പ്രതിമാനാടകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pratima-nataka എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രാമായണ കഥ മുഴവൻ അവതരണവിഷയമായ ഏഴങ്കങ്ങളുള്ള നാടകമാണ് ഭാസന്റെ പ്രതിമാനാടകം. നാടകകൃത്തിന്റെ മുഖ്യ താത്പര്യം ഭരതനിലും കൈകേയിലുമാണ്. ഇതിഹാസത്തിലെ വരത്തിന്റെ കഥ ഇവിടെ ശുല്കത്തിന്റെ കഥയാക്കി മാറ്റിയിരിക്കുന്നു. കൈകേയിയുടെ നേരെ അനുഭാവം കാണിക്കുകയും ചെയ്തിരിക്കുന്നു. ദശരഥന്റെ മരണം നേരിട്ട് അവതരിപ്പിക്കുന്നു.

കഥാഘടന വിവിധ അങ്കങ്ങൾ[തിരുത്തുക]

  • ഒന്നാം അങ്കം - ശ്രീരാമന്റെ പട്ടാഭിഷേകവും അതിന്റെ വിഘ്നങ്ങളും രാമന്റെ വനാഗമനവും വർണ്ണിക്കുന്നു.
  • രണ്ടാം അങ്കം - ദശരഥന്റെ ദുഃഖവും അദ്ദേഹത്തിന്റെ മരണവും
  • മൂന്നാം അങ്കം - ഭരതന്റെ മടങ്ങി വരവും ദശരഥന്റെ മരണ വാർത്തയും ശ്രീരാമന്റെ വനവാസവുമറിഞ്ഞ് അമ്മ കൈകേയിയോട് ദേഷ്യപ്പെട്ട് രാമനെത്തേടി ചിത്രകൂടത്തിലേക്ക് പുറപ്പെടുന്നു.
  • നാലാം അങ്കം - രാമനെ കണ്ട് രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു. രാമൻ നിരസിച്ചതോടെ രാമന്റെ പാദുകം സാക്ഷിയാക്കി പതിന്നാല് വർ‍ഷത്തേക്ക് രാജ്യ ഭരണം ഏറ്റെടുക്കുന്നു.
  • അഞ്ചാം അങ്കം - രാവണൻ പരിവ്രാജക വേഷത്തിൽ ആശ്രമത്തിലെത്തി സീതാപഹരണം നടത്തുന്നു.
  • ആറാം അങ്കം - രാമന്റെ വനാഗമനത്തിന്റെ രഹസ്യമറിഞ്ഞ ഭരതനോട് കൈകേയി ക്ഷമാപണം നടത്തുന്നു. രാവണ വധത്തിന് രാമനെ സഹായിക്കാൻ കാട്ടിലേക്ക് പുറപ്പെടുന്നു.
  • ഏഴാം അങ്കം - ശ്രീരാമന്റെ പട്ടാഭിഷേകം.

അവലംബം[തിരുത്തുക]


പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പ്രതിമാനാടകം&oldid=3621362" എന്ന താളിൽനിന്ന് ശേഖരിച്ചത്