ഡ്രീം ഓഫ് സ്പ്രിംഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Rêve de printemps എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Rêve de printemps
William-Adolphe Bouguereau (1825-1905) - A Dream of Spring (1901).jpg
കലാകാ(രൻ/രി)William-Adolphe Bouguereau
വർഷം1901
അളവുകൾ190 സെ.m × 130 സെ.m (73 in × 50 in)
സ്ഥലംIndianapolis Museum of Art

1901-ൽ ഫ്രഞ്ച് കലാകാരനായ വില്യം-അഡോൾഫ് ബോഗുറേ ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രമാണ് ഡ്രീം ഓഫ് സ്പ്രിംഗ് (Rêve de printemps) വസന്തത്തെ അപ്രസ്തുത പ്രശംസയായി ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വനപ്രദേശത്തെ ജലധാരയ്ക്കരികിൽ ഇരിക്കുന്ന ഒരു യുവതിക്കു ചുറ്റും മൂന്നു കുഞ്ഞുമാലാഖമാർ (ദൈവദൂതർ) വസന്തകാലപൂക്കൾകൊണ്ട് ഒരു റീത്തുണ്ടാക്കി കിരീടം പോലെ യുവതിയെ അണിയിക്കുവാൻ ശ്രമിക്കുന്നതായി കാണിച്ചിരിക്കുന്നു.[1][2]

ചിത്രകാരനെക്കുറിച്ച്[തിരുത്തുക]

Self portrait, by William Bouguereau.jpg

ഫ്രഞ്ചുകാരനായ ഒരു ചിത്രകാരനായിരുന്നു വില്യം-അഡോൾഫ് ബോഗുറേ. തന്റെ യഥാർത്ഥമായ ചിത്രങ്ങളിൽ അദ്ദേഹം പുരാണരംഗങ്ങൾ ചിത്രീകരിക്കുകവഴി ക്ലാസിൿ രംഗങ്ങൾക്ക്, സവിശേഷമായി സ്ത്രീശരീരചിത്രീകരണങ്ങൾക്ക് അദ്ദേഹം നവീനഅർത്ഥങ്ങൾ പകർന്നുനൽകി. [3]തന്റെ ജീവിതകാലത്ത് ഫ്രാൻസിലും അമേരിക്കയിലും പ്രസിദ്ധനായ അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചിത്രങ്ങൾക്ക് ഉയർന്ന വില കിട്ടുകയും ചെയ്തു.[4]മാറുന്ന അഭിരുചികളാൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യമാകുമ്പോഴേക്കും ബോഗുറേയ്ക്കും അദ്ദേഹത്തിന്റെ രചനകൾക്കും സ്വീകാര്യത കുറഞ്ഞുവന്നു.[4] എന്നാൽ 1980 കാലത്ത് രൂപഹിത്രീകരണത്തിൽ ഉണ്ടായ താല്പര്യങ്ങളാൽ അദ്ദേഹം വീണ്ടും ജനശ്രദ്ധയാകർഷിച്ചു.[4] ലഭ്യമായ അറിവുകൾ അനുസരിച്ച് ജീവിതകാലത്ത് 822 രചനകൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ പലതിനേക്കുറിച്ചും യാതൊരു അറിവുകളും ലഭ്യമല്ല.[5]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Dream of Spring (Rêve de printemps), Bouguereau, William-Adolphe, Indianapolis Museum of Art, www.imamuseum.org
  2. Indianapolis Museum of Art receives major painting by William-Adolphe Bouguereau, artdaily.com
  3. Wissman, Fronia E. (1996). Bouguereau (1st ed പതിപ്പ്). San Francisco: Pomegranate Artbooks. ISBN 0876545827. OCLC 33947605.CS1 maint: Extra text (link)
  4. 4.0 4.1 4.2 Glueck, Grace (January 6, 1985). "To Bouguereau, Art Was Strictly 'The Beautiful'". The New York Times. ശേഖരിച്ചത് 27 January 2013.
  5. Ross, Fred. "William Bouguereau: Genius Reclaimed". Art Renewal. മൂലതാളിൽ നിന്നും സെപ്റ്റംബർ 18, 2015-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് ജനുവരി 27, 2013.
"https://ml.wikipedia.org/w/index.php?title=ഡ്രീം_ഓഫ്_സ്പ്രിംഗ്&oldid=3207189" എന്ന താളിൽനിന്ന് ശേഖരിച്ചത്