പുലിക്കുരുമ്പ

Coordinates: 12°7′21″N 75°31′24″E / 12.12250°N 75.52333°E / 12.12250; 75.52333
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pulikurumba എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

12°7′21″N 75°31′24″E / 12.12250°N 75.52333°E / 12.12250; 75.52333 കണ്ണൂർ ജില്ലയിലെ നടുവിൽ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഒരു പ്രദേശമാണ് പുലിക്കുരുമ്പ[1]. കുടിയേറ്റ കർഷകരാണ് ഭൂരിഭാഗവും ഇവിടെ താമസിക്കുന്നത്. കുടിയേറ്റത്തിന് ശേഷം ഇന്ന് ആധുനിക സൗകര്യങ്ങളുള്ള ചെറുപട്ടണമായി പുലിക്കുരുമ്പ മാറിക്കഴിഞ്ഞു.

ചരിത്രം[തിരുത്തുക]

ആറുപതിറ്റാണ്ട് മുൻപുവരെ ഇത് വനപ്രദേശം ആയിരുന്നു. ആദ്യകാലത്ത് കരിമ്പാലർ എന്ന ആദിവാസി വിഭാഗം മാത്രമായിരുന്നു ഇവിടെ അധിവസിച്ചിരുന്നത്. അരങ്ങ്, കോട്ടയംതട്ട്, പുല്ലംവനം എന്നീ സ്ഥലങ്ങളിലായിരുന്നു ഇവർ കൂട്ടമായി ജീവിച്ചിരുന്നത്.

പേരിനുപിന്നിൽ[തിരുത്തുക]

കോട്ടയംതട്ടിലെ പുലിചാമുണ്ഡി തെയ്യവുമായി ബന്ധപ്പെട്ടാണ് പുലിക്കുരുമ്പ എന്ന പേര് രൂപം കൊണ്ടത്. പുലി കൂർമ്പ (പുലികുരുംബ, പുലികുറുമ്പ) ഭഗവതിയുടെ നാട്. ഈ പദത്തിൽനിന്നാണ് പുലിക്കുരുമ്പ എന്ന സ്ഥലനാമം ഉണ്ടായത്. മനുഷ്യരുടെ സാന്നിധ്യമോ നിഴലുപോലുമോ ഈ തെയ്യത്തിൻറെ കോലത്തിനു മുന്നിൽ പതിയരുത്. വളരെ ദൂരെ നിന്ന് വാദ്യമേളക്കാർ കൊട്ടുകയും സ്ഥാനത്ത് തെയ്യം ഉറഞ്ഞാടുകയുമാണ് ചെയ്യുന്നത്. ഇപ്പോഴും ഈ മനുഷ്യർ കാലുകുത്താത്ത പുലിച്ചാമുണ്ഡി മട ആദിവാസി കോളനികൾക്ക് സമീപത്തുണ്ട്.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

  • സെൻറ് ജോസഫ്സ് ഹൈസ്കൂൾ
  • സെൻറ് ജോസഫ്സ് യു.പി. സ്കൂൾ

സർക്കാർ-സർക്കാർ ഇതര സ്ഥാപനങ്ങൾ[തിരുത്തുക]

  • ഹോമിയോ ആശുപത്രി
  • മൃഗാശുപത്രി
  • വനപാലകരുടെ ബീറ്റ് ഓഫീസ്
  • സഹകരണ ബാങ്ക് ശാഖകൾ
  • അംഗനവാടികൾ
  • പഞ്ചായത്ത് മിനി സ്റ്റേഡിയം
  • എഗ്ഗർ നഴ്സറി

ആരാധനാലയങ്ങൾ[തിരുത്തുക]

  • സെൻറ് അഗസ്റ്റ്യൻസ് പള്ളി

എത്തിച്ചേരേണ്ട വഴി[തിരുത്തുക]

പുലിക്കുരുമ്പയിലേക്ക് തളിപ്പറമ്പിൽ നിന്നും, കുടിയേറ്റ പ്രദേശങ്ങളായ ചെമ്പേരി, കുടിയാന്മല എന്നിവിടങ്ങളിൽ നിന്നും ബസ്, ഓട്ടോ, ജീപ്പ് സർവീസുകൾ ഉണ്ട്.

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2012-12-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. പുലിക്കുരുമ്പ വിക്കി മാപ്പിയയിൽ
"https://ml.wikipedia.org/w/index.php?title=പുലിക്കുരുമ്പ&oldid=3770732" എന്ന താളിൽനിന്ന് ശേഖരിച്ചത്