സുരുട്ടി
ദൃശ്യരൂപം
(Raga Surutti എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർണ്ണാടകസംഗീതത്തിലെ ഒരു രാഗമാണ് സുരുട്ടി. ഇരുപത്തിയെട്ടാമതു മേളകർത്താരാഗമായ ഹരികാംബോജിയുടെ ജന്യരാഗമാണ് സുരുട്ടി.
ഘടന
[തിരുത്തുക]- ആരോഹണം
- സ രി2 മ1 പ നി2 ധ2 നി2 സ
- അവരോഹണം
- സ നി2 ധ2 പ മ1 ഗ3 പ മ1 രി2 സ
കൃതികൾ
[തിരുത്തുക]കൃതി | കർത്താവ് |
---|---|
ഗീതാർത്ഥമു | ത്യാഗരാജസ്വാമികൾ |
നീലവർണ്ണ പാഹിമാം | ഇരയിമ്മൻ തമ്പി |
അലർശരപരിതാപം | സ്വാതി തിരുനാൾ |
ബാലസുബ്രഹ്മണ്യം ഭജേഹം | മുത്തുസ്വാമി ദീക്ഷിതർ |
ശ്രീ വെങ്കട ഗിരീശം | മുത്തുസ്വാമി ദീക്ഷിതർ |
ചലച്ചിത്രഗാനങ്ങൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം | സംഗീത സംവിധായകൻ |
---|---|---|
സുകുമാര കലകൾ | കൊട്ടാരം വിൽക്കാനുണ്ടു് | ജി ദേവരാജൻ |
വനശ്രീ മുഖം | രംഗം | കെ വി മഹാദേവൻ |
മധുമൊഴി | ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം | ജോൺസൺ |
കഥകളിപദങ്ങൾ
[തിരുത്തുക]- പുഷ്കരവിലോചന - കുചേലവൃത്തം
- ഓതുന്നേൻ ഒരു - കർണ്ണശപദം
- മന്മദനാശന - കിരാതം
- ചെയ്വാൻ താവക - രുഗ്മാംഗദാചരിതം
- വീരസോദരസുമതേ - ഉത്തരാസ്വയംവരം