രാഗം താനം പല്ലവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Raagam Thaanam Pallavi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാഗം താനം പല്ലവി'
സംവിധാനംഎ.ടി. അബു
നിർമ്മാണംഓച്ചിര രാമചന്ദ്രൻ
രചനഎ.ടി. അബു
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
സംഭാഷണംഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾസോമൻ
ശ്രീവിദ്യ
ശങ്കരാടി
ജനാർദ്ദനൻ
സംഗീതംഎം കെ അർജ്ജുനൻ
പശ്ചാത്തലസംഗീതംജോൺസൺ
ഗാനരചനഏ. പി. ഗോപാലൻ
ഛായാഗ്രഹണംസി. രാമചന്ദ്രമേനോൻ
സംഘട്ടനംശെൽവമണി
ചിത്രസംയോജനംഎം.എസ്. മണി
സ്റ്റുഡിയോഅമൃത മൂവീസ്
ബാനർഅമൃത മൂവീസ്
വിതരണംഡിന്നി ഫിലിംസ് റിലീസ്
പരസ്യംകുര്യൻ വർണ്ണശാല
റിലീസിങ് തീയതി
  • 31 ഒക്ടോബർ 1980 (1980-10-31)
രാജ്യംഭാരതം
ഭാഷമലയാളം

എ.ടി. അബു സംവിധാനം ചെയ്ത് 1980 ൽ പുറത്തിറങ്ങിയ ഇന്ത്യൻ മലയാള ചിത്രമാണ് രാഗം താനം പല്ലവി . ശ്രീവിദ്യ, ശങ്കരാടി, സോമൻ, കുതിരവട്ടം പപ്പു എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ എ പി ഗോപാലൻ എഴുതിയ വരികൾ ഗാനങ്ങൾക്ക് എം കെ അർജുനന്റെ സംഗീതം നൽകി.[1] [2] [3]

പ്രമേയം[തിരുത്തുക]

ദാരിദ്ര്യവും ചായാൻ ഒരു മരവില്ലാത്ത ഒരു വള്ളിഒടിഞ്ഞുതൂങ്ങുന്നപോലെ ആശ്രയത്തിനായി ദാഹിക്കുന്ന ഒരു സ്ത്രീ ഹൃദയത്തിന്റെ തകർന്നുവീഴ്ചയാണ് ഈ ചിത്രത്തിന്റെ കഥ. നൃത്തപഠനം കഴിഞ്ഞ ജോലിയന്വേഷിക്കുന്ന നന്ദിനി (ശ്രീവിദ്യ) ഒരു ദരിദ്രകുടുംബാംഗമാണ്. വൃദ്ധനായ അച്ചൻ മാരാരുടെ(കൊട്ടാരക്കര ശ്രീധരൻ നായർ) ശുഷ്കമായ വരുമാനം ആ കുടുംബത്തിന്റെ ചിലവിനാകുന്നില്ല. അയലത്ത് താമസിക്കുന്ന ജയൻസാർ(എം.ജി. സോമൻ) ആണ് ആ കുടുംബത്തിനൊരാശ്രയം. അവൾ ആ നന്മമരത്തിൽ ചായാൻ മോഹിക്കുന്നു. അവളെയും അദ്ദേഹത്തിനിഷ്ടമാണ്. അവളുടെ ചേച്ചിയുടെ ഭർത്താവ അപ്പുക്കുട്ടൻ(ശ്രീനിവാസൻ) ഒരു മദ്യപാനിയും ഒഴപ്പാളിയും ആണ്. ജയൻ സാറിന്റെ ശ്രമഫലമായി ദൂരെ ഒരു സ്കൂളിൽ അവൾക്ക് ജോലിലഭിക്കുന്നു. ഒരുവിധം പച്ചപിടിക്കുന്നതിനിടയിൽ ജയൻ തന്റെ സുഹൃത്തിന്റെ സോദരിയുമായുള്ള(ജലജ) പൂർവ്വപ്രണയവും അച്ഛന്റെ(ശങ്കരാടി) എതിർപ്പുകാരണം അവളുടെ മരണത്തിലെത്തിയ അതിന്റെ കലാശവും ഇനി ഒരു വിവാഹമില്ലെന്നും പറയുന്നു. ജോലിസ്ഥലത്ത് സുമുഖനായ രവി എന്ന ഒരു ചെറുപ്പക്കാരനെ(രേവി മേനോൻ) പരിചയപ്പെടുന്നു. അയാളുമായി അടുക്കുന്നു. അയാൾ അവളെ ഉപയോഗിച്ച് ചതിക്കുന്നു. അപകീർത്തിയാൽ ജോലി നഷ്ടപ്പെടുന്നു. ജയൻ അവളെ സ്വീകരിക്കുന്നു.

അഭിനേതാക്കൾ[4][തിരുത്തുക]

ക്ര.നം. താരം വേഷം
1 ശ്രീവിദ്യ നന്ദിനിക്കുട്ടി
2 ശങ്കരാടി ജയചന്ദ്രന്റെ പിതാവ്
3 കുതിരവട്ടം പപ്പു ഗോപാലൻകുട്ടി(കുശനി)
4 എം.ജി. സോമൻ ജയചന്ദ്രൻ
5 മീന ജയചന്ദ്രന്റെ അമ്മ
6 കൊട്ടാരക്കര ശ്രീധരൻ നായർ മാരാർ
7 ശ്രീനിവാസൻ അപ്പുകുട്ടൻ
8 രേവി മേനോൻ വേണു
9 ജലജ ജാനു
10 ഗീത (പഴയത്) സിസിലി

ഗാനങ്ങൾ[5][തിരുത്തുക]

ക്ര. നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 അത്തപ്പൂ ചിത്തിരപ്പൂ ജെൻസി ,കോറസ്‌
2 കണ്ണുണ്ടെങ്കിലും കെ ജെ യേശുദാസ്
3 നുകരാത്ത പൂവോ കെ ജെ യേശുദാസ്,വാണി ജയറാം
4 പാർവതി സ്വയംവരം കെ ജെ യേശുദാസ് രാഗമാലിക (ഹംസധ്വനി ,കല്യാണി ,ധന്യാസി ,സരസ്വതി )


അവലംബം[തിരുത്തുക]

  1. "രാഗം താനം പല്ലവി'(1980)". www.malayalachalachithram.com. Retrieved 2020-04-11.
  2. "രാഗം താനം പല്ലവി'(1980)". malayalasangeetham.info. Retrieved 2020-04-11.
  3. "രാഗം താനം പല്ലവി'(1980)". spicyonion.com. Retrieved 2020-04-11.
  4. "രാഗം താനം പല്ലവി'(1980)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-11. {{cite web}}: Cite has empty unknown parameter: |1= (help)
  5. "രാഗം താനം പല്ലവി'(1980)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=രാഗം_താനം_പല്ലവി&oldid=3929641" എന്ന താളിൽനിന്ന് ശേഖരിച്ചത്