റേച്ചൽ ആംസ്
റേച്ചൽ ആംസ് | |
---|---|
ജനനം | Rachel Kay Foulger നവംബർ 2, 1929 പോർട്ട്‌ലാന്റ്, ഒറിഗോൺ, U.S. |
മറ്റ് പേരുകൾ | ജൂഡിത്ത് ആംസ് |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ഏഞ്ചൽസ് |
സജീവ കാലം | 1951–2007, 2009–2015 |
ജീവിതപങ്കാളി(കൾ) | Jack Genung (m. 1952; div. 19??) |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | ബൈറോൺ ഫോൾഗർ ഡൊറോത്തി ആഡംസ് |
ഒരു അമേരിക്കൻ ചലച്ചിത്ര-ടെലിവിഷൻ നടിയാണ് പ്രൊഫഷണലായി റേച്ചൽ ആംസ് എന്നറിയപ്പെടുന്ന റേച്ചൽ കേ ഫൗൾഗർ.
അഭിനേതാക്കളായ ബൈറോൺ ഫൗൾഗറിന്റെയും ഡൊറോത്തി ആഡംസിന്റെയും മകളായ റേച്ചൽ പോർട്ട്‌ലാന്റ്, ഒറിഗൺ, കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലാണ് വളർന്നത്. ലോസ് ഏഞ്ചൽസിലെ യൂണിവേഴ്സിറ്റി ഹൈസ്കൂളിലും കാലിഫോർണിയ സർവകലാശാലയിലും പഠിച്ചു.[1] പാരാമൗണ്ട് പിക്ചേഴ്സുമായി അഭിനയ കരാർ ഒപ്പിടുന്നതിന് മുമ്പ് നാടകം പഠിക്കുകയും, സ്റ്റേജ് നാമം ആയി ജൂഡിത്ത് ആംസ് ഉപയോഗിച്ചിരുന്നു. സ്റ്റുഡിയോയിലെ സയൻസ് ഫിക്ഷൻ ചിത്രമായ വെൻ വേൾഡ്സ് കൊളൈഡ് (1951) എന്ന ചിത്രത്തിലൂടെയാണ് അവർ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് റിക്കോച്ചെ റൊമാൻസ് (1954). [2]എന്ന ചിത്രത്തിലും അഭിനയിച്ചു.
ടെലിവിഷനിൽ 1964-ൽ ആരംഭിച്ച സോപ്പ് ഓപ്പറ ജനറൽ ഹോസ്പിറ്റലിൽ ഓഡ്രി മാർച്ച് ഹാർഡി എന്ന കഥാപാത്രത്താലാണ് അവർ കൂടുതൽ അറിയപ്പെടുന്നത്. അമ്പത് വർഷത്തിലേറെയായി ഈ പരമ്പര ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയതും ഇതിൽ ആംസിന്റെ കഥാപാത്രം വളരെക്കാലം നീണ്ടുനിന്നതും ഒന്നിലധികം എമ്മി അവാർഡുകളും നേടിയിരുന്നു.[3]
ആദ്യകാലജീവിതം
[തിരുത്തുക]അഭിനേതാക്കളായ ബൈറോൺ ഫൗൾഗറിന്റെയും (പിന്നീട് കോളേജ് നാടക പരിശീലകനും [4]) ഡൊറോത്തി ആഡംസിന്റെയും മൂത്ത മകളായി ആംസ് 1929 നവംബർ 2 ന് ഓറിഗോണിലെ പോർട്ട്‌ലാന്റിൽ [5][6] റേച്ചൽ കേ ഫൗൾജർ ആയി ജനിച്ചു.[6][7] അവരുടെ സഹോദരി മേരി അമണ്ട ഫൗൾജർ 1942 മെയ് 16 നാണ് ജനിച്ചത്. അച്ഛനിലൂടെ സാൾട്ട് ലേക്ക് സിറ്റി പ്രദേശത്ത് സ്ഥിരതാമസമാക്കിയ നോർഫോക്കിൽ നിന്നുള്ള ഇംഗ്ലീഷ് കുടിയേറ്റക്കാരുടെ നാലാം തലമുറയായ ഇംഗ്ലീഷ് വംശജയാണ്.[7]
ആംസ് തന്റെ ആദ്യകാല ജീവിതം പോർട്ട്‌ലാന്റിൽ ചെലവഴിച്ചു. പക്ഷേ അവളുടെ മാതാപിതാക്കൾക്ക് പസഡെന പ്ലേ ഹൗസിൽ പ്രകടനം നടത്താനും പഠിപ്പിക്കാനും കഴിയുന്നതിനായി കാലിഫോർണിയയിലേക്ക് താമസം മാറ്റി.[8]യൂണിവേഴ്സിറ്റി ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ അവർ പിന്നീട് ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവകലാശാലയിൽ ചേർന്നു, അവിടെ അമ്മ സർവ്വകലാശാലയുടെ നാടക വിഭാഗത്തിൽ പ്രൊഫസറായിരുന്നു.[9]
കരിയർ
[തിരുത്തുക]ആദ്യകാല ജോലി
[തിരുത്തുക]1949-ൽ തീർത്ഥാടന നാടകത്തിൽ ആംസ് പ്രൊഫഷണലായി അരങ്ങേറ്റം കുറിച്ചു. കാലിഫോർണിയയിലെ പസഡെനയിലെ പസഡെന പ്ലേ ഹൗസിൽ വൺ ഫൂട്ട് ഇൻ ഹെവൻ എന്ന സിനിമയിൽ അഭിനയിക്കാൻ മാതാപിതാക്കളോടൊപ്പം ചേർന്നു.[9] ജൂഡിത്ത് ആംസ് എന്ന സ്റ്റേജ് നാമത്തിൽ അവർ സിനിമയിലേക്ക് മാറി, 1950 കളുടെ തുടക്കത്തിൽ പാരാമൗണ്ട് പിക്ചേഴ്സുമായി മൂന്ന് വർഷത്തേക്ക് കരാറിലായിരുന്നു. 1933-ൽ ഇതേ പേരിൽ പുറത്തിറങ്ങിയ നോവലിനെ അടിസ്ഥാനമാക്കിയ ഒരു സയൻസ് ഫിക്ഷൻ ത്രില്ലറായ വെൻ വേൾഡ്സ് കൊളൈഡ് (1951) ആയിരുന്നു അവരുടെ ആദ്യ ചലച്ചിത്രം.[9] അതേ വർഷം, യുസിഎൽഎയിലെ സാഹോദര്യജീവിതം രേഖപ്പെടുത്തുന്ന ഒരു ഹ്രസ്വചിത്രമായ ടോസ്റ്റ് ടു ഔവർ ബ്രദറിൽ അവർ അഭിനയിച്ചു. അവിടെ അവർ ഒരു വിദ്യാർത്ഥിയായിരുന്നു.
ദി ടേണിംഗ് പോയിന്റ് (1952) എന്ന നോയർ സിനിമയിൽ അവർക്ക് അംഗീകാരമില്ലാത്ത ഒരു വേഷം ഉണ്ടായിരുന്നു. തുടർന്ന് വെസ്റ്റേൺ ആരോഹെഡിൽ (1953) ചാൾട്ടൺ ഹെസ്റ്റണിനൊപ്പം ഒരു ചെറിയ ഭാഗം വേഷം ഉണ്ടായിരുന്നു. അടുത്ത വർഷം, വെസ്റ്റേൺ കോമഡി റിക്കോച്ചെറ്റ് റൊമാൻസ് (1954) എന്ന സിനിമയിൽ അഭിനയിച്ചു. പ്രൈം-ടൈം ടെലിവിഷനിലെ തന്റെ പതിവ് വേഷത്തിൽ, ആംസ് 1959-ൽ ആ പ്രോഗ്രാമിന്റെ അവസാന സീസണിൽ ദി ലൈനപ്പിൽ പോലീസ് വനിത സാൻഡി മക്അലിസ്റ്ററായി അഭിനയിച്ചു. ദി ലൈഫ് ആൻഡ് ലെജൻഡ് ഓഫ് വ്യാറ്റ് ഇയർപ്, ദി വിർജീനിയൻ, അയേൺസൈഡ്, വാഗൺ ട്രെയിൻ, ട്രാക്ക്ഡൗൺ, ബെൻ കേസി, പെറി മേസൺ, ആൽഫ്രഡ് ഹിച്ച്കോക്ക് പ്രസന്റ്സ്, സയൻസ് ഫിക്ഷൻ തിയേറ്ററിൽ ആറ് വ്യത്യസ്ത വേഷങ്ങൾ തുടങ്ങിയവയിലും ടെലിവിഷനിൽ ഡസൻ കണക്കിന് അതിഥി വേഷങ്ങളും ആംസ് അഭിനയിച്ചിരുന്നു.[10]1960-ലെ വെസ്റ്റേൺ ഗൺഫൈറ്റേഴ്‌സ് ഓഫ് അബിലൈനിൽ ബസ്റ്റർ ക്രാബ്, ബാർട്ടൻ മക്ലെയ്ൻ എന്നിവർക്കൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ചു.
അവലംബം
[തിരുത്തുക]- ↑ Onofrio, Jan (1999). Oregon Biographical Dictionary (in ഇംഗ്ലീഷ്). Somerset Publishers, Inc. pp. 2–3. ISBN 9780403098415. Retrieved 16 September 2018.
- ↑ "Rachel Ames". TV Guide. Retrieved May 26, 2016.
- ↑ "About GH: About the Actors: Rachel Ames". Soap Central. Archived from the original on 2016-10-09. Retrieved May 27, 2016.
- ↑ "Rachel Ames Signed To Play Policewoman On 'Lineup' Series". The Oil City Derrick. September 19, 1959. p. 23. Retrieved October 21, 2015 – via Newspapers.com.
- ↑ Onofrio 1999, പുറങ്ങൾ. 2–3. sfn error: multiple targets (2×): CITEREFOnofrio1999 (help)
- ↑ 6.0 6.1 Aaker, Everett (2006). Encyclopedia of Early Television Crime Fighters: All Regular Cast Members in American Crime and Mystery Series, 1948-1959. McFarland. p. 13. ISBN 978-0-786-42476-4.
- ↑ 7.0 7.1 Foulger, Bryan. "Fourth Generation". Brian Foulger Family History. Retrieved May 25, 2016.
RACHEL KAY FOULGER, born 1929 Portland Oregon
- ↑ Wittbeck, Charles (July 14, 1967). "Soaper Actress Has Army of Fans". The Toledo Blade. p. 18.
- ↑ 9.0 9.1 9.2 Aaker 2006, പുറങ്ങൾ. 13–14. sfn error: multiple targets (2×): CITEREFAaker2006 (help)
- ↑ "Science Fiction Theatre Cast". TV.com. Archived from the original on 2020-03-18. Retrieved May 27, 2016.
Works cited
[തിരുത്തുക]- Aaker, Everett (2006). Encyclopedia of Early Television Crime Fighters. McFarland. ISBN 978-0-7864-6409-8.
- Onofrio, Jan (1999). Oregon Biographical Dictionary. North American Book Distributors. ISBN 0-403-09841-6.
{{cite book}}
: Invalid|ref=harv
(help) - Terrace, Vincent (1985). Encyclopedia of Television Series, Pilots and Specials. Vol. 2. New York Zoetrope.
{{cite book}}
: Invalid|ref=harv
(help) - Vermilye, Jerry (2006). Buster Crabbe: A Biofilmography. McFarland. ISBN 978-0-786-49570-2.
{{cite book}}
: Invalid|ref=harv
(help)