Jump to content

പൊന്മുടി നിഴൽത്തുമ്പി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Protosticta ponmudiensis എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പൊന്മുടി നിഴൽത്തുമ്പി
ആൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. ponmudiensis
Binomial name
Protosticta ponmudiensis
Kiran, Kalesh & Kunte, 2015

നിഴൽത്തുമ്പി കുടുംബത്തിൽ ഉള്ള ഒരു സൂചിത്തുമ്പിയാണ് പൊന്മുടി നിഴൽത്തുമ്പി (ശാസ്ത്രീയനാമം: Protosticta ponmudiensis).[1][2] ഇത് പശ്ചിമഘട്ടത്തിലെ ഒരു തദ്ദേശീയ തുമ്പിയാണ്.[2]

ഇന്ത്യയിൽ കണ്ടെത്തിയിട്ടുള്ള പതിനൊന്നു നിഴൽത്തുമ്പികളിൽ എട്ടും പശ്ചിമഘട്ടത്തിൽനിന്നും ആണ്.[3][4]

കിരണും കലേഷും 2013 ൽ ഈ തുമ്പിയെ പൊന്മുടിയിൽ കാട്ടരുവിയുടെ വശത്തുള്ള ഉണങ്ങിയ പുൽപ്പടർപ്പിൽ അൽപ്പം ഉയരെയായി കണ്ടെത്തി. പുള്ളി നിഴൽത്തുമ്പി ആനമല നിഴൽത്തുമ്പി മുളവാലൻ തുമ്പികൾ, ചെങ്കറുപ്പൻ അരുവിയൻ, കാവിക്കോമരം, കൊമ്പൻ ക‌‌‌ടുവ തുടങ്ങിയ സമാന ആവാസവ്യവസ്ഥയിൽ കാണപ്പെടുന്ന മറ്റു തുമ്പികൾക്കൊപ്പമാണ് ഇവയും കണ്ടത്. വലിപ്പക്കൂടുതലും തിളങ്ങുന്ന പച്ച കണ്ണുകളും ഉദരത്തിന്റെ എഴാം ഘണ്ഡത്തിലെ വീതിയുള്ള വരയും കുറുവാലുകളുടെ പ്രത്യേക ആകൃതിയും ഇവയെ മറ്റു നിഴൽത്തുമ്പികളിൽനിന്നും തിരിച്ചറിയാൻ സഹായിക്കും.[2][5]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "World Odonata List". Slater Museum of Natural History. Archived from the original on 2021-10-05. Retrieved 2017-03-14.
  2. 2.0 2.1 2.2 "A new species of damselfly, Protosticta ponmudiensis (Odonata: Zygoptera: Platystictidae) from Ponmudi Hills in the Western Ghats of India". Journal of Threatened Taxa. 7(5): 7146–7151. 2015. Retrieved 2017-03-14. {{cite journal}}: Cite uses deprecated parameter |authors= (help) ഈ ലേഖനത്തിൽ ഈ ഉറവിടത്തിൽനിന്നും പകർത്തിയിട്ടുള്ള ഉദ്ധരണികൾ ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ 4.0 അന്താരാഷ്ട്ര അനുവാദപത്ര (CC BY-4.0) പ്രകാരം ലഭ്യമാണ്.
  3. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  4. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  5. "Protosticta ponmudiensis Kiran, Kalesh & Kunte 2015 – Travancore Reedtail". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പൊന്മുടി_നിഴൽത്തുമ്പി&oldid=3787863" എന്ന താളിൽനിന്ന് ശേഖരിച്ചത്