സി ചിങ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Qi Jingyi എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സി ചിങ് സമാധി മണ്ഡപം

ചൈനയിൽ ജീവിച്ചിരുന്ന (1656-1719) ഒരു ഖാദിരിയ്യ സൂഫി ഗുരുവായിരുന്നു സി ചിങ് (ചൈനീസ്  : 祁静) ഹിലാൽ അൽ-ദ്ദീൻ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഇദ്ദേഹം ഇസ്‌ലാം മതവും, ഖാദിരിയ്യ സരണിയും ചൈനീസ് പ്രവിശ്യകളിൽ പ്രചരിപ്പിച്ചവരിൽ മുഖ്യ പങ്ക് വഹിക്കുന്നു. ശ്രേഷ്‌ഠ ഗുരു സി എന്നർത്ഥം വരുന്ന സി ദാഉസു (祁道祖) എന്നാണ് ഖാദിരിയ്യ സൂഫികൾക്കിടയിൽ സി ചിങ് വിശേഷിപ്പിക്കപ്പെടുന്നത്. [1]

1672 ൽ ചൈനീസ് സൂഫികളിൽ പ്രമുഖനായ അഫാഖ് ഖോജയെ സന്ദർശിക്കുന്നതിലൂടെയായിരുന്നു ആധ്യാത്മിക രംഗത്തേക്കുള്ള ഇദ്ദേഹത്തിൻറെ പ്രവേശനം. മത അറിവുകൾ കരസ്ഥമാക്കി ത്വരീഖത്തിലേക്കുള്ള പ്രവേശനം ആവശ്യപ്പെട്ട പതിനാറ് വയസ്സുകാരനായ സിയോട്; "ഞാൻ നിൻറെ ഗുരുവല്ലെന്നും ആധ്യാത്മികത പകർന്ന് നൽകാൻ വിധിക്കപ്പെട്ട നിൻറെ ഗുരു കിഴക്കൻ കടൽ കടന്ന് കിഴക്കൻ മേഖലയിൽ എത്തിപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിൽ നിന്നും ത്വരീഖത്ത് കരസ്ഥമാക്കി അതി പ്രശസ്തനായി തീരുക" എന്ന് ഖോജ മറുപടി പറഞ്ഞു.[2]

തുടർന്ന് അഫാഖ് ഖോജയിൽ നിന്നും സമ്മതം വാങ്ങി യാത്രയായ സി ചിങ് സൂഫി കുലപതിയായ ഖോജ സയ്യിദ് അബ്ദുല്ലയെ കണ്ടെത്തുകയും ആധ്യാത്മിക അറിവുകൾ ആർജ്ജിച്ചു പിൽകാലത്ത് അതി പ്രശസ്തനായി മാറുകയുമായിരുന്നു.

ലീൻസ്യ നഗരത്തിലാണ് സി ചിങ് അന്ത്യ വിശ്രമം കൊള്ളുന്നത്. ചൈനയിലെ പ്രശസ്തമായ സമാധി മണ്ഡപങ്ങളിലൊന്നാണ് ഇത്. ഡാ ഗൊൻബെ (മഹത്തായ മഖ്‌ബറ) എന്നാണ് ഈ സമാധി മണ്ഡപം വിശേഷിപ്പിക്കപ്പെടുന്നത്. [1]

അവലംബം[തിരുത്തുക]

  1. 1.0 1.1 Gladney, Dru. "Muslim Tombs and Ethnic Folklore: Charters for Hui Identity"[പ്രവർത്തിക്കാത്ത കണ്ണി] Journal of Asian Studies, August 1987, Vol. 46 (3): 495-532; pp. 48-49 in the PDF file.
  2. Dru C. Gladney (1996). Muslim Chinese: ethnic nationalism in the People's Republic. Volume 149 of Harvard East Asianmonographs (2 ed.). Harvard Univ Asia Center. p. 44. ISBN 0-674-59497-5.
"https://ml.wikipedia.org/w/index.php?title=സി_ചിങ്&oldid=3647293" എന്ന താളിൽനിന്ന് ശേഖരിച്ചത്