പിസങ്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pysanka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
A mix of modern, diasporan and traditional Ukrainian pysanky

വാക്സ്-റെസിസ്റ്റ് രീതി ഉപയോഗിച്ച് പരമ്പരാഗത ഉക്രേനിയൻ നാടോടി ഡിസൈനുകൾ കൊണ്ട് അലങ്കരിച്ചിരിക്കുന്ന ഒരു ഉക്രേനിയൻ ഈസ്റ്റർ മുട്ടയാണ് പിസങ്ക (ഉക്രേനിയൻ: писанка, ബഹുവചനം: പിസങ്കി). "എഴുതുക" അല്ലെങ്കിൽ "ആലേഖനം ചെയ്യുക" എന്ന അർത്ഥത്തിൽ പിസാറ്റി എന്ന ക്രിയാപദത്തിൽ നിന്നാണ് പിസങ്ക എന്ന വാക്ക് ഉരുത്തിരിഞ്ഞത്. സാധാരണ ഈസ്റ്റർ മുട്ടയിലെ പെയിന്റിങിൽ നിന്നു വ്യത്യസ്തമായി തേനീച്ചമെഴുക് കൊണ്ട് ആലേഖനം ചെയ്‌തതാണ് ഇതിലെ ചിത്രങ്ങൾ.

മറ്റു പല മധ്യ, കിഴക്കൻ യൂറോപ്യൻ വംശങ്ങളും ഈസ്റ്ററിനായി വാക്സ് റെസിസ്റ്റ് ഉപയോഗിച്ച് മുട്ടകൾ അലങ്കരിക്കുന്നു. ഇതിൽ ബെലാറൂഷ്യക്കാർ (пісанка, പിസങ്ക), ബൾഗേറിയക്കാർ (писано яйце, പിസാനോ യെയ്റ്റ്‌സെ), കാർപാത്തോ-റുസിൻസ് (писанкы, പിസാങ്കെ), ക്രൊയേഷ്യൻസ് (പിസാനിക്ക), ചെക്ക് (ക്രാസ്ലൈസ്), ഹംഗേറിയൻ (ഹമെസ്റ്റോജസ്), ലിത്വാനിയൻസ് (മാർജിറ്റിസ്) pisanka), റൊമാനിയക്കാർ (ouă vopsite, încondeiate or împistrite), സെർബുകൾ (pisanica), സ്ലൊവാക്യർ (kraslica), സ്ലൊവേനീസ് (pirhi, pisanice, or remenke), സോർബ്സ് (jejka pisać) എന്നിവരും ഉൾപ്പെടുന്നു.

ചരിത്രം[തിരുത്തുക]

റോയൽ കനേഡിയൻ മൗണ്ടഡ് പോലീസിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 1974 ൽ ആൽബർട്ടയിലെ വെഗ്രെവില്ലെയിലാണ് ലോകത്തിലെ ഏറ്റവും വലിയ പിസങ്ക സ്ഥാപിച്ചത്.

ഈ ആചാരത്തിന്റെ വ്യാപകമായ രീതിയേയും ഉപയോഗിച്ചിരുന്ന ചിഹ്നങ്ങളുടെ ക്രിസ്ത്യൻ പൂർവ സ്വഭാവത്തേയും അടിസ്ഥാനമാക്കി പല പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ സ്ലാവിക് സംസ്കാരങ്ങളിലെ വാക്സ്-റെസിസ്റ്റ് (ബാത്തിക്) മുട്ട അലങ്കാര കല ഒരുപക്ഷേ കൃസ്ത്യൻ കാലത്തിനു മുൻപുള്ളതാണെന്ന് വിലയിരുത്തപ്പെടുന്നു.[1] വളർത്തുകോഴികളുടെ മുട്ടത്തോടുകൾ എളുപ്പം പൊട്ടുന്നതിനാൽ പൂർണ്ണമായ പിസങ്കിയുടെ പുരാതന ഉദാഹരണങ്ങളൊന്നും നിലവിൽ ലഭ്യമല്ല. എന്നാൽ പോളണ്ടിലെ ഓസ്ട്രോവക്കിൽ നടന്ന (ഓപോൾ നഗരത്തിന് സമീപം) പുരാവസ്തു ഉത്ഖനന വേളയിൽ ആദ്യകാല പിയാസ്റ്റ് കാലഘട്ടത്തിൽ നിന്നുള്ള സ്ലാവിക് വാസസ്ഥലത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതിൽനിന്ന് നിറമുള്ള ഷെല്ലുകളുടെ വാക്സ്-റെസിസ്റ്റ് അലങ്കാരങ്ങൾ കണ്ടെത്തിയിരുന്നു.[2]

പല പുരാതന സംസ്കാരങ്ങളിലെയും പോലെ ഉക്രേനിയക്കാരും ദാസ്ബോഹ് എന്ന സൂര്യദേവനെ ആരാധിച്ചിരുന്നു. സൂര്യൻ പ്രധാനമായിരുന്നു. അത് ഭൂമിയെ ഊഷ്‌മളമാക്കിയതിനാൽ എല്ലാ ജീവജാലങ്ങളുടെയും ഉറവിടമായിരുന്നു. പ്രകൃതി ചിഹ്നങ്ങളാൽ അലങ്കരിച്ച മുട്ടകൾ വസന്തകാല ആചാരങ്ങളുടെ അവിഭാജ്യ ഘടകമായിത്തീർന്നു.

ക്രിസ്ത്യൻ കാലഘട്ടത്തിൽ, സ്ലാവിക് പന്തീയോണിലെ പ്രധാന ദേവന്മാരിൽ ഒരാളായിരുന്നു ദാസ്ബോഹ്. പക്ഷികൾ സൂര്യദേവന്റെ തിരഞ്ഞെടുത്ത സൃഷ്ടികളായിരുന്നു. കാരണം അവയ്ക്കുമാത്രമേ സൂര്യദേവന്റെ അടുത്തെത്താൻ കഴിയുമായിരുന്നുള്ളൂ. മനുഷ്യർക്ക് പക്ഷികളെ പിടിക്കാനായില്ല പക്ഷേ പക്ഷികൾ ഇട്ട മുട്ടകൾ നേടാൻ അവർക്ക് കഴിഞ്ഞു. അങ്ങനെ, മുട്ടകൾ ജീവിതത്തിന്റെ ഉറവിടമായ മാന്ത്രിക വസ്തുക്കളായിരുന്നു. ആചാരാനുഷ്ഠാന-ഉത്സവ വേളകളിലും ഈ മുട്ട ബഹുമാനിക്കപ്പെട്ടു. ഇത് ഭൂമിയുടെ പുനർജന്മത്തെ പ്രതിനിധീകരിക്കുന്നു. നീണ്ട, കഠിനമായ ശൈത്യകാലം അവസാനിക്കുമ്പോൾ ഭൂമി പൊട്ടി ജീവൻ പുറത്തുവരുന്നതുപോലെ അദ്ഭുതകരമായി മുട്ടയിൽ നിന്ന് ജീവൻ പൊട്ടുന്നു. അതിനാൽ മുട്ടയ്ക്ക് പ്രത്യേക അധികാരമുണ്ടെന്ന് വിശ്വസിക്കപ്പെട്ടു.[3]

ക്രിസ്ത്യൻ[തിരുത്തുക]

ഒരു പുറജാതീയ പാരമ്പര്യമായി ഉത്ഭവിച്ച, അലങ്കരിച്ച മുട്ടകൾ ക്രിസ്തുമതം സ്വാംശീകരിച്ച് പരമ്പരാഗത ഈസ്റ്റർ മുട്ടയായി മാറി.[4] ക്രിസ്തുമതത്തിന്റെ ആവിർഭാവത്തോടെ, മതപരമായ സമന്വയത്തിന്റെ ഒരു പ്രക്രിയയിലൂടെ, മുട്ടയുടെ പ്രതീകാത്മകത പ്രകൃതിയുടെ പുനർജന്മത്തെയല്ല, മറിച്ച് മനുഷ്യന്റെ പുനർജന്മത്തെ പ്രതിനിധീകരിക്കാൻ മാറ്റി. ക്രിസ്ത്യാനികൾ മുട്ടയുടെ ചിഹ്നത്തെ ആശ്ലേഷിക്കുകയും ക്രിസ്തു ഉയിർത്തെഴുന്നേറ്റ കല്ലറയോട് അതിനെ ഉപമിക്കുകയും ചെയ്തു.[5] ഏകദേശം 9-ആം നൂറ്റാണ്ടിൽ സ്ലാവിക് രാജ്യങ്ങളിൽ ക്രിസ്തുമതം സ്വീകരിച്ചതോടെ, അലങ്കരിച്ച മുട്ട, കാലക്രമേണ, പുതിയ മതത്തിന്റെ പ്രാദേശിക ആചാരങ്ങളിൽ ഒരു പ്രധാന പങ്ക് വഹിക്കാൻ അനുയോജ്യമാക്കി. [6]പഴയ സൂര്യാരാധനയുടെ പല ചിഹ്നങ്ങളും നിലനിൽക്കുന്നു, ഈസ്റ്ററിനെയും ക്രിസ്തുവിന്റെ പുനരുത്ഥാനത്തെയും പ്രതിനിധീകരിക്കാൻ അവ പൊരുത്തപ്പെടുത്തി.[6]

അവലംബം[തിരുത്തുക]

  1. Kилимник, Степан. Український рік у народних звичаях в історичному освітленні, том. ІІІ, Весняний цикль. Winnipeg, Toronto: Ukrainian Research Institute of Volyn' pp. 189-191
  2. "Opole: najstarsze polskie "pisanki" znaleziono na opolskim Ostrówku". onet.pl. 31 March 2013. Archived from the original on 2016-04-08. Retrieved 2021-03-08.
  3. Manko, Vira. The Ukrainian Folk Pysanka L'viv, Ukraine: Svichado, 2005
  4. Kowalczyk, Maria (2020). "Geneza i obchód Wielkanocy w Polsce. Zarys problematyki" (PDF). Studia Elbląskie (in പോളിഷ്). XX: 273–294.
  5. Anne Jordan (5 April 2000). Christianity. Nelson Thornes. ISBN 9780748753208. Retrieved 7 April 2012. Easter eggs are used as a Christian symbol to represent the empty tomb. The outside of the egg looks dead but inside there is new life, which is going to break out. The Easter egg is a reminder that Jesus will rise from His tomb and bring new life.
  6. 6.0 6.1 Біняшевський, Ераст. Українські Писанки (Ukrainian Pysanky) Київ: «Мистецтво», 1968

പുറംകണ്ണികൾ[തിരുത്തുക]

Wiktionary
Wiktionary
pysanka എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=പിസങ്ക&oldid=3904882" എന്ന താളിൽനിന്ന് ശേഖരിച്ചത്