണുകൾ ജോഷി മമ്മൂട്ടി, മോഹൻാൽ
 • എന്ന് നാഥന്റെ നിമ്മി സാജൻ മമ്മൂട്ടി

1987

 • ഇത്രയും കാലം ഐ.വി. ശശി മമ്മൂട്ടി
 • ആൺകിളിയുടെ താരാട്ട് കൊച്ചിൻ ഹനീഫ മമ്മൂട്ടി, രേവതി

1988

 • മൂന്നാംപക്കം പത്മരാജൻ ജയറാം
 • മുക്തി ഐ.വി. ശശി മമ്മൂട്ടി, ശോഭന

1989

 • ചരിത്രം ജി.എസ്. വിജയൻ മമ്മൂട്ടി, ശോഭന
 • കാലാൾപ്പട വിജി തമ്പി ജയറാം, സുരേഷ് •ാപി

1990

 • വീണമീട്ടിയ വിലങ്ങുകൾ കൊച്ചിൻ ഹനീഫ ഉർവശി

1991

 • അപരാത ഐ.വി. ശശി ഉർവശി

1995

 • മഴവിൽകൂടാരം സിദ്ദിഖ് ഷമീർ ആനി

1996

 • ഹിറ്റ്ലിസ്റ്റ് ശശിമോഹൻ രതീഷ്
 • കിങ് സോളമൻ ബാലു കിരിയത്ത് ശ്രീവിദ്യ

2000

 • ഡ്രീംസ് ഷാജൂൺ കാര്യാൽ സുരേഷ്•ാപി, മീന

2004

 • ബ്ലാക്ക് രഞ്ജിത് മമ്മൂട്ടി

2005

 • രാജമാണിക്യം അൻവർ റഷീദ് മമ്മൂട്ടി

2006

 • ഭാർഗ്ഗവ ചരിതം മൂന്നാം ഖണ്ഡം ജോമോൻ മമ്മൂട്ടി
 • മഹാസമുദ്രം ഡോ.എസ്. ജനാർദ്ദനൻ മോഹൻലാൽ

2007

 • എബ്രാഹം ലിങ്കൾ പ്രമോദ് പപ്പൻ കലാഭവൻ മണി
 • നന്മ ശരത്ചന്ദ്രൻ വയനാട് കലാഭവൻ മണി
 • •ഗോൾ കമൽ രഞ്ജിത്ത്
 • റോക്ക് എൻ റോൾ രഞ്ജിത് മോഹൻലാൽ, മുകേഷ്

2008

 • വെറുതെ ഒരു ഭാര്യ അക്കു അക്ബർ ജയറാം, •ാപിക
 • മഞ്ചാടിക്കുരു അഞ്ജലി മേനോൻ പൃഥ്വിരാജ്, ഉർവശി

2009

 • മോസ് ൻ ക്യാറ്റ് ഫാസിൽ ദിലീപ്, അശ്വതി
 • മുസാഫിർ പ്രമോദ് പപ്പൻ മംമ്ത
 • അമ്മ ഒന്ന്, മക്കൾ മൂന്ന് രാജസേനൻ മുകേഷ്, സിത്താര

2011

2012

2013

2015

 • ലാവെൻണ്ടർ

2016

 • മറുപടി

2018

തമിഴ്[തിരുത്തുക]

 • നിലവേ മലരേ എസ്.എ. ചന്ദ്രശേഖർ നദിയാ മൊയ്തു
 • കണ്ണേ കണ്ണേമുതേ ശക്തി കണ്ണൻ അമല
 • വസന്തരാ•ം എസ്. എ. ചന്ദ്രശേഖർ വിജയകാന്ത്, സുധാചന്ദ്രൻ
 • അൻപുള്ള അപ്പ എ.സി. ത്രിലോക്ചന്ദർ ശിവാജി •ണേശൻ, നദിയാ മൊയ്തു
 • മീണ്ടും മഹാൻ ഉത്തമൻ പാണ്ഡ്യരാജ്, രേഖ
 • ഒരുവർ വാഴും ആലയം ഷൺമുഖപ്രിയൻ, പ്രഭു ശാന്തിപ്രിയ
 • പുതു പുതു അർത്ഥങ്ങൾ കെ. ബാലചന്ദ്രർ •ീത, സിത്താര
 • മനൈവി വന്ത നേരം കാരക്കുടി നാരായൺ രാധ, സിത്താര
 • പട്ടണംതാൻ പോകലാമെടീ കെ.പി. കോലപ്പൻ രാധിക
 • പട്ടിക്കാടൻ ടി.എസ്. കൃഷ്ണകുമാർ രൂപിണി
 • ആരടീ എടുങ്ങടീ കെ. ചന്ദ്രനാഥ് ഖുഷ്ബു
 • പുരിയാതെ പുതിർ കെ.എസ്. രവികുമാർ സിത്താര, രേഖ
 • നീ പാതി നാൻ പാതി വസന്ത് •ൌതമി
 • സീത കെ.എസ്. ചന്ദ്രശേഖർ കനക
 • പുതിയ രാ•ം ജയചിത്ര ജയചിത്ര
 • മാപ്പിളൈ വന്താച്ച് ശശി മോഹൻ •ൌതമി
 • നാനേ വരുവാൻ ശ്രീപ്രിയ ശ്രീപ്രിയ
 • തമ്പി പൊണ്ടാട്ടി പഞ്ചു അരുണാചലം രമ്യാകൃഷ്ണൻ, സുകന്യ
 • ആത്മ പ്രതാപ് പോത്തൻ •ഗൗതമി, രാംകി
 • ഉടൻപിറപ്പ് പി.വാസു സത്യരാജ്, കസ്തൂരി, സുകന്യ
 • അതിരടിപ്പടൈ ആർ.കെ. ശെൽവമണി റോജ
 • പൊൻവിലങ്ക് കെ.എസ്. രാജ്കുമാർ ശിവരഞ്ജിനി
 • കറുപ്പുവെള്ളൈ മനോബാല സുകന്യ
 • കൽകി കെ. ബാലചന്ദർ ശ്രുതി, പ്രകാശ്രാജ്
 • ഡിയർ സൺ മരുത് സോളൈ രാജേന്ദ്രൻ സൌന്ദര്യ
 • പാട്ടുപാടവാ ബി.ആർ. വിജയലക്ഷ്മി ലാവണ്യ
 • ഹീറോ കെ. ജ•നാഥൻ സുകന്യ
 • വസന്തം കെ. ശങ്കർ നിരോഷ
 • സൂര്യോദയം പാണ്ഡ്യൻ അറിവാളി അനൂജ
 • സം•മം സുരേഷ് കൃഷ്ണ വിന്ധ്യ
 • നിനയ്ക്കാതെ നാളില്ലയേ എ.എൽ. രാജ കാവേരി, പാർത്ഥിപൻ
 • എതിരി കെ.എസ്.രവികുമാർ മാധവൻ, സദ
 • റാം അമീർ സുൽതാൻ ജീവ
 • തൂത്തുകുടി ഹരികുമാർ ഹരികുമാർ
 • കാശ് •ൌരി മനോഹർ സം•ീത
 • കുറ്റപത്രികൈ ആർ.കെ. ശെൽവമണി റോജ
 • ബില്ല വിഷ്ണുവർദ്ധനൻ അജിത്
 • ബലം മുരളീകൃഷ്ണ സുഹാസിനി
 • വാമനൻ അഹമ്മദ് ജയ് രോഹിണി

തെലുഗു[തിരുത്തുക]

 • രാസലീല ജാൻഡി ആല സുമലത
 • ചിന്നാരി സ്നേഹം മുത്തയാല സുബ്ബയ്യ സീത
 • മൻമഥ സാമ്രാജ്യം ടി. ഭരദ്വാജ് കിന്നരി
 • ഭാരത് ബന്ദ് കോടി രാമകൃഷ്ണ അർച്ചന
 • റപ്പൂട്ടി റൌഡി കെ. വാസു -
 • സമരം ആർ.കെ. ശെൽവമണി റോജ
 • സംസാര വീണ മുത്തയാല സുബ്ബയ്യ രാധ
 • ശ്രീ ശ്രീമതി സത്യഭാമ എസ്.വി. കൃഷ്ണ റെഡ്ഡി വിജയശാന്തി
 • പ്രിയതമ •ീതാകൃഷ്ണ നിരോഷ
 • ധൈര്യം - -
 • ആലയം മുത്തയാല സുബ്ബയ്യ ഹണി റോസ്, ശിവാജി
 • ബില്ല-2009 മെഹർ രമേഷ് പ്രഭാസ്, നമിത

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റഹ്‌മാൻ_(നടൻ)&oldid=3254655" എന്ന താളിൽനിന്ന് ശേഖരിച്ചത്