പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Public Health England എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Public Health England
Public Health England
ഏജൻസി അവലോകനം
രൂപപ്പെട്ടത് 2013
മുമ്പത്തെ ഏജൻസി
അസാധുവാക്കിയ ഏജൻസി UK Health Security Agency, Department of Health and Social Care, Office for Health Promotion
അധികാരപരിധി England
ആസ്ഥാനം Wellington House
133–155 Waterloo Road
London
SE1 8UG[1]
വാർഷിക ബജറ്റ് £300 million [2]
മാതൃ ഏജൻസി Department of Health and Social Care
വെബ്‌സൈറ്റ്
www.gov.uk/government/organisations/public-health-england വിക്കിഡാറ്റയിൽ തിരുത്തുക

യുണൈറ്റഡ് കിങ്ഡത്തിന്റെ ഹെൽത്ത് ആന്റ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെന്റിന്റെ ഒരു എക്സിക്യൂട്ടീവ് ഏജൻസിയാണ് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് (പിഎച്ച്ഇ). ആരോഗ്യസംരക്ഷണം ഉറപ്പാക്കുന്നതിനും ജനങ്ങളുടെ ആരോഗ്യനിലയും ക്ഷേമവും മെച്ചപ്പെടുത്തുന്നതിനും ആരോഗ്യ അസന്തുലിതാവസ്ഥ കുറയ്ക്കുന്നതിനുമായി 2013 ഏപ്രിലിലാണ് ഈ ഏജൻസി ആരംഭിച്ചത്. ഹെൽത്ത് ആന്റ് സോഷ്യൽ കെയർ ആക്റ്റ് 2012 പ്രകാരം ഇംഗ്ലണ്ടിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻഎച്ച്എസ്സ്) പുനഃസംഘടനയുടെ ഫലമായാണ് ഇത് രൂപം കൊള്ളുന്നത്. ഹെൽത്ത് പ്രൊട്ടക്ഷൻ ഏജൻസി, ദി നാഷണൽ ട്രീറ്റ്മെന്റ് ഏജൻസി ഫോർ സബ്സ്റ്റൻസ് മിസ്യൂസ് തുടങ്ങി അനേകം ആരോഗ്യ സ്ഥാപനങ്ങളുടെ ധർമ്മങ്ങൾ ഇത് ഏറ്റെടുത്തു നിർവ്വഹിക്കുന്നു. [3] ഹെൽത്ത് ആന്റ് സോഷ്യൽ കെയർ ഡിപ്പാർട്ട്മെന്റിന്റെ ഒരു എക്സിക്യൂട്ടീവ് ഏജൻസിയും പ്രവർത്തന സ്വയംഭരണാധികാരമുള്ള ഒരു പ്രത്യേക ഡെലിവറി ഓർഗനൈസേഷനുമായിരുന്നു ഇത്. [4]

എന്നാൽ 2021 ഏപ്രിൽ 1-ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ടിനു പകരമായി യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി സ്ഥാപിച്ചു. എൻ‌എച്ച്‌എസ് ടെസ്റ്റ് ആന്റ് ട്രെയ്സ് ഓപ്പറേഷനും പി‌എച്ച്ഇയും സംയോജിപ്പിച്ചാണ് ഇത് ആരംഭിക്കുന്നത്. പകർച്ചവ്യാധികളുടെ ഭീഷണിയെ നേരിടുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. 2021 ഒക്ടോബർ 1 വരെയാണ് പിഎച്ച്ഇയുടെ പരിവർത്തന കാലയളവ്. 2021 ഏപ്രിലിൽത്തന്നെയാണ് ഓഫീസ് ഫോർ ഹെൽത്ത് പ്രൊമോഷൻ സ്ഥാപിക്കുന്നതും.

പ്രധാന വ്യക്തികൾ[തിരുത്തുക]

പിഎച്ച്ഇയുടെ രൂപീകരണം മുതൽ 2020 വരെ ഡങ്കൻ സെൽബി ആയിരുന്നു ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തുണ്ടായിരുന്നത്; അതിനു മുമ്പ് അദ്ദേഹം ബ്രൈടൺ ആന്റ് സസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് എൻഎച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു. [5] 2020 ഓഗസ്റ്റിൽ പ്രഖ്യാപിച്ച പുന‍‍ഃസംഘടന പ്രകാരം മൈക്കൽ ബ്രോഡിയെ ഇടക്കാല സിഇഒ ആയി നിയമിച്ചു. [6] നിലവിൽ എൻഎച്ച്എസ്സ് ബിസിനസ് സർവീസസ് അതോറിറ്റിയുടെ സിഇഒ ആയ അദ്ദേഹം അതിനു മുൻപ് പിഎച്ച്ഇയുടെ രൂപീകരണം മുതൽ 2019 വരെ എൻ‌എച്ച്എസ് ഫിനാൻസ് ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്. [7]

ഇതും കാണുക[തിരുത്തുക]

  • യുണൈറ്റഡ് കിംഗ്ഡത്തിലെ ആരോഗ്യം
  • ദേശീയ പൊതുജനാരോഗ്യ ഏജൻസികളുടെ പട്ടിക

അവലംബം[തിരുത്തുക]

  1. "Public Health England". gov.uk. Retrieved 4 December 2019.
  2. "PHE response to a Sun newspaper column". gov.uk. Retrieved 28 April 2020.
  3. "Structure of Public Health England" (PDF). Department of Health. Retrieved 13 July 2015.
  4. Agreement between the Department of Health and Social Care and Public Health England: February 2018
  5. "Duncan Selbie". GOV.UK (in ഇംഗ്ലീഷ്). Retrieved 12 August 2020.
  6. "Government creates new National Institute for Health Protection". GOV.UK (in ഇംഗ്ലീഷ്). Department of Health and Social Care. 18 August 2020. Retrieved 21 August 2020.
  7. Imrie, Jane (28 May 2019). "This week's North East appointments". Bdaily Business News (in ഇംഗ്ലീഷ്). Retrieved 21 August 2020.

പുറംകണ്ണികൾ[തിരുത്തുക]