ജസ്‌രാജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pt.Jasraj എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പണ്ഡിറ്റ് ജസ്​രാജ്
Pt.Jasraj.JPG
പണ്ഡിറ്റ് ജസ്​രാജ്
ജനനം (1930-01-28) 28 ജനുവരി 1930 (പ്രായം 90 വയസ്സ്)
തൊഴിൽഹിന്ദുസ്ഥാനി ഗായകൻ
ജീവിത പങ്കാളി(കൾ)മാധുര്യ
പണ്ഡിറ്റ് ജസ്​രാജും രമേഷ് നാരായണനും കച്ചേരിക്കിടെ

മേവതി ഘരാനയിലെ വിശ്രുതനായ ഹിന്ദുസ്ഥാനി സംഗീതജ്ഞനാണ് പണ്ഡിറ്റ് ജസ്​രാജ്.[1]

ജീവിതരേഖ[തിരുത്തുക]

ഹരിയാനയിലെ ഹിസ്സാറിൽ സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ 1930 ൽ ജനിച്ചു.[2]മേവതി ഘരാനയിലെ അറിയപ്പെടുന്ന സംഗീതജ്ഞനായിരുന്ന പിതാവ് മോതി രാംജി ജസ്​രാജിന് നാലു വയസ്സുള്ളപ്പോൾ അന്തരിച്ചു. അന്നേ ദിവസം അദ്ദേഹം അവസാനത്തെ നൈസാമിന്റെ ദർബാറിലെ ദേശീയ സംഗീതജ്ഞന്റെ പദവി ഏറ്റെടുക്കേണ്ടതായിരുന്നു.[3][4]:xli

അച്ഛന്റെ കീഴിൽ സംഗീതാഭ്യാസനം തുടങ്ങിയ ജസ്‌രാജ് പിന്നീട് ജ്യേഷ്ഠൻ മണിറാമിന്റെ പക്കലും മഹാരാജാ ജയ്‌വന്ത് സിങ്ജി വഗേല, ആഗ്രാ ഖരാനയിലെ സ്വാമി വല്ലഭദായ് തുടങ്ങിയവരുടെയും ശിഷ്യനായി. 1960 ൽ ബഡേ ഗുലാം അലി ഖാന്റെ ശിഷ്യനാകാനുള്ള സ്നേഹപൂർവ്വമായ ക്ഷണം അദ്ദേഹം നിരസിച്ചു. മണിറാമിന്റെ തബല വാദകനായി കുറച്ചു കാലം തുടർന്നെങ്കിലും പക്കമേളക്കാരോടുള്ള അവഗണനയിൽ മനം നൊന്ത് അത് അവസാനിപ്പിച്ച് സംഗീതാഭ്യസനത്തിൽ ശ്രദ്ധയൂന്നി.

കച്ചേരികൾ[തിരുത്തുക]

Jasraj at the Pandit Motiram Pandit Maniram Sangeet Samaroh, Hyderabad, in 2007

അപൂർവ്വ ശബ്ദ സൗകുമാര്യത്തിനുടമയായ ജസ്‌രാജ് ബാബാ ശ്യാം മനോഹർ ഗോസ്വാമി മഹാരാജിന്റെ പക്കൽ ഹവേലി സംഗീതത്തിലും ഗവേഷണം നടത്തി. സംഗീത രംഗത്ത് നിരവധി പുതിയ നവീനതകൾ പരീക്ഷിച്ച ജസ്‌രാജ് ജുഗൽബന്ദി സംഗീതത്തിന് പ്രത്യേക സംഭാവനകൾ നൽകി. ആൺ - പെൺ ഗായകർ ഒരേ സമയം രണ്ടു രാഗാലാപനം നടത്തുന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ പരീക്ഷണങ്ങൾ ആസ്വാദകരെ ഏറെ ആകർഷിച്ചു. പൂനയിലെ സംഗീതാരാധകർ ഇതിനെ ജസ്‌രംഗി എന്നു പേരിട്ട് വിളിക്കുന്നു.

രത്തൻ മോഹൻ ശർമ്മ, സജ്ഞയ് അഭയാങ്കർ, രമേഷ് നാരായൺ, സുമൻഘോഷ്, തൃപ്തി മുഖർജി, രാധാരാമൻ കീർത്തന തുടങ്ങി നിരവധി ശിഷ്യന്മാരുണ്ട്. അച്ഛന്റെ സ്മരണക്കായി പണ്ഡിറ്റ് മോത്തിറാം പണ്ഡിറ്റ് മണിറാം സംഗീത് സമാരോഹ് എന്ന പേരിൽ എല്ലാ വർഷവും സംഗീതാഘോഷങ്ങൾ നടത്താറുണ്ട്.

പുരസ്കാരങ്ങൾ[തിരുത്തുക]

 • പത്മവിഭൂഷൺ 2000
 • സംഗീത നാടക അക്കാദമി അവാർഡ് 1987
 • സംഗീത് കലാ രത്ന
 • മാസ്റ്റർ ദീനാനാഥ് മംഗേഷ്കർ അവാർഡ്
 • ലതാ മംഗേഷ്കർ പുരസ്കാരം
 • മഹാരാഷ്ട്രാ ഗൗരവ് പുരസ്കാർ
 • സ്വാതി സംഗീത പുരസ്‌കാരം 2008
 • സംഗാത നാടക അക്കാദമി ഫെല്ലോഷിപ്പ്[5] (2010)
 • Marwar Sangeet Ratna Award
 • ഭാരത് മുനി സമ്മാൻ (2010) [6][7]

അവലംബം[തിരുത്തുക]

 1. http://www.expressindia.com/latest-news/pandit-jasraj-casts-magic-spell/398561/
 2. Kamat's Potpourri: Mohan Nadkarni article on Pandit Jasraj
 3. A custom of culture The Hindu, Dec 01, 2004.
 4. Jaisi, sadiq; Luther, Narendra (2004). The Nocturnal Court: The Life of a Prince of Hyderabad. Oxford University Press. ISBN 978-0195666052. ശേഖരിച്ചത് 24 May 2013.
 5. Ministry of Culture (16 February 2010). Declaration of Sangeet Natak Akademi fellowships (Akademi Ratna) and Akademi Awards (Akademi Puraskar) for the year 2009. Press release. ശേഖരിച്ച തീയതി: 17 February 2010.
 6. "भरतमुनि सम्मान 2010". jagranjosh.com. 2010. ശേഖരിച്ചത് 28 December 2012. शास्त्रीय गायक पद्मविभूषण पंडित जसराज को वर्ष 2010 का भरतमुनि सम्मान देने का निर्णय कलिंगयान तोरियात्रिकम द्वारा 10 दिसंबर 2010 को लिया गया.
 7. "Hema Malini receives Bharat Muni Samman: Wonder Woman - Who are you today?". wonderwoman.intoday.in. 2012. ശേഖരിച്ചത് 28 December 2012. The earlier recipients are Thankamani Kutty (Bharatanatyam), Pandit Birju Maharaj (kathak), Pandit Jasraj (vocalist)

പുറം കണ്ണികൾ[തിരുത്തുക]

Persondata
NAME Jasraj, Pandit
ALTERNATIVE NAMES
SHORT DESCRIPTION Indian classical singer
DATE OF BIRTH 28 January 1930
PLACE OF BIRTH Hisar, Indian Empire
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=ജസ്‌രാജ്&oldid=3104788" എന്ന താളിൽനിന്ന് ശേഖരിച്ചത്