പൂന്തത്ത

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Psittacula cyanocephala എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

പൂന്തത്ത
Pair of Plum-headed parakeet (Psittacula cyanocephala) Photograph By Shantanu Kuveskar.jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Species:
P. cyanocephala
Binomial name
Psittacula cyanocephala
Psittacula cyanocephala range map.png
Distribution range of plum-headed parakeet

തല കടുംചുവപ്പുനിറത്തോടു കൂടിയ തത്തയിനമാണ് പൂന്തത്ത[2] [3][4][5] (ഇംഗ്ലീഷ്: Plum-headed parakeet ശാസ്ത്രീയനാമം: Psittacula cyanocephala). സഞ്ചാരപ്രിയരായ ഇവർ ഭക്ഷണത്തിന്റെ ലഭ്യതയമുസരിച്ച് വളരെ ചെറിയ ദൂരത്തേക്ക് ദേശാടനം നടത്താറുണ്ട്. 30 സെന്റീമീറ്ററോളം വലിപ്പമുള്ള പൂന്തത്തയുടെ വാലിനു മാത്രം ഏകദേശം 18 സെ.മീ കാണും. കഴുത്തിലൊരു കറുത്ത വളയമുണ്ട്. ആൺപക്ഷിയുടെ തലയുടെ മുൻഭാഗം ചുവപ്പ് നിറത്തിലാണ്. പുറകോട്ട് പോകും നിറം നീലയായി മാറും. പെൺതത്തകൾക്ക് തലയ്ക്ക് ചാരനിറം കലർന്ന ഇളം പച്ച നിറമാണ്. കൊക്കിനു മഞ്ഞ നിറവും. കൂടാതെ ഇവയ്ക് കഴുത്തിൽ വളയം കാണാറില്ല. ഇന്ത്യയിലെ വനങ്ങളിലും തുറസ്സായ മരക്കൂട്ടങ്ങൾക്കിടയിലും കാണാറുള്ള ഇവ ഒറ്റത്തവണ 5 - 6 മുട്ടയിടും.

ഹിമാലയത്തിൽ കാണപ്പെടുന്ന Blossom-headed parakeet (Psittacula roseata) യുമായി ഇതിനു വളരെ സാമ്യമുണ്ട്.

ചിത്രശാല[തിരുത്തുക]

പെൺ പൂന്തത്ത, മലപ്പുറം ജില്ലയിലെ എടപ്പാളിൽ നിന്നും
തട്ടേക്കാട്

അവലംബം[തിരുത്തുക]

  1. BirdLife International (2012). "Psittacula cyanocephala". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. ശേഖരിച്ചത് 26 November 2013.CS1 maint: uses authors parameter (link)
  2. J, Praveen (17 November 2015). "A checklist of birds of Kerala, India". Journal of Threatened Taxa. 7 (13): 7983–8009. doi:10.11609/JoTT.2001.7.13.7983-8009.
  3. "eBird India- Kerala". eBird.org. Cornell Lab of Ornithology. ശേഖരിച്ചത് 24 സെപ്റ്റംബർ 2017.
  4. കെ.കെ., നീലകണ്ഠൻ (2017). കേരളത്തിലെ പക്ഷികൾ (5 ed.). കേരള സാഹിത്യ അക്കാദമി. p. 502. ISBN 978-81-7690-251-9. |access-date= requires |url= (help)
  5. Grimmett, Richard; Inskipp, Tim; P.O., Nameer (2007). Birds of Southern India [Thekke Indiayile Pakshikal (Malayalam version)]. Mumbai: BNHS. |access-date= requires |url= (help)
"https://ml.wikipedia.org/w/index.php?title=പൂന്തത്ത&oldid=3050758" എന്ന താളിൽനിന്ന് ശേഖരിച്ചത്