പുഴയ്ക്കൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Puzhakkal എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Puzhakkal

Puzhakkal Padam
CBD
Sobha City in Puzhakkal
Sobha City in Puzhakkal
Country India
StateKerala
DistrictThrissur
ഭരണസമ്പ്രദായം
 • ഭരണസമിതിThrissur Municipal Corporation
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-08
Nearest cityThrissur
Civic agencyThrissur Municipal Corporation

പുഴയ്ക്കൽ അല്ലെങ്കിൽ പുഴയ്ക്കൽ പാടം കേരളത്തിന്റെ തൃശൂർ ജില്ലയിലുള്ള പുഴയ്ക്കൽ ബ്ളോക്കിന്റെ ഭാഗമായുള്ളതാണ്. ഗൂരുവായൂരിലേക്ക് പോകുന്ന സംസ്ഥാനപാത 69-ന്റെ ഇരുവശത്തുമായി പരന്നുകിടക്കുന്ന നെല്പാടമായിരുന്നു, പത്ത് വർഷം മുൻപ് വരെ ഈ പ്രദേശം. പുഴയ്‌ക്കൽ പുഴയിൽ നിന്നാണ് സ്ഥലത്തിനു ഈ പേര് ലഭിച്ചത്. ഇന്ന് തൃശൂരിൽ ഏറ്റവും കൂടുതൽ വികസിച്ച പ്രദേശം ഇതാണ്. തൃശൂർ പട്ടണത്തിന്റെ പ്രധാന ഭാഗങ്ങളായ തൃശൂർ കലക്ട്രേറ്റ്, വിലങ്ങൻ കുന്ന്, അമല ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, രാഷ്ട്രീയ സംസ്കൃത സംസ്ഥാൻ, ഗവണ്മെന്റ് ലോ കോളേജ്, കേന്ദ്രീയ വിദ്യാലയ തുടങ്ങിയവയെല്ലാം പുഴയ്ക്കലിനടുത്താണ് സ്ഥിതിചെയ്യുന്നത്.

പ്രശസ്തമായ ലുലു കൺവെൻഷൻ സെന്റർ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ശോഭ ഗ്രൂപ്പിന്റെ ഏറ്റവും വലുതും ആദ്യത്തേതുമായ ടൗൺഷിപ്പ് (ശോഭാ സിറ്റി) ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. അവിടെ ഒരുപാട് വില്ലകളും ആഡംബര കാറുകളുമൊക്കെയുണ്ട്. പുഴയ്ക്കൽ ധർമ്മശാസ്താക്ഷേത്രം, ആമ്പക്കാട് സെന്റ് മേരീസ് ചർച്ച് തുടങ്ങിയവ ഇവിടെയാണ് സ്ഥിതിചെയ്യുന്നത്.

വിദ്യാലയങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പുഴയ്ക്കൽ&oldid=3935677" എന്ന താളിൽനിന്ന് ശേഖരിച്ചത്