ആർ.എൽ.വി. രാമകൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(R.L.V. Ramakrishnan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേരളീയനായ നർത്തകനും ചലച്ചിത്ര അഭിനേതാവുമാണ് ഡോ. ആർ.എൽ.വി. രാമകൃഷ്ണൻ. 2001 ൽ എം.ജി യൂണിവേഴ്സിറ്റി കലാപ്രതിഭയായിരുന്നു. മോഹിനിയാട്ടത്തിൽ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും നേടിയിട്ടുള്ള രാമകൃഷ്ണൻ കേരളകലാമണ്ഡലത്തിൽ നിന്ന് എം.ഫിലും പി.എച്ച്.ഡിയും ചെയ്തു. മോഹിനിയാട്ടത്തിലെ ഗവേഷണത്തിനായിരുന്നു ഡോക്ടറേറ്റ്. ചാലക്കുടിയിൽ കലാഭവൻ മണി തുടങ്ങിവെച്ച കലാഗൃഹത്തിലെ പ്രധാന അദ്ധ്യാപകനും കാലടി സംസ്കൃത സർവ്വകലാശാലയിൽ ഗസ്റ്റ് ലക്ച്വററായും പ്രവർത്തിച്ചു. താമരക്കുന്നിലെ ഭദ്രപുരാണം, തീറ്റ റപ്പായി, മസനഗുഡിയിലെ മന്നാഡിയാർ, സീബ്രാവരകൾ തുടങ്ങിയവയാണ് അഭിനയിച്ച ചിത്രങ്ങൾ. [1]കലാഭവൻ മണിയുടെ സഹോദരനാണ്.

വിവാദം[തിരുത്തുക]

കേരള സംഗീതനാടക അക്കാദമിയുടെ ഓൺലൈൻ നൃത്തോത്സവം പരിപാടിയിൽ മോഹിനിയാട്ടം അവതരിപ്പിക്കാൻ ഡോ. ആർ.എൽ.വി രാമകൃഷ്ണന് അവസരം നിഷേധിച്ച സംഭവം വിവാദമായി. [2]

അവലംബം[തിരുത്തുക]

  1. "ചേട്ടൻറെ മരണശേഷം ഞങ്ങളുടെ കുടുംബത്തിന് എന്ത് സംഭവിച്ചുവെന്നു ആരും". നാന. Archived from the original on 2020-10-04. Retrieved October 4, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "ആർ.എൽ.വി രാമകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ച് നാടക്". മാതൃഭൂമി. October 2, 2020. Archived from the original on 2020-10-04. Retrieved October 4, 2020.{{cite web}}: CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ആർ.എൽ.വി._രാമകൃഷ്ണൻ&oldid=3972314" എന്ന താളിൽനിന്ന് ശേഖരിച്ചത്