പൊഴിക്കര ശിലാരേഖ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pozhikkara stone inscription എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കൊല്ലം ജില്ലയിലെ പരവൂർ പൊഴിക്കര രാജരാജേശ്വരി ദേവിക്ഷേത്രത്തിൽ കാണുന്ന വട്ടെഴുത്തു ലിപിയിലുള്ള വിളംബരം ആണ് പൊഴിക്കര ശിലാരേഖ. ചില ക്ഷേത്ര കാര്യങ്ങൾ വ്യവസ്ഥപ്പെടുത്തുന്നതിനെ സംബന്ധിച്ചാണ് ഈ ശിലാഫലകം തയ്യാറാക്കിയിരിക്കുന്നത്. വർഷം രേഖപ്പെടുത്തിയിട്ടില്ലെങ്കിലും എ.ഡി. പന്ത്രണ്ടാം നൂറ്റാണ്ടിൽ എഴുതപ്പെട്ടതാണ് ഈ ശാസനമെന്നു കരുതുന്നു.[1]

അവലംബം[തിരുത്തുക]

  1. "ചരിത്രം". പരവൂർ നഗരസഭ. Archived from the original on 2017-10-10. Retrieved 2017-12-20.
"https://ml.wikipedia.org/w/index.php?title=പൊഴിക്കര_ശിലാരേഖ&oldid=3637877" എന്ന താളിൽനിന്ന് ശേഖരിച്ചത്