Jump to content

പ്രൊഫസർ മൊറിയാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Professor Moriarty എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Professor James Moriarty
Sherlock Holmes character
Professor Moriarty, illustration by Sidney Paget which accompanied the original publication of "The Final Problem".
ആദ്യ രൂപം"The Final Problem"
രൂപികരിച്ചത്Sir Arthur Conan Doyle
ചിത്രീകരിച്ചത്various
Information
ലിംഗഭേദംMale
OccupationCriminal mastermind

സർ ആർതർ കോനാൻ ഡോയൽ രചിച്ച ഷെർലക് ഹോംസ് കുറ്റാന്വേഷണ പരമ്പരയിലെ ഒരു കഥാപാത്രമാണ് പ്രൊഫസർ ജെയിംസ് മൊറിയാർട്ടി. "കുറ്റങ്ങളുടെ [നെപ്പോളിയൻ]" എന്നാണ് ഹോംസ് മൊറിയാർട്ടിയെ വിശേഷിപ്പിക്കുന്നത്. സ്ക്കോട്ലാന്റ് യാർഡിൽനിന്നാണ് ഈ പ്രയോഗം കോനാൻ ഡോയലിന് ലഭിച്ചത്.  ആദം വർത്ത് എന്ന സമർത്ഥനായ കുറ്റവാളിയുടെ ചരിത്രം അടിസ്ഥാനപ്പെടുത്തിയാണ് കോനാൻ ഡോയൽ പ്രൊഫസർ മൊറിയാർട്ടി എന്ന കഥാപാത്രം രൂപപ്പെടുത്തിയത്. ഷെർലക് ഹോംസ് എന്ന കഥാപാത്രത്തിനെ കൊല്ലാനായിട്ടുള്ള ഒരു കഥാപാത്രമായാണ് പ്രൊഫസർ മൊറിയാർട്ടിയെ കോനാൻ ഡോയൽ അവതരിപ്പിക്കുന്നത്. രണ്ട് ഹോംസ് കഥകളിൽ മാത്രമാണ് മൊറിയാർട്ടി പ്രത്യക്ഷപ്പെടുന്നത്. മൊറിയാർട്ടിക്ക് ഈ കഥകളിലെല്ലാം വളരെ പ്രാധാന്യവും പ്രധാന പ്രതിനായകവേഷവും ഡോയൽ കൊടുത്തിട്ടുണ്ട്. ഹോംസിന്റെ പ്രധാന എതിരാളിയായാണ് മൊറിയാർട്ടി പ്രത്യക്ഷപ്പെടുന്നത്. ദി ഫൈനൽ പ്രോബ്ലം എന്ന കഥ പ്രധാനമായും ഹോംസും പ്രൊഫസർ മൊറിയാർട്ടിയും തമ്മിലുള്ള സംഘർഷവും മൊറിയാർട്ടിയുടെയും ഹോംസിന്റെയും അന്ത്യവുമാണ് വിവരിക്കുന്നത്.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
  • The Final Problem
  • The Valley of Fear
  • Sherlock Holmes Public Library
  • പ്രൊഫസർ മൊറിയാർട്ടി at the Internet Movie Database
  • O'Connor, John J.; Robertson, Edmund F., "പ്രൊഫസർ മൊറിയാർട്ടി", MacTutor History of Mathematics archive, University of St Andrews.Unknown parameter |coauthors= ignored (സഹായം)
"https://ml.wikipedia.org/w/index.php?title=പ്രൊഫസർ_മൊറിയാർട്ടി&oldid=3811405" എന്ന താളിൽനിന്ന് ശേഖരിച്ചത്