ചെയർമാൻ മാവോയുടെ വചനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Quotations from Chairman Mao എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
മാവോയുടെ വചനങ്ങൾ
"ദി ലിറ്റിൽ റെഡ് ബുക്ക്"
200px
കർത്താവ്മാവോ സേതുങ്ങ്
(Mao Tse-Tung)
യഥാർത്ഥ പേര്毛主席语录
Máo zhǔxí yǔlù
രാജ്യംചൈന
ഭാഷചൈനീസിലും
മറ്റ് ഭാഷകളിലും
സാഹിത്യവിഭാഗംരാഷ്ട്രീയ സിദ്ധാന്തം
പ്രസാധകൻചൈനാ ഗവൺമെന്റ്
പ്രസിദ്ധീകരിച്ച തിയതി
ജനുവരി 1964
മാധ്യമംഅച്ചടി (ഹാർഡ് കവർ & പേപ്പർ ബാക്ക്)
ISBN978-0-8351-2388-4
OCLC23380824

ചൈനീസ് വിപ്ലവ നായകൻ മാവോ സേതൂങ്ങിന്റെ പ്രസംഗങ്ങൾ, രചനകൾ തുടങ്ങിയവയിൽ നിന്നും തെരഞ്ഞെടുത്ത ഭാഗങ്ങൾ ഉൾക്കൊള്ളിച്ച് പ്രസിദ്ധീകരിച്ച കൃതിയാണ് ചെയർമാൻ മാവോയുടെ വചനങ്ങൾ (simplified Chinese: 毛主席语录; traditional Chinese: 毛主席語錄; pinyin: Máo zhǔxí yǔlù). പാശ്ചാത്യ ലോകത്ത് ഈ കൃതി ചുവന്ന ചെറിയ പുസ്തകം (ദി ലിറ്റിൽ റെഡ് ബുക്ക്) എന്ന പേരിൽ അറിയപ്പെടുന്നു.[1]

ചുവന്ന പുറംചട്ടയോടുകൂടി, കയ്യിലൊതുങ്ങാവുന്ന വലിപ്പത്തിൽ 1964 ൽ ചൈനീസ് ഗവൺമെന്റ് അച്ചടിച്ച് പ്രസിദ്ധീകരിച്ച മാവോ വചനങ്ങൾ, ലോകത്ത് ഏറ്റവുമധികം അച്ചടിക്കപ്പെട്ട പുസ്തകങ്ങളിലൊന്നാണ്.[2] 33 വിഭാഗങ്ങളിലായി മാവോയുടെ 427 ഉദ്ധരണികൾ സമാഹരിച്ച് മാവോയിസ്റ്റ് കമ്മ്യൂണിസ്റ്റ് നിലപാടുകളായി ഈ പുസ്തകത്തിൽ അവതരിപ്പിച്ചിരിക്കുന്നു. വിപ്ലവപ്രയോഗങ്ങളുടെ വിശദീകരണത്തിനുപുറമേ, രാജ്യസ്നേഹം, അച്ചടക്കം, സ്ത്രീവിവേചനം തുടങ്ങി സാമൂഹ്യ - രാഷ്ട്രീയ ജീവിതത്തിന്റെ വിവിധവശങ്ങളെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് ഇതിലുള്ളത്. "അധികാരം തോക്കിൻ കുഴലിലൂടെ" തുടങ്ങിയ മാവോയുടെ പ്രസിദ്ധമായ പ്രസ്താവനകളും ഈ പുസ്തകത്തിലടങ്ങിയിരിക്കുന്നു.[3][4] സാസ്കാരികവിപ്ലവകാലത്ത് മാവോ വചനങ്ങൾ ചൈനയിൽ ഏറ്റവുമധികം പ്രചരിപ്പിക്കപ്പെട്ടു. ഈ പുസ്തകം കൈവശമില്ലാത്തവരെ പാർട്ടിവിരുദ്ധരായി കാണുന്ന പതിവും അക്കാലത്തുണ്ടായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. Living Revolution - The little red book, ശേഖരിച്ചത് 2012 നവംബർ 9 Check date values in: |accessdate= (help)
  2. 2.0 2.1 The Little Red Book – Quotations of Mao Zedong, ശേഖരിച്ചത് 2012 നവംബർ 9 Check date values in: |accessdate= (help)
  3. marxists.org:Mao Tse Tung Internet Archive, ശേഖരിച്ചത് 2012 നവംബർ 9 Check date values in: |accessdate= (help)
  4. Some Selected Quotes from Mao's Little Red Book, ശേഖരിച്ചത് 2012 നവംബർ 9 Check date values in: |accessdate= (help)