പോർട്രയിറ്റ് ഓഫ് എ യങ് വുമൺ (ബോട്ടിസെല്ലി, ഫ്രാങ്ക്ഫർട്ട്)
Portrait of a Young Woman | |
---|---|
കലാകാരൻ | Sandro Botticelli |
വർഷം | 1480–1485 |
Medium | Tempera on wood |
അളവുകൾ | 82 cm × 54 cm (32 in × 21 in) |
സ്ഥാനം | Städel Museum |
1480 നും 1485 നും ഇടയിൽ ചിത്രീകരിച്ച ഈ ചിത്രം ഇറ്റാലിയൻ നവോത്ഥാന ചിത്രകാരൻ സാന്ധ്രോ ബോട്ടിസെല്ലിയുടേത് ആണെന്ന് കരുതപ്പെടുന്നു. മറ്റു ചിലർ ജാകോപോ ഡാ സെല്ലായിയോ ആണെന്ന് വിശ്വസിക്കുന്നു. ഒരു സ്ത്രീയുടെ പാർശ്വദർശനം കാണിക്കുന്ന ഈ ചിത്രത്തിൻറെ മാതൃകയായ സ്ത്രീയുടെ കഴുത്തിൽ ഒരു കാമിയോ മെഡൽ പോലെ ധരിച്ചിരിക്കുന്നു. ഈ മെഡലിൽ ലോറെൻസോ ഡി മെഡിസിയുടെ അപ്പോളോയും മാർസിയസിനെയും പ്രതിനിധാനം ചെയ്യുന്ന "നീറോ ചക്രവർത്തിയുടെ മുദ്ര"യായ ഒരു പുരാതന കാർണേലിയൻ പതിപ്പിച്ചിരിക്കുന്നു. [1][2][3]
ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ട് സ്റ്റെഡെൽ മ്യൂസിയത്തിൽ ഈ ചിത്രം സൂക്ഷിച്ചിട്ടുണ്ട്. ബെർലിനിലെ ജെമാൽഡേഗാലറി, ടോക്യോയിലെ മരുബനി ശേഖരത്തിലും ലണ്ടനിലെ നാഷനൽ ഗ്യാലറിയിലുൾപ്പെടെ സമാനമായ ബോട്ടിസെല്ലി ചിത്രങ്ങൾ കാണാം.[4]
ചിത്രകാരനെക്കുറിച്ച്
[തിരുത്തുക]ആദ്യകാല ഇറ്റാലിയൻ നവോത്ഥാന ചിത്രകാരനായിരുന്നു സാന്ദ്രോ ബോട്ടിസെല്ലി. ലോറൻസോ ഡി മെഡിസിയുടെ രക്ഷാകർതൃത്വത്തിലുള്ള ഫ്ലോറൻടൈൻ സ്കൂളിൽ അദ്ദേഹം അംഗമായിരുന്നു. നൂറുവർഷത്തിനുശേഷം ജോർജിയോ വസാരി തന്റെ വീറ്റ ഓഫ് ബോട്ടിസെല്ലിയിൽ ബോട്ടിസെല്ലിയുടെ കാലഘട്ടത്തെ "സുവർണ്ണകാലം" എന്ന് വിശേഷിപ്പിക്കുന്നു. അക്കാലത്ത് പുരാണവിഷയങ്ങളുടെ എണ്ണം വളരെ കുറവായതിനാൽ അദ്ദേഹത്തിന്റെ ഏറ്റവും അറിയപ്പെടുന്ന ചിത്രങ്ങളിൽ നിരവധി മതവിഷയങ്ങളും കൂടാതെ ചില ഛായാചിത്രങ്ങളും ചിത്രീകരിച്ചിരുന്നു. അദ്ദേഹത്തിന്റെ ചിത്രശാല മഡോണയുടേയും കുട്ടിയുടേയും ചിത്രീകരണത്തിന് പേരുകേട്ടിരുന്നു. പലചിത്രങ്ങളും വൃത്താകൃതിയിലുള്ള ടോണ്ടോ ശൈലിയിലുള്ളതാണ്.
ഉറവിടങ്ങൾ
[തിരുത്തുക]- അവലംബം
- ↑ Malaguzzi, p. 73
- ↑ Brown, p. 182
- ↑ Gibson, This write life Archived 2012-08-30 at the Wayback Machine.
- ↑ Brown, p. 184
- ബിബ്ലിയോഗ്രാഫി
- Brown, David Alan (2003). Virtue and Beauty: Leonardo's Ginevra de' Benci and Renaissance Portraits of Women. Princeton University Press. ISBN 978-0691114569
- Gibson, Mary Jo. "What was really in the Medici Treasury?". This Write Life. Archived from the original on 2013-09-15. Retrieved 15 September 2013.
- Malaguzzi, Silvia. Botticelli. Giunti Editore, 2009. ISBN 88-09-03677-8
- Musa, Mark (1999). Petrarch: The Canzoniere. Indiana University Press. ISBN 978-0253213174.
- Quint, David L. (2005). The Stanze of Angelo Poliziano. Penn State University Press. ISBN 978-0271028712.
- Wivel, Matthias. "Traces of Soul, Mind, and Body". The Metabunker. Archived from the original on 2013-09-15. Retrieved 15 September 2013.