പഞ്ചാബി ഘാഗ്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Punjabi ghagra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പഞ്ചാബി ഘാഗ്ര
പഞ്ചാബി നൃത്തം

പഞ്ചാബ് പ്രവിശ്യയിലെ സ്ത്രീകൾ ധരിക്കുന്ന പ്രത്യേകതരം വസ്ത്രമാണ് പഞ്ചാബി ഘാഗ്ര. ടേവാർ എന്നും ടിഒർ എന്നും അറിയപ്പെടുന്ന ഈ വേഷവിധാനത്തിന് നാലു ഘടകങ്ങൾ ഉണ്ട് .

  1. ചിത്രത്തുന്നുലുകൾ(ഫുൽകാരി) ഉള്ള ശിരോവസ്ത്രം
  2. കുർത്ത അഥവാ കുർത്തി അഥവാ ചോളി- മേലുടുപ്പ്
  3. ഘാഗ്ര- അനേകം ഞൊറികളുള്ള പാദം വരെയെത്തുന്ന പാവാട
  4. സുത്താൻ( കുഴകളിൽ ഇറുകിയ കെട്ടുകളുള്ള അയഞ്ഞ പാന്റു്)അഥവാ പഞ്ചാബി സൽവാർ- ഘാഗ്രക്കടിയിൽ ധരിക്കേണ്ടത്.

ഹരിയാനയിലെയും ഹിമാചൽപ്രദേശിലെയും പടിഞ്ഞാറൻ പഞ്ചാബിലെയും ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾ ഘാഗ്ര ധരിക്കുന്നു. കിഴക്കേ പഞ്ചാബിലെ സ്ത്രീകൾ ഗിഡ്ഡ എന്ന നൃത്തം ചെയ്യുമ്പോൾ ഘാഗ്ര അണിയുന്നു.

"https://ml.wikipedia.org/w/index.php?title=പഞ്ചാബി_ഘാഗ്ര&oldid=2378073" എന്ന താളിൽനിന്ന് ശേഖരിച്ചത്