പ്രാക്കുളം

Coordinates: 8°56′21″N 76°34′56″E / 8.9391°N 76.5821°E / 8.9391; 76.5821
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Prakkulam എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രാക്കുളം
ഗ്രാമം
പ്രാക്കുളം is located in Kerala
പ്രാക്കുളം
പ്രാക്കുളം
കേരളം, ഇന്ത്യ
പ്രാക്കുളം is located in India
പ്രാക്കുളം
പ്രാക്കുളം
പ്രാക്കുളം (India)
Coordinates: 8°56′21″N 76°34′56″E / 8.9391°N 76.5821°E / 8.9391; 76.5821
രാജ്യം India
സംസ്ഥാനംകേരളം
ജില്ലകൊല്ലം ജില്ല
ഭാഷകൾ
 • ഔദ്യോഗികമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-21

കേരളത്തിൽ, കൊല്ലം ജില്ലയിലെ കൊല്ലം താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് പ്രാക്കുളം.[1] കൊല്ലം നഗരത്തിനു സമീപത്തായി സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം നിലവിൽ തൃക്കരുവ ഗ്രാമപഞ്ചായത്തിന്റെ ഭാഗമാണ്.[2] കൊല്ലം ജംഗ്ഷൻ തീവണ്ടി നിലയത്തിൽനിന്നും 12 കിലോമീറ്റർ അകലെയും കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നും 11 കിലോമീറ്റർ അകലെയുമായിട്ടാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. 19 - ാം നൂറ്റാണ്ടിൽ ചരക്കുനീക്കത്തിനും ഇറക്കുമതി ചെയ്യുന്നതിനുമായി പ്രാക്കുളം കേന്ദ്രീകരിച്ച് കടവുകൾ ഉണ്ടായിരുന്നു. [3]ദേശീയപാത 47 - നെ കാവനാട് ആൽത്തറമൂട് മുതൽ മേവറം വരെ ബന്ധിപ്പിക്കുന്ന പാതയായ കൊല്ലം ബൈപാസ്, പ്രാക്കുളത്തിലൂടെ കടന്നു പോകുന്നുണ്ട്. [4]

സാമ്പ്രാണിക്കോടി[തിരുത്തുക]

പ്രധാന ലേഖനം: സാമ്പ്രാണിക്കോടി

പ്രാക്കുളത്തിന്റെ ഏറ്റവും തെക്കേയറ്റത്തുള്ള മുനമ്പാണ് സാമ്പ്രാണിക്കോടി. അഷ്ടമുടിക്കായലിലാണ് ഈ മുനമ്പ് സ്ഥിതി ചെയ്യുന്നത്. [5] സാമ്പ്രാണിക്കോടി കേന്ദ്രീകരിച്ച് കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ വിനോദ സഞ്ചാര സർക്യൂട്ട് പദ്ധതി ആരംഭിച്ചിട്ടുണ്ട്. [6] പതിനാലാം നൂറ്റാണ്ടിലെ ചൈനീസ് ചെറുകപ്പലായ 'ചമ്പ്രാണി' അടുത്തു കിടന്ന കായൽക്കരയായിരുന്നതിനാലാണ് ഈ പേരു കിട്ടിയതെന്നു കരുതുന്നു. [7]

പ്രശസ്തരായ വ്യക്തികൾ[തിരുത്തുക]

വിദ്യാഭ്യാസ സ്ഥാപനങ്ങൾ[തിരുത്തുക]

ഗവ എൽ.പി.എസ്. പ്രാക്കുളം, 1901

അവലംബം[തിരുത്തുക]

  1. https://www.keralatourism.org/routes-locations/prakkulam/id/14407
  2. http://www.indiamapia.com/Kollam/Prakkulam.html
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-03-03. Retrieved 2018-12-22.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2018-12-26. Retrieved 2018-12-22.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-09. Retrieved 2018-12-22.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-07-01. Retrieved 2018-12-22.
  7. കൊല്ലം, ചരിത്രത്തിലെ നാഴികക്കല്ലുകൾ
"https://ml.wikipedia.org/w/index.php?title=പ്രാക്കുളം&oldid=3806368" എന്ന താളിൽനിന്ന് ശേഖരിച്ചത്