പൊസ്സെസ്സിങ് ദ സീക്രെട് ഓഫ് ജോയ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Possessing the Secret of Joy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Possessing the Secret of Joy
പ്രമാണം:PossessingTheSecretOfJoy.jpg
First edition
കർത്താവ്Alice Walker
സാഹിത്യവിഭാഗംFiction
പ്രസാധകൻHarcourt Brace Jovanovich
പ്രസിദ്ധീകരിച്ച തിയതി
1992
ഏടുകൾ286 pp.
ISBN978-0-15-173152-7
OCLC25373376

അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായ ആലിസ് വോക്കർ എഴുതിയ ഒരു നോവലാണ് പൊസ്സെസ്സിങ് ദ സീക്രെട് ഓഫ് ജോയ് (Possessing the Secret of Joy). 1992ലാണ് ഈ നോവൽ പ്രസിദ്ധീകരിച്ചത്.[1]

കഥാസാരം[തിരുത്തുക]

അമേരിക്കയിലെ ആഫ്രിക്കകാരിയായ തഷി എന്ന സ്ത്രീയുടെ ജീവിതമാണ് ഈ നോവലിൽ ചിത്രീകരിക്കുന്നത്. തഷി എന്ന ഈ കറുത്തവർഗ്ഗക്കാരി ആലിസ് വോക്കറിന്റെ മറ്റൊരു നോവലായ ദ കളർ പർപ്പിളിൽ ചെറിയ കഥാപാത്യമായി അവതരിക്കപ്പെട്ടിട്ടുണ്ട്. ആലിസ് വോക്കറിന്റെ സൃഷ്ടിയായ ഒരു സാങ്കൽപിക ആഫ്രിക്കൻ രാഷ്ട്രമാണ് ഒലിൻക, ഇവിടെ സ്ത്രീകളുടെ ചേലാകർമ്മം നടത്താറുണ്ട്. തഷി, ആദം എന്ന ഒരു അമേരിക്കകാരനെയാണ് വിവാഹം കഴിച്ചത്, യുദ്ധത്തെതുടർന്ന് ഒലിൻകവിട്ട് അമേരിക്കയിലേക്കു പോന്ന തഷിക്ക് അവളുടെ സംസ്കാരത്തിന്റെ ഭാഗമായ ചേലാകർമ്മം ചെയ്യുന്നതിനുവേണ്ടി  തിരിച്ച് ഒലിൻകയിലേക്ക് പോകണമെന്നാണ് ആഗ്രഹം. അവൾ അമേരിക്കൻ, ഒലിൻക സംസ്കാരങ്ങളുടെ ഇടയിൽ തഷിയുടെ മാനസിക വൈകാരങ്ങളെ കൃത്യമായി നോവലിൽ വിവരിച്ചിട്ടുണ്ട്. ഒരാളുടെ ലിംഗഭേദം സാംസ്കാരികമായി നിർവ്വചിച്ചതാണ് എന്നു പറയുന്നതിന്റെ അർത്ഥം നോവലിലൂടെ അന്വേഷിക്കുകയും ഊന്നിപ്പറയുകയുമാണ് ചെയ്യുന്നത്.


അവലംബം[തിരുത്തുക]

  1. "Possessing the Secret of Joy". ശേഖരിച്ചത് 2007-12-02.