പോർട്രെയിറ്റ് ഓഫ് ജെയ്ൻ കിഫെർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Portrait of Jeanne Kéfer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Portrait of Jeanne Kéfer
Portrait of Jeanne Kéfer (1885)
കലാകാരൻFernand Khnopff
വർഷം1885 (1885)
MediumOil on canvas
അളവുകൾ80 cm × 80 cm (31.5 in × 31.5 in)
സ്ഥാനംJ. Paul Getty Museum, Los Angeles

1885-ൽ ഫെർണാണ്ട് ഖനോപ്ഫ് ചിത്രീകരിച്ച ഒരു എണ്ണഛായാചിത്രം ആണ് പോർട്രെയിറ്റ് ഓഫ് ജെയ്ൻ കിഫെർ . [1]ലോസ് ആഞ്ചലസിലെ ജെ. പോൾ ഗെറ്റി മ്യൂസിയത്തിലാണ് ഈ ചിത്രം പ്രദർശിപ്പിച്ചിരിക്കുന്നത്.[2]

ചരിത്രം[തിരുത്തുക]

ചിത്രത്തിലെ മാതൃകയായിരിക്കുന്ന അഞ്ചു വയസുള്ള ജെയ്ൻ കിഫെർ കലാകാരന്റെ സുഹൃത്ത് പിയാനിസ്റ്റ് ഗുസ്താവ് കിഫറിന്റെ മകളാണ്.[3]1885-ൽ ബ്രസ്സൽസിലെ ലെസ് XX ൽ പ്രദർശിപ്പിക്കാൻ പദ്ധതി തയ്യാറാക്കിയിരുന്നു, എന്നാൽ പ്രദർശനം തീരുമാനിച്ചിരുന്ന സമയം ഖനോഫിന് ഈ ചിത്രം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. 1886-ലാണ് പ്രദർശനം നടന്നത്. ഈ ചിത്രത്തിന് നല്ല വിമർശന അവലോകനങ്ങൾ ലഭിച്ചു. [4]

വിവരണം[തിരുത്തുക]

അടച്ച വാതിലിനു മുൻപിൽ ഒരു പോർട്ടിക്കോയിൽ നിൽക്കുന്നതായി ജീൻ കോഫറിനെ ചിത്രീകരിക്കുന്നു. ഛായാചിത്രത്തിൽ ക്ഷിപ്രവശംവദത്വവും പുറം ലോകത്തെ അഭിമുഖീകരിക്കുന്നതിലെ കുട്ടിയുടെ അനിശ്ചിതത്വത്തെയും പ്രതീകപ്പെടുത്തുന്നു.[5]

അവലംബം[തിരുത്തുക]

  1. Fernand Khnopff Archived 2019-01-14 at the Wayback Machine.. Wiki.cultured.com. Retrieved 2014-07-27.
  2. Khnopff, Jeanne Kéfer Archived 2014-07-28 at the Wayback Machine.. Khanacademy.org. Retrieved 2014-07-27.
  3. Portrait of Jeanne Kefer (1885) by Fernand Khnopff (Belgian 1858 - 1923). Flickr.com. Retrieved 2014-07-27.
  4. Fernand Khnopff: Portrait of Jeanne Kéfer. Getty Publications. Retrieved 2014-07-27.
  5. Jeanne Kéfer Archived 2013-10-01 at the Wayback Machine.. Getty.edu. Retrieved 2014-07-27.

പുറം കണ്ണികൾ[തിരുത്തുക]