റേച്ചൽ സണ്ണി പനവേലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rachel Sunny Panaveli എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരളത്തിലെ പൊതുപ്രവർത്തകയും കോൺഗ്രസ് (എസ്.) നേതാവുമായിരുന്നു റേച്ചൽ സണ്ണി പനവേലി. കേരള നിയമസഭയിൽ ഏറ്റവും കുറച്ചുകാലം അംഗമായിരുന്ന വനിതയെന്ന റെക്കോർഡിനുടമയാണ് റേച്ചൽ സണ്ണി പനവേലി.

ജീവിതരേഖ[തിരുത്തുക]

എം.ജി. എബ്രഹാം കൈതവനയുടേയും ശോശാമ്മ എബ്രഹാമിന്റേയും മകളായി 1941 ആഗസ്റ്റ് എട്ടിന് ജനിച്ചു. 72ആം വയസ്സിൽ 2013 ഡിസംബർ 20 ന് അന്തരിച്ചു. [1] ഭർത്താവ് സണ്ണി പനവേലി എം.എൽ.എ ആയിട്ടുണ്ട്. എം.എൽ.എ. പദവിയിലിരിക്കേ അന്തരിച്ച സണ്ണിക്കുപകരം ഭാര്യയെ ഉപതിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുകയായിരുന്നു. മകൻ ബിജിലി പനവേലി 2001-ൽ റാന്നി നിയമസഭാമണ്ഡലത്തിൽ നിന്ന് കോൺഗ്രസ് (ഐ.) സ്ഥാനാർത്ഥിയായി മൽസരിച്ച് പരാജയപ്പെട്ടിരുന്നു.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
1986*(1) റാന്നി നിയമസഭാമണ്ഡലം റേച്ചൽ സണ്ണി പനവേലി കോൺഗ്രസ് (എസ്.) എൽ.ഡി.എഫ്. എം.സി. ചെറിയാൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

1986 -ൽ സണ്ണി പനവേലിയുടെ നിര്യാണത്തെതുടർന്ന് 23-01-1986-ൽ നടന്ന ഉപതിരഞ്ഞെടുപ്പ്.

കുടുംബം[തിരുത്തുക]

ഭർത്താവ് മുൻ എം.എൽ.എ. പരേതനായ സണ്ണി പനവേലി. രണ്ട് ആൺമക്കൾ - ബിജിലി പനവേലി, ഷാജി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=റേച്ചൽ_സണ്ണി_പനവേലി&oldid=3812453" എന്ന താളിൽനിന്ന് ശേഖരിച്ചത്